വി മാർട്ട്ഹൈപ്പർമാർക്കറ്റിലേക്ക് തൊഴിൽ അവസരങ്ങൾ.
കേരളത്തിനുള്ളിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന യുവതി യുവാക്കൾക്ക് നല്ലൊരു അവസരമാണ് ഇപ്പോൾ വിമാർട്ട് ഒരുക്കിയിട്ടുള്ളത്.ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന നിരവധി ഒഴിവുകൾ വി മാർട്ട്ഹൈപ്പർമാർക്കറ്റിലേക്ക് വന്നിട്ടുണ്ട്. ലഭ്യമായ തൊഴിലിവസരങ്ങളും എങ്ങനെ അപേക്ഷിക്കാം എന്നറിയാനും ചുവടെ നൽകുന്ന പോസ്റ്റ് പൂർണമായും വായിക്കുക.
ലഭിച്ചിട്ടുള്ള ഒഴിവുകൾ ചുവടെ നൽകുന്നു.
🔺മാനേജർ.
പ്രസ്തുത മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.
🔺സൂപ്പർവൈസർ.
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
(Minimum 1 Year exp)
🔺സെയിൽസ് സ്റ്റാഫ്.
ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ സെക്ഷനിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്.
(Fruits & Vegetable)
🔺സെയിൽസ് സ്റ്റാഫ് (Pulses & Provisions)
🔺സെയിൽസ് സ്റ്റാഫ് (ഗിഫ്റ്റ് & സ്റ്റേഷനറി )
🔺സെയിൽസ് സ്റ്റാഫ് (Textiles & Garments)
🔺 ഹോം ഡെലിവറി.
സ്വന്തമായി ടൂവീലർ അല്ലെങ്കിൽ ഫോർ വീലർ ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് ലൈസൻസ് ഉണ്ടായിരിക്കണം.
🔺ക്ലീനിങ് സ്റ്റാഫ്
എന്നിങ്ങനെയുള്ള ഒഴിവുകളാണ് പ്രസ്തുത ഹൈപ്പർ മാർക്കറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റിന്റെ വൈറ്റില പാലാരിവട്ടം ചോറ്റാനിക്കര എന്നീ ബ്രാഞ്ചുകളിലേക്കാണ് ഒഴിവുകൾ വന്നിട്ടുള്ളത്.
എങ്ങനെ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന കമ്പനിയുടെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചു കൊടുക്കുക.സ്ഥാപനമേധാവികൾ നിങ്ങളുടെ ബയോഡാറ്റ പരിശോധിക്കുകയും നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടാൽ നിങ്ങളെ അറിയിക്കുകയും ചെയ്യുന്നതാണ്. ഇപ്പോൾ തന്നെ ബയോഡാറ്റ അയക്കേണ്ട മെയിൽ അഡ്രസ്.
wemarthr@gmail.com
⭕️ മറ്റു ചില ഒഴിവുകൾ കൂടി ചുവടെ നൽകുന്നു.
⭕️കരസേനയിൽ 2023 ജൂലായിൽ ആരംഭിക്കുന്ന 49-ാമത് ടെക്നിക്കൽ എൻട്രി സ്ലീം കോഴ്സിലേക്ക് നവംബർ 15 മുതൽ അപേക്ഷിക്കാം.
യോഗ്യത: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുൾപ്പെടുന്ന ഗ്രൂപ്പിൽ പ്ല വിജയം. അപേക്ഷകർ 2022
ലെ ജെ.ഇ.ഇ മെയിൻ പരീക്ഷ എഴുതിയിരിക്കണം.
പ്രായപരിധി: 16 1/2 - 19 1/2 വയസ്സ് തിരഞ്ഞെടുപ്പ്: എസ്.എസ്.ബി ഇന്റർവ്യൂ വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് റാങ്കിൽ നിയമിക്കും.
നവംബർ 15 മുതൽ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഒഴിവ്, ശമ്പളം, തിരഞ്ഞെടുപ്പ് നടപടികൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം ഇതേ വെബ്സൈറ്റി ലും തൊഴിൽവാർത്തയിലും പിന്നീട് പ്രസിദ്ധീകരിക്കും.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 14.
⭕️കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡ റേഷൻ ലിമിറ്റഡ് (മാർക്കറ്റ്ഫെഡ്) വിവിധ ഒഴിവുക ളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫീൽഡ് ഓഫീസർ. തൃശ്ശൂരിലെ സെയിൽസ് ഓഫീസിലായിരിക്കും നിയമനം. യോഗ്യത: സയൻസ്ബിരുദം (കെമിസ്ട്രി അഭികാമ്യം) + മാർക്കറ്റിങ്ങിൽ
ഒരു വർഷ പ്രവൃത്തിപരിചയം. പ്രായം: 18-40 വയസ്സ് അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ. വയനാട്ടിലെ സെയിൽസ് ഓഫീസിലായിരിക്കും നിയമനം. യോഗ്യത: ബിരുദവും മാർക്കറ്റിങ്ങിൽ ഒരു വർഷ പ്രവൃത്തിപരി ചയവും. പ്രായം: 18-40 വയസ്സ്.
സെയിൽസ് എക്സിക്യുട്ടീവ്. യോഗ്യത: ബിരുദവും മാർക്കറ്റിങ്ങിൽ ഒരു വർഷ പ്രവൃത്തിപരിചയ വും. പ്രായം: 18-40 വയസ്സ്. അപേക്ഷ: റെസ്യൂമെ സഹിതം ഇ-മെയിലായി അപേക്ഷിക്കണം. വിലാസം: mdmarketfed@gmail.com, അവസാന തീയതി: നവംബർ 1. ഫോൺ: 0484-2203879, 2203471, വെബ് www.marketfed.com