മെഗാ തൊഴിൽ മേള വഴി ജോലി നേടാം|നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022

മെഗാ തൊഴിൽ മേള വഴി ജോലി നേടാം|നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022

കേരളത്തിലെ വിവിധ ജില്ലകളിലായി 10000+ ഒഴിവുകളിലേക്ക് മെഗാ തൊഴിൽമേള നടക്കുന്നു മിനിമം പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് നേരിട്ട് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

♻️ നാഷണൽ എംപ്ലോയ്മെന്റ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നവംബർ 26 ന് "നിയുക്തി 2022" മെഗാ തൊഴിൽമേള ശ്രീ കേരളവർമ്മ കോളേജിൽ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്നു.


എഴുപതോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ്, എഞ്ചിനീയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 3000 ത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഉദ്യോഗാർത്ഥികൾ പേര് രജിസ്റ്റർ ചെയ്തതിനുശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടുക.

 വെബ്സൈറ്റ് ലിങ്ക്
https://www.jobfest.kerala.gov.in/

♻️ നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ 3ന് പത്തനംതിട്ടയിൽ

സ്ഥലം : കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
തീയതി : 2022 ഡിസംബര്‍ 3
പത്തനംതിട്ട ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും

എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങി വിവിധ യോഗ്യതയുള്ള ഒഴിവുകളിലേക്കാണ് നിയമനം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും ഉദ്യോഗാർത്ഥികളും www.jobfest.kerala.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

തൊഴിൽ മേളയിൽ മാനേജ്മെന്റ്, എഡ്യൂക്കേഷൻ, ഹെൽത്ത് കെയർ, ഐടി, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ്, എഞ്ചിനീയറിംഗ്, ബാങ്കിങ് തുടങ്ങി വിവിധ മേഖലകളിലെ 1000 ത്തിലധികം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കന്‍സി വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 0468 2222 745, 9746 701 434, 9447009324

♻️കേരള സർക്കാർ എംപ്ലോയ്മെൻ്റ് വകുപ്പും പാലാ അൽഫോൺസാ കോളേജും സംയുക്തമായി ഡിസംബർ 10ന് കോളേജിൽ വെച്ച് നടത്തുന്ന കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ജോബ് ഫെസ്റ്റായ നിയുക്തി 2022 മെഗാ ജോബ് ഫെസ്റ്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന Google Form ഫിൽ ചെയ്തു സബ്മിറ്റ് ചെയ്യുക.
Google ഫോം👇
https://forms.gle/LaxwnFy2S63wsxWJ9

♻️നിയുക്തി തൊഴില്‍മേള നവംബര്‍ 26ന്  
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നവംബര്‍ 26ന് രാവിലെ 10.30ന് നിയുക്തി 2022 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. 50തില്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 2000ത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

♻️ ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2743783


സ്കിൽ ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വർഷം പ്രവൃത്തി പരിചയത്തോടെയുള്ള എം.ബി എ. അല്ലെങ്കിൽ ബി.ബി.എ, സോഷ്യോളജി/ സോഷ്യൽ വെൽഫെയർ / ഇക്കണോമിക്സ് എന്നിവയിൽ ബിരുദം. ബിരുദം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കി ലിലുള്ള പരിശീലനവും. ഇംഗ്ലീഷിലും കമ്പ്യൂട്ടറിലും പ്രാവീണ്യമുണ്ടായിരിക്കണം. താത്പര്യമുള്ളവർ നവംബർ 30 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 04829 292678

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിനു സമാന തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2743783

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain