നിയുക്തി 2022- മെഗാ തൊഴിൽ മേള.

നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നവംബർ 26 ന് "നിയുക്തി 2022" മെഗാ തൊഴിൽമേള ശ്രീ കേരളവർമ്മ കോളേജിൽ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്നു.
എഴുപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ്, എഞ്ചിനീയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 3000 ത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ പേര് രജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.

 വെബ്സൈറ്റ് ലിങ്ക്
https://www.jobfest.kerala.gov.in/

⭕️മറ്റ്‌ പുതിയ ഒഴിവുകൾ.

🔺കണ്ണൂർ: ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെഫീൽഡ് തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു.

യോഗ്യത: സംസ്ഥാന കാർഷിക സർവകലാശാല, ഫിഷറീസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ബി എഫ് എസി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിലുള്ള പി ജി ബിരുദം/അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജി ബിരുദവും സർക്കാർ സ്ഥാപനങ്ങളിലെ അക്വാകൾച്ചൾ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.
നവംബർ 23ന് രാവിലെ 11 മണിക്ക് മാപ്പിളബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും.

🔺തൃശൂർ: തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

🔺ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിൽ പുന്നപ്രയിലുള്ള കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് മാനേജ്മന്റ്മെന്റിലെ മെൻസ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ കെയർ ടേക്കറെ നിയമിക്കുന്നു.

വിമുക്തഭടന്മാർക്കാണ് അവസരം.
താത്പര്യമുള്ളവർ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജിൽ എത്തണം.

🔺വയനാട് : മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

സോഷ്യൽ വർക്ക്/വുമൺ സ്റ്റഡീസ്/സൈക്കോളജി/ സോഷ്യോളജി/ ജൻഡർ സ്റ്റഡീസ് എന്നിവയിലേതിലെങ്കിലും ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവുമായി നവംബർ 22 ന് രാവിലെ 10 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.

🔺പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ സ്പെഷ്യൽ ടീച്ചർ തസ്തികയിലേക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത- ബി എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (മെന്റൽ റിട്ടാർഡേഷൻ, സെറിബ്രൽ പ്ലാസി, ഓട്ടിസം)/ ഡി എഡ് സ്പെഷ്യൽ (എം.ആർ, സി പി, ഓട്ടിസം, ഹിയറിംഗ് ഇംപെയർമെന്റ്, വിഷ്വൽ ഇംപെയർമെന്റ് / ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ-എം.ആർ (ഡിഇസിഎസ്ഇ-എം.ആർ)/ ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ബേസിഡ്

റീഹാബിലിറ്റേഷൻ /ഡിപ്ലോമ ഇൻ വൊക്കേഷണൽ റീഹാബിലിറ്റേഷൻ/ ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ (ഡിഎസ്ഇ).
നിശ്ചിത യോഗ്യതയുളളവർ കൂടിക്കാഴ്ചയ്ക്കായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 24ന് രാവിലെ 11ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain