5000+ ഒഴിവുകളുമായി മെഗാ ജോബ് ഫെയർ - MEGA JOB FAIR 2022 - APPLY NOW

5000+ ജോലി ഒഴിവുകൾ.
എറണാകുളം : നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12 ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന സർക്കാരും നാഷ്ണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സെന്റ് പോൾസ് കോളേജിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രാവിലെ ഒൻപത് മുതൽ അഞ്ച് വരെയാണ് ജോബ് ഫെയർ. രജിസ്ട്രേഷനും പങ്കാളിത്തവും സൗജന്യമായിരിക്കും. നൂറിൽ കൂടുതൽ സ്ഥാപനങ്ങളിലായി അയ്യായിരത്തിലധികം ഒഴിവുകളാണു പ്രതീക്ഷിക്കുന്നത്.

എസ്.എസ്.എൽ.സി, പ്ലസ്.ടു, ഡിഗ്രി, പി.ജി, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ യോഗ്യതയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
രജിസ്ട്രേഷനായി വെബ്സൈറ്റ് സന്ദർശിക്കുക.
വെബ്സൈറ്റ്
http://www.jobfest.kerala.gov.in/

⭕️കണ്ണൂർ : അഞ്ചരക്കണ്ടി പുഴയിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന 'ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യ സംരക്ഷണം 2022-25' പദ്ധതി നിർവഹണത്തിനായി പ്രൊജക്ട് കോ ഓർഡിനേറ്റർമാരെ താൽക്കാലികമായി നിയമിക്കുന്നു.

കാർഷിക സർവ്വകലാശാലയിൽ നിന്നോ ഫിഷറീസ് സർവ്വകലാശാലയിൽ നിന്നോ ഉള്ള ബി എഫ് എസ് സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദം, സർക്കാർ സ്ഥാപനങ്ങളിൽ നിന്നും അക്വാകൾച്ചർ മേഖലയിലുള്ള മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർഥികൾ നവംബർ 11 വെള്ളി പകൽ 12 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ് കണ്ണൂർ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം.

⭕️പത്തനംതിട്ട : സംസ്ഥാന സഹകരണ യൂണിയൻ കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കി) കരാർ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ താത്കാലിക ഒഴിവുണ്ട്.

ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവകലാശാല ബിരുദവും സർക്കാർ കോളേജുകൾ/ അംഗീകൃത കോളേജുകൾ/ സർവകലാശാലകൾ/ മറ്റ് സർക്കാർ വകുപ്പുകൾ/ അപ്പക്സ് സഹകരണ സ്ഥാപനങ്ങൾ എന്നിവയിൽ അഡ്മിനിസ്ട്രേറ്റീവ് പോസ്റ്റിലുള്ള 10 വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത.

ഏതെങ്കിലും മാനേജ്മെന്റ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദം, എം.ബി.എ എന്നിവ അധിക യോഗ്യതയായി പരിഗണിക്കും. പ്രായപരിധി 65 വയസ്.
താൽപ്പര്യമുള്ളവർ നവംബർ 10ന് രാവിലെ 10.30ന് തിരുവനന്തപുരം ഊറ്റുകുഴിയിലെ സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് എത്തണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു.

⭕️കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം (സി.ഇ.ടി.) ൽ സ്വീപ്പർ, ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികകളിൽ പാർട് ടൈം താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾക്കു മികച്ച ശാരീരിക ക്ഷമതയുണ്ടായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 18 - 50.

സ്വീപ്പർ തസ്തികയിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും
ഗ്രാസ്/ബുഷ്/വുഡ് കട്ടർ തസ്തികയിൽ
പുരുഷന്മാർക്കും അപേക്ഷിക്കാം.
താത്പര്യമുള്ളവർ പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ് ട്രിവാൻഡ്രം, എൻജിനീയറിങ് കോളജ് പി.ഒ, തിരുവനന്തപുരം 16 എന്ന വിലാസത്തിൽ
നവംബർ 10നു മുൻപ് പൂർണ മേൽവിലാസം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ സഹിതം നേരിട്ടോ തപാലിലോ അപേക്ഷ സമർപ്പിക്കണം.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain