അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.
പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹത.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.
പൂരിപ്പിച്ച അപേക്ഷകൾ 2022 നവംബർ 15-ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.
⭕️കേരളത്തിലെ മറ്റു ചില പുതിയ ഒഴിവുകൾ കൂടി ചുവടെ നൽകുന്നു.
👉മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ റിസർച്ച് ഓഫീസർ തസ്തികയിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
ഗവ.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി/ മൈക്രോബയോളജി/ബയോടെക്നോളജി/ ബയോകെമിസ്ട്രി/ എം.എസ്.സി, എം.എൽ.ടി മൈക്രോബയോളജി എന്നിവയാണ് യോഗ്യത.
ആർടിപിസിആർ ടെസ്റ്റ് നടത്തിയുള്ള രണ്ട് വർഷത്തെ
പ്രവൃത്തി പരിചയം അഭികാമ്യം.
താത്പര്യമുള്ളവർ നവംബർ മൂന്നിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂയിൽ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം എത്തണം.
⭕️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി വിഭാഗത്തിൽ ഓണറേറിയം അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിന് നവംബർ 4ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
എം.ബി.ബി.എസും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
⭕️ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
വി.എച്ച്.എസ്.സി, എം.എൽ.ടി, ബി.എസ്.എസ് അംഗീകാരമുള്ള ലാബ് ടെക്നീഷൻ കോഴ്സ് വിജയവും ഒരു വർഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ നവംബർ ഒന്നിനകം ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം.
⭕️എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 30 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.
18നും 35നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്ലസ് ടു സയൻസ്,ജി. എൻ. എം /ബി. എസ്. സി നഴ്സിങ്,കെ. എൻ. സി രജിസ്ട്രേഷൻ, കാത്ത് ലാബ് എക്സ്പീരിയൻസ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവർ, യോഗ്യത, വയസ്സ്, തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും,പകർപ്പും സഹിതം,നവംബർ മൂന്നിന് എറണാകുളം മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം.
രാവിലെ 10 മുതൽ 11 വരെയാണ് രജിസ്ട്രേഷൻ.
⭕️നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ നവംബർ 11ന് രാവിലെ 10ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
സർവകലാശാല ബിരുദം, പി.ജി.ഡി.സി.എ./ സി.ഒ.പി.എ;/ബി.ടെക് (കംപ്യൂട്ടർ സയൻസ്/ ഐ.ടി), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ് എന്നിവയാണു യോഗ്യത. പ്രായപരിധി 40 വയസ്.
താത്പര്യമുള്ളവർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. നവംബർ 5നു വൈകിട്ട് അഞ്ചുവരെ അപേക്ഷകൾ നേരിട്ടും സ്വീകരിക്കും.
⭕️കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലെ കാത്ത് ലാബിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കാത്ത് ലാബ് ടെക്നീഷ്യനെ താത്ക്കാലികമായി നിയമിക്കുന്നു.
സീനിയർ കാത്ത് ലാബ് ടെക്നീഷ്യന് ഏഴ് വർഷവും
ജൂനിയർ ടെക്നീഷ്യന് മൂന്നുവർഷത്തെയും പ്രവൃത്തി
പരിചയവും അഭികാമ്യം.
ബി.സി.വി.ടി/ഡി.സി.വി.ടി യോഗ്യയുള്ള ഉദ്യോർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ ഒന്നിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഹാജരാവണം.
⭕️പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് തസ്തികയുടെ തിരഞ്ഞെടുപ്പിനുള്ള അഭിമുഖം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ നവംബർ രണ്ടിന് നടക്കും.
അർഹരായവർക്ക് പ്രൊഫൈൽ/എസ്.എം.എസ് വഴി അറിയിപ്പ് നൽകിയിട്ടുണ്ട്.
അഭിമുഖത്തിന് എത്തുന്നവർ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ അസ്സലും, അസ്സൽ പ്രമാണങ്ങളും ഇന്റർവ്യൂ മെമ്മോയും തിരിച്ചറിയൽ രേഖയും സഹിതം നിശ്ചിത ദിവസം എറണാകുളം ജില്ലാ പി.എസ്.സി ഓഫീസിൽ നേരിട്ടെത്തണമെന്ന് പാലക്കാട് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.