കേരളത്തിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ പാക്കിങ് ജോലി തുടങ്ങി മറ്റു ജോലികൾ നേടാൻ ഇവിടെ CLICK HERE
ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹത.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ 2022 നവംബർ 15-ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
✅️ ആലപ്പുഴ: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കാഷ്വൽ പ്രൊഡക്ഷൻ അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു.
ഏതെങ്കിലും വിഷയത്തിൽ സർവ്വകലാശാല ബിരുദവും റേഡിയോ പരിപാടികൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനവും അവതരിപ്പിക്കാനുള്ള കഴിവുമാണ് യോഗ്യത.
പ്രായപരിധി: 18-41വയസ്.
ഒഴിവുകളുടെ എണ്ണം: 15.
പ്രതിദിനം 1075 രൂപ വേതനം
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ ഏഴിന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം
⭕️കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന സാഗർ മിത്ര പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വിവിധ സമുദ്രമത്സ്യ ഗ്രാമങ്ങളിൽ സാഗർ മിത്ര തസ്തികയിൽ ഒഴിവുണ്ട്. തിരുവനന്തപുരത്ത് നാലും പുത്തൻതോപ്പിൽ മൂന്നും പള്ളം, പൂവാർ, അഞ്ചുതെ ങ്ങ്, ചിറയിൻകീഴ് എന്നിവിടങ്ങളിൽ ഓരോന്നുവീതം ഒഴിവുകളുമാണുള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം.
പ്രാദേശിക ഭാഷകളിൽ ഫലപ്രദമായി ആശയവി നിമയം നടത്താൻ കഴിവുള്ളവർ, വിവരസാങ്കേ തികവിദ്യയിൽ പരിജ്ഞാനമുള്ളവർ, മത്സ്യഗ്രാമം സ്ഥിതിചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. ശമ്പളം: 15,000 രൂപ. യോഗ്യത: ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/ സുവോളജി എന്നിവയിലേതിലെങ്കിലും ബിരുദം. പ്രായം: 35. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫീസുകളിലും തീരദേശ മത്സ്യഭവനുക ളിലും ലഭ്യമാണ്. അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ്, കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0471 2450773. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10,.
⭕️തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽനിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റ് കോഴ്സിലെ സർട്ടിഫിക്കറ്റ്.
പ്രായം: 2022 ജനുവരി ഒന്നിന് 18 - 41. നിയമാനു സൃത വയസ്സിളവ് ബാധകം. ശമ്പളം: 18,390 രൂപ. വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുക ളിൽ നവംബർ 15-ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.