പത്താം ക്ലാസ് ഉള്ളവർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ 1671 ഒഴിവ്.

ഇന്റലിജൻസ് ബ്യൂറോയിൽ 1671 ഒഴിവ്
തിരുവനന്തപുരത്ത് 133 അവസരം.
Kerala job vacancy 

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി.) സെക്യൂ രിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ്, മൾട്ടി ടാസ്സിങ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1671 ഒഴിവുണ്ട്.

🔺സെക്യൂരിറ്റി അസിസ്റ്റന്റ്എക്സിക്യൂട്ടീവ്-1521 (ജനറൽ 755, ഒ.ബി. സി.-എൻ.സി.എൽ.-271, എസ്.സി.-240, എസ്. ടി.-103, ഇ.ഡബ്ല്യു.എസ്.-152),

🔺മൾട്ടി ടാസ്സിങ് സ്റ്റാഫ് 150 (ജനറൽ 68, ഒ.ബി.സി.-എൻ. സി.എൽ.-35, എസ്.സി.-16, എസ്.ടി.-16, ഇ.ഡ .എസ്.-15) എന്നിങ്ങനെയാണ് ഒഴിവുകൾ.

 തിരുവനന്തപുരം ഉൾപ്പെടെ 37 സബ്സിഡിയ റി ബ്യൂറോകളിലായാണ് ഒഴിവുകൾ. തിരുവന ന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 127 ഒഴിവും (ജനറൽ 82, ഒ.ബി.സി.-എൻ.സി.എൽ. 10, എസ്.സി.-20, എസ്.ടി.-2, ഇ.ഡബ്ല്യു.എസ്.- 13) മൾട്ടി ടാസ്ഫിങ് സ്റ്റാഫിന്റെ 6 (ജനറൽ 3, ഒ.ബി.സി. എൻ.സി.എൽ. 2, ഇ.ഡബ്ല്യു.എസ്.-1) ഒഴിവുമാണുള്ളത്.

യോഗ്യത: പത്താംക്ലാസ് വിജയം/ തത്തുല്യമാ ണ് വിദ്യാഭ്യാസയോഗ്യത. ഏത് സംസ്ഥാനത്തേ ക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാന ത്തെ താമസക്കാരനായിരിക്കണം. ആ സംസ്ഥാ നത്തെ പ്രാദേശികഭാഷ അറിയുകയും വേണം.

പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യു ട്ടീവ് തസ്തികയിലേക്ക് 27 വയസ്സ് 25.11.2022-ന് 27 വയസ്സ് കവിയരുത്. എം.ടി.എസ്. (ജനറൽ) തസ്തികയിലേക്ക് 25.11.2022-ന് 18-25 വയസ്സാ ണ് പ്രായം.

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്. ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി. സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർ ക്കും നിയമാനുസൃത വയസ്സിളവുണ്ട്.വിധവകൾ ക്കും പുനർവിവാഹിതരാവാത്ത വിവാഹമോചി തകൾക്കും വയസ്സിളവിന് (ജനറൽ 35 വയസ്സു വരെ, എസ്.സി., എസ്.ടി.-40 വയസ്സുവരെ) അർഹതയുണ്ട്.

പരീക്ഷ: രണ്ടുഘട്ട പരീക്ഷയും തുടർന്ന് അഭി മുഖവും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ട് തസ്തികകളിലേക്കും പൊതുവായി നടത്തു ന്ന ഒന്നാംഘട്ട പരീക്ഷ ഒബ്ജക്ടീവ് മാതൃകയി ലായിരിക്കും. ഒരുമണിക്കൂറാണ് സമയം. 100 മാർക്കിനുള്ള പരീക്ഷയിൽ അഞ്ച് ചോദ്യമേഖല കളാണ് (ഓരോന്നിനും 20 മാർക്ക് വീതം). ജനറൽ അവേർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ന്യൂ മറിക്കൽ അനലിറ്റിക്കൽ ലോജിക്കൽ എബി ലിറ്റി ആൻഡ് റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്, ജനറൽ സ്റ്റഡീസ് എന്നിവയാണ് ചോദ്യമേഖല കൾ. ഓരോ ശരിയുത്തരത്തിനും ഓരോ മാർക്ക്. തെറ്റുത്തരത്തിന് നാലിലൊന്ന് മാർക്ക് നഷ്ടമാവും. രണ്ടാംഘട്ട പരീക്ഷയുടെ 40 മാർക്കിനുള്ള ആദ്യഭാഗം രണ്ട് തസ്തികകളിലേക്കും ബാധകമാണ്. വിവരണാത്മ കരീതിയിലുള്ള ഓഫ്ലൈൻ പരീക്ഷയായിരിക്കും ഇത്. ഒരുമണിക്കൂറായിരിക്കും സമയം. പ്രാദേശികഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള തർജിമയാണിത്.

സെക്യൂരിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് തസ്തികയിലേ ക്ക് അപേക്ഷിക്കുന്നവർക്ക് ഇതിനുപുറമേ 10 മാർക്കിന് ഭാഷാപരിജ്ഞാനം (സംസാരിക്കുന്നതിനുള്ളത്) പരിശോ ധിക്കാനുള്ള പരീക്ഷകൂടിയുണ്ടാവും. പരീക്ഷകൾ സംബ ന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

ഫീസ്: എല്ലാ അപേക്ഷകരും പ്രോസസിങ് ചാർജായ 450 രൂപ നൽകണം. ഇത് കൂടാതെ ജനറൽ, ഇ.ഡബ്ല്യു. എസ്., ഒ.ബി.സി. വിഭാഗങ്ങളിൽ പെടുന്ന പുരുഷ ഉദ്യോ ഗാർഥികൾ പരീക്ഷാഫീസായ 50 രൂപകൂടി അടയ്ക്കണം). ഫീസ് ഓൺലൈനായും എസ്.ബി.ഐ. ചെലാൻ മുഖേനയും അടയ്ക്കാം.

വിശദവിവരങ്ങൾ www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അപേക്ഷ ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി നവംബർ 25.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain