ആരോഗ്യ മേഖലയിൽ ജോലി നേടാം യോഗ്യത ഏഴാം ക്ലാസ് മുതൽ - Apply for various Vacancies in Health

ആരോഗ്യ മേഖലയിൽ ജോലി നേടാം യോഗ്യത ഏഴാം ക്ലാസ് മുതൽ.

തിരുവനന്തപുരം നഗരസഭയുടെ കീഴിലുളള PHC UPHC CHC FHC താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ
വിവിധ ഒഴിവുകളിലേക്ക്  അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 16-11-2022 തീയതി വൈകുന്നേരം 4 മണിക്ക് മുമ്പായി tmc.lsgkerala.gov.in വെബ്സൈറ്റ് മുഖേന സമർപ്പിക്കേണ്ടതാണ്.  തീയതി, യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.

🔺 ഡോക്ടർ.

 ഇന്റർവ്യൂ നടക്കുന്നത് 21/11/2022 (10am to 5 pm). വിദ്യാഭ്യാസ യോഗ്യത MBBS with TCMC രജിസ്ട്രേഷൻ.

🔺 പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ്.

ഇന്റർവ്യൂ നടക്കുന്നത് 21/11/2022 (10am to 5 pm). വിദ്യാഭ്യാസ യോഗ്യത MBBS with TCMC registration MPH.

🔺 സ്റ്റാഫ് നേഴ്സ്.

 ഇന്റർവ്യൂ തീയതി 22/11/2022 to 23/11/2022 രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ. വിദ്യാഭ്യാസ യോഗ്യത ബി എസ് സി അല്ലെങ്കിൽ ജിഎൻഎം നഴ്സിംഗ് ഒപ്പം നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.


🔺 ഫാർമസിസ്റ്റ്

 ഇന്റർവ്യൂ നടക്കുന്ന തീയതി 24-11-2011 രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ. വിദ്യാഭ്യാസ യോഗ്യത ബി ഫാം അല്ലെങ്കിൽ ഡി ഫം കൂടാതെ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.

🔺 ലാബ് ടെക്നീഷ്യൻ.

 ഇന്റർവ്യൂ സംഘടിപ്പിക്കുന്ന തീയതി 25/11/2022  - 10 am to 5 pm.വിദ്യാഭ്യാസ യോഗ്യത ഡി എം എൽ ടി ഉള്ളവർക്ക് അപേക്ഷിക്കാം.

🔺മൾട്ടിപ്പർപ്പോസ് വർക്കർ (സ്വീപർ - കം - ഡാറ്റ എൻട്രി ഓപ്പറേറ്റർ ).

 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു കൂടാതെ കമ്പ്യൂട്ടറിനോളജ് ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂ നടക്കുന്ന തിയതി
26/11/2022 (10 am to 5 pm).

🔺പാർട്ട് ടൈം സ്വീപർ.

വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ഇന്റർവ്യൂ നടക്കുന്ന തീയതി.
28/11/2022(10 am to 5 pm).

🔺 ഒപ്റ്റോടോമെട്രിസ്റ്റ്

 വിദ്യാഭ്യാസ യോഗ്യത  BSc/Diploma in Optometry.ഇന്റർവ്യൂ നടക്കുന്ന തീയതി 28/11/2022 (10 am to 5 pm).

എന്നിങ്ങനെയുള്ള ഒഴിവുകൾ ആണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.ശേഷം വരുന്ന സ്ക്രീനിൽ നിങ്ങളുടെ വിശദവിവരങ്ങളും നിങ്ങൾ അപേക്ഷിക്കുന്ന ജോലി ഒഴിവ് ഏതാണെന്ന് കൂടി സെലക്ട് ചെയ്ത് നൽകി ഓൺലൈൻ വഴി അപേക്ഷിക്കുക.അതാത് വാർഡിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. അപേക്ഷകർക്കുള്ള ഇന്റർവ്യൂ 21/11/2012 മുതൽ 28/11/2022 വരെയുള്ള തീയതികളിൽ നഗരസഭയിൽ വച്ച് നേരിട്ട് നടത്തുന്നു. അപേക്ഷകൻ എല്ലാ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകേണ്ടതാണ്.


⭕️തിരുവനന്തപുരം നഗരസഭയുടെ തെരുവുനായ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നതിന് ട്രെയിനീസിനെ ആവശ്യമുണ്ട്. മൃഗ സംരക്ഷണ നിയന്ത്രണ ഡോഗ് ക്യാച്ചർ മേഖലയിൽ താൽപ്പര്യമുള്ളവരും. 40 വയസിൽ താഴെ പ്രായമുള്ളവരും, 8-ാം ക്ലാസ് യോഗ്യതയുള്ളതും, നല്ല യുവാക്കളെയാണ് ശാരീരിക കായികക്ഷമതയുള്ളവരുമായ ഇതിലേയ്ക്കായി തെരഞ്ഞെടുക്കുന്നത്. താൽപ്പര്യമുള്ളവർ 07.11, 2022 തിങ്കളാഴ്ച രാവിലെ 11 മണിമുതൽ ഹെൽത്ത് വിഭാഗം കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് - 9447311323,

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain