ആണവോർജ വകുപ്പിൽ 321 സെക്യൂരിറ്റി ഗാർഡ്/ ഓഫീസർ
കേന്ദ്ര ആണവോർജ വകുപ്പിനു കീഴിലുള്ള അറ്റോമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊ റേഷൻ ആൻഡ് റിസർച്ച് വിവിധ തസ്തികകളിലായി 321 ഒഴിവിലേ ക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 274 ഒഴിവ് സെക്യൂരിറ്റി ഗാർഡി ന്റെതാണ്. അസിസ്റ്റന്റ് സെക്യൂരി റ്റി ഓഫീസർ-38, ജൂനിയർ ട്രാൻ സലേഷൻ ഓഫീസർ-9 എന്നിങ്ങ നെയാണ് മറ്റ് ഒഴിവുകൾ. വിവിധ യൂണിറ്റുകളിലായിരിക്കും നിയമനം. സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികക ളിലേക്ക് സൈന്യം, പാരാമിലിട്ടറി എന്നിവയിൽനിന്ന് വിരമിച്ചവർ ക്കും പോലീസിൽനിന്ന് വിരമിച്ച വർക്കും അപേക്ഷിക്കാം. തിരഞ്ഞ ടുപ്പിന്റെ ഭാഗമായി എഴുത്തുപരീ ക്ഷ ഉണ്ടാവും. സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് ഫിസിക്കൽ ടെസ്റ്റും ഉണ്ടാവും.🔺യോഗ്യത: സെക്യൂരിറ്റി ഗാർഡ്: പൊതുവി ഭാഗത്തിന് പത്താംക്ലാസ് വിജയമാ ണ് യോഗ്യത. പോലീസ് കോൺ സ്റ്റബിളായി വിരമിച്ചവർക്കും വിമുക്തഭടർക്കും പാരാമിലിട്ടറി സേനകളിൽനിന്ന് വിരമിച്ചവർ ക്കും തത്തുല്യ സർട്ടിഫിക്കറ്റ് പരി ഗണിക്കും.
🔺അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: പൊതുവിഭാഗത്തിന് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. സൈന്യം, പോലീസ്, പാരാമിലിട്ടറി എന്നിവയിൽനിന്ന് വിരമിച്ചവർക്ക് ജൂനിയർ കമ്മിഷൻഡ് ഓഫീസർ/ തത്തുല്യം/ നോൺ കമ്മിഷൻഡ് ഓഫീസറായി അഞ്ചുവർഷത്തെ പരിചയം/ തത്തുല്യയോഗ്യത ഉണ്ടായിരിക്കണം.
🔺ജൂനിയർ ട്രാൻസലേഷൻ ഓഫീസർ: ഹിന്ദി, ഇംഗ്ലീഷ് എന്നിവ മാധ്യമമായോ പ്രധാന വിഷയമാ യോ പഠിച്ച് ഡിഗ്രി, പി.ജി. തലങ്ങ ളിൽ പഠിച്ച് പി.ജി. നേടിയവർ. അല്ലെങ്കിൽ ഹിന്ദി, ഇംഗ്ലീഷ് എന്നിവ മാധ്യമമായോ പ്രധാന വിഷയമായോ പഠിച്ച് നേടിയ ഡിഗ്രിയും ഭാഷകളുടെ ട്രാൻസ ലേഷനിൽ ഡിപ്ലോമ/ സർട്ടിഫിക്ക റ്റ് ഗവ.സ്ഥാപനങ്ങളിൽ രണ്ടുവർ ഷത്തെ പ്രവർത്തനപരിചയവും നേടിയവർ.
ശമ്പളം: അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർക്കും ജൂനിയർ ട്രാൻസലേ ഷൻ ഓഫീസർക്കും 35,400 രൂപ. സെക്യൂരിറ്റി ഗാർഡിന് 18,000 രൂപ.
പ്രായം: സെക്യൂരിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്ക് 18-27 വയസ്സാണ് പ്രായം. വിമുക്തഭടന്മാർക്കും പോലീസിൽനിന്ന് വിരമിച്ചവർക്കും റിട്ടയർമെന്റിന് തൊട്ടുള്ള മൂന്നുവർ ഷംവരെ അപേക്ഷിക്കാം. ജൂനിയർ ട്രാൻസലേഷൻ ഓഫീസർ തസ്തി കയിലേക്കുള്ള പ്രായം: 18-28 വയസ്സ്. അതത് വിഭാഗത്തിനുള്ള ഒഴിവിലെ ഉയർന്ന പ്രായപരിധി യിൽ എസ്.സി., എസ്.ടി. വിഭാഗ ക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി.-എൻ.സി.എൽ. വിഭാ ഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.
ശാരീരികയോഗ്യതകൾ (സെക്യൂ രിറ്റി ഗാർഡ്, അസിസ്റ്റന്റ് സെക്യൂ രിറ്റി ഓഫീസർ തസ്തികകൾക്ക്):
ഉയരം: പുരുഷൻ-167 സെ.മീ. (എസ്.ടി. വിഭാഗക്കാർക്ക് 162.5 സെ.മീ), വനിത-157 സെ.മീ. (എസ്. ടി. വിഭാഗക്കാർക്ക് 154 സെ.മീ), നെഞ്ചളവ് (പുരുഷൻ): എസ്ടി. വിഭാഗക്കാർക്ക്-77 സെ.മീ, മറ്റു ള്ളവർക്ക് 80 സെ.മീ. നെഞ്ചളവ് 5 വികാസം എസ്.ടി. വിഭാഗക്കാർക്ക് 82 സെ.മീ., മറ്റുള്ളവർക്ക് 85 സെ.മീ.
ഫീസ്: സെക്യൂരിറ്റി ഗാർഡിന് 100 രൂപ, ജൂനിയർ ട്രാൻസലേ ഷൻ ഓഫീസർക്കും അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർക്കും 200 രൂപ, ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്. വനിതകൾക്കും ഭിന്ന ശേഷിക്കാർക്കും എസ്.സി., എസ്. ടി. വിഭാഗക്കാർക്കും വിമുക്തഭട ന്മാർക്കും ഫീസ് ബാധകമല്ല.
തിരഞ്ഞെടുപ്പ്: സെക്യൂരിറ്റി ഗാർഡ്, ജൂനിയർ ട്രാൻസലേഷൻ ഓഫീസർ തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ (കംപ്യൂട്ടർ അധി ഷ്ഠിത പരീക്ഷ) രാജ്യത്താകെ 16 കേന്ദ്രങ്ങളിലായിരിക്കും നടക്കുക. കേരളത്തിൽ തിരുവനന്തപുരമാണ് പരീക്ഷാകേന്ദ്രം..
അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള ഫിസി ക്കൽ ടെസ്റ്റ് 2022 ഡിസംബറിൽ നടത്താനാണ് ഇപ്പോൾ നിശ്ചയി ച്ചിരിക്കുന്നത്.
ജൂനിയർ ട്രാൻസലേഷൻ ഓഫീസർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലേക്കുള്ള എഴുത്തുപരീ ക്ഷ 2023 ജനുവരിയിലും ജൂനിയർ ട്രാൻസലേഷൻ ഓഫീസർ, അസി സ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികകളിലേക്കുള്ള വിവരണാ ത്മക പരീക്ഷ ഫെബ്രുവരിയിലും നടത്തും.
അപേക്ഷ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ www.amd.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 11.