മെഗാ തൊഴിൽമേളയും മറ്റു തൊഴിൽ അവസരങ്ങളും.
കെ-ഡിസ്ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്കോം പ്രൈം കരിയർ ഫെയർ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു.നവംബർ 4, 5 തീയതികളിൽ തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമണിൽ വെച്ചാണ് മേള. പ്രമുഖ ഐ.ടി., ബി.പി.ഒ., സ്റ്റാഫിങ് കമ്പനികൾ പങ്കെടുക്കും. 1000 ൽ അധികം തൊഴിലവസരങ്ങളാണ്
ലഭ്യമാക്കിയിട്ടുള്ളത്.
വിശദവിവരങ്ങൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനുമായിപോർട്ടൽ/ DWMS കണക്ട് ആപ്പ് സന്ദർശിക്കുക.
DWMS ൽ രജിസ്റ്റർ ചെയ്തവർക്കാണ് തൊഴിൽ മേളയിൽ പങ്കെടുക്കാൻ അവസരം.
ഇപ്പോൾതന്നെ രജിസ്റ്റർ ചെയ്യാൻ
കേരളത്തിലെ മറ്റു ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
⭕️പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്സി (ഐ.ടി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്സ് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കമ്പ്യൂട്ടർ നെറ്റ്വർക്സ്, ഡി.ബി.എം.എസ്, നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്വെയർ ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വർക്കുകളിലും കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വർഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം). അപേക്ഷകൾ, ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 10ന് മുമ്പ്, ഈമെയിലിൽ വിലാസത്തിൽ അയയ്ക്കണം.
pareekshabhavandsection@gmail.com
⭕️കണ്ണൂർ തളിപ്പറമ്പ് താലൂക്ക് ആയുർവേദ ആശുപത്രിയിലെ യോഗ യൂണിറ്റിലേക്ക് മെഡിക്കൽ ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത: ബി എൻ വൈ എസ് പി ജി ഡിപ്ലോമ ഇൻ യോഗ/ ബി എ എം എസ് എം ഡി ഇൻ യോഗ.താൽപര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം.
⭕️ആലപ്പുഴ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് തസ്തികയിൽ
ദിവസവേതനാടിസ്ഥാനത്തിൽ 15 താത്കാലിക ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിലുള്ള സർവകലാശാല
ബിരുദം, റേഡിയോ പരിപാടികൾ തയാറാക്കുന്നതിലുള്ള പരിജ്ഞാനം, അവതരിപ്പിക്കാനുള്ള കഴിവ് തുടങ്ങിയവയാണു യോഗ്യതകൾ. വാണി സർട്ടിഫിക്കറ്റുള്ളവർക്ക് മുൻഗണന.
പ്രായപരിധി 01.01.2022ന് 18നും 41നും ഇടയിൽ. നിയമാനുസൃത വയസിളവ് അനുവദനീയം. പ്രതിദിന വേതനം 1,075 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ ഏഴിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
⭕️പത്തനംതിട്ട മല്ലപ്പള്ളി താലൂക്കിലെ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബർ നാലിന് രാവിലെ 11 മണിക്ക് റാന്നി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടക്കും.
മല്ലപ്പള്ളി താലൂക്കിൽ സ്ഥിരതാമസക്കാരായ പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 20നും 35നും മധ്യേ പ്രായപരിധിയുള്ള പട്ടികവർഗ്ഗ യുവതീയുവാക്കൾക്ക് കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്/മറ്റ് തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം അന്നേ ദിവസം ഹാജരാകണം.
⭕️ആലപ്പുഴ: വെളിയനാട് സി.എച്ച്.സിയിലെ ആംബുലൻസ് ഡ്രൈവറുടെ ഒഴിവിലേക്കുള്ള അഭിമുഖം നവംബർ മൂന്നിന് രാവിലെ 11-ന് വെളിയനാട് ബ്ലോക്ക് ഓഫീസിൽ നടക്കം.
എട്ടാം ക്ലാസ് വിജയവും ഹെവി ലൈസൻസും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
⭕️കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.
യോഗ്യത: പ്ലസ്ടു സയൻസ്, ജി എൻ എം/ ബി എസ് സി/ എം എസ് സി നഴ്സിങ്ങ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം നവംബർ മൂന്നിന് രാവിലെ 10 മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.