കല്യാൺ സിൽക്സിൽ ജോലി ഒഴിവുകൾ.
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.🔺സെയിൽസ് മെൻ /സെയിൽസ് ഗേൾസ്.
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനുംപ്രാപ്തരായിരിക്കണം.
സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക്പരിഗണിക്കും.
അടിസ്ഥാന യോഗ്യത SSLC. പ്രായം 35 വയസിന് താഴെ.
🔺സെയിൽസ് ട്രെയിനീസ്.
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
മുൻപരിചയം ആവശ്യമില്ല. പ്രായം: 30 വയസ്സിന് താഴെ ആയിരിക്കണം.
മികച്ച ശമ്പളത്തിന് ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇമെയിലായും അയയ്ക്കാവുന്നതാണ്.
⭕️കോഴിക്കോട് : കൊയിലാണ്ടി ഗവ ഐ.ടി.ഐയിൽ മൾട്ടി മീഡിയ ആനിമേഷൻ ആൻഡ് സ്പെഷ്യൽ ഇഫക്ടസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/എൻ.എ.സി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തി പരിചയം/ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി നവംബർ 15 ന് 11 മണിയ്ക്ക് സ്ഥാപനത്തിൽ ഹാജരാകണം.
⭕️തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പൂജപ്പുര എൽ.ബി.എസ് വനിത എൻജിനീയറിങ് കോളേജിൽ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴിൽമേള നവംബർ 12ന്. ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ ജോബ് സീക്കർ രജിസ്ട്രേഷൻ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസർ ഐഡി യും പാസ്സ്വേർഡ് ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആപ്ലിക്കേഷൻ സമർപ്പിക്കാവുന്നതാണ്.
രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന ഹാൾടിക്കറ്റുമായി നവംബർ 12ന് രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്.
ഹാൾടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാർത്ഥികൾ എത്തിച്ചേരേണ്ടത്. ഹാൾടിക്കറ്റിൽ അനുവദിച്ചിട്ടുള്ള സമയത്തിൽ മാത്രമേ ക്യാമ്പസിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
⭕️തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്.
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/ സർട്ടിഫിക്കറ്റ് കോഴ്സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
⭕️മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ റെസ്ക്യൂ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സോഷ്യോളജി / സോഷ്യൽ വർക്ക് എന്നിവയിലുള്ള ബിരുദാനന്തര ബിരുദം (കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന). 2022 നവംബർ ഒന്നിന് 40 വയസ് കവിയരുത്.
താത്പര്യമുള്ളവർ വിദ്യഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം, ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകൾ സഹിതം നിർദിഷ്ട അപേക്ഷാ ഫോമിൽ നവംബർ 18 ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി, മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു യൂണിറ്റുമായി ബന്ധപ്പെടണം. അപേക്ഷാ ഫോം വെബ്സൈറ്റ്ൽ ലഭിക്കും.
⭕️എറണാകുളം : നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഒരു പാർട്ട് ടൈം ഗസ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്.
ബന്ധപെട്ട വിഷയത്തിൽ യോഗ്യതയുള്ള ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത എം. ബി.എ/ ബി. ബി. എ. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ പാർട്ട് ടൈം ഗ്രാറ്റ് ഇൻ സോഷ്യോളജി സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഗ്രാറ്റ്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഡി.ജി.റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ പരിശീലനം ലഭിച്ചവർ. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കില്ലും ഉണ്ടായിരിക്കണം.പ്ലസ് ടൂ/ ഡിപ്ളോമ/ അതിൽ കൂടുതലോ ആയ കമ്പ്യൂട്ടർ പരിജ്ഞാനം. ഉദ്യോഗാർത്ഥികൾ നവംബർ 15ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
⭕️കേരള സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ധനസഹായത്തോടെ പത്തനംതിട്ട ജില്ലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റി സുരക്ഷാ മൈഗ്രന്റ് പ്രോജക്ടിൽ എം.ഇ.എ കൗൺസിൽ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു.
എംഇഎ: - വിദ്യാഭ്യാസ യോഗ്യത :- ബി കോം പ്ലസ് എംഎസ്ഡബ്ല്യൂ / എം കോം /ബി കോം പ്ലസ് എംബിഎ. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+450 യാത്രാബത്ത,
കൗൺസിലർ :- വിദ്യാഭ്യാസ യോഗ്യത : എം എസ് ഡബ്ല്യൂ / എംപിഎച്ച് /എംഎ സോഷ്യോളജി/എംഎ സൈക്കോളജി. ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസ ശമ്പളം 12000+900
ഹിന്ദി ഭാഷ നന്നായി സംസാരിക്കാൻ അറിയുന്നവരും ഫീൽഡ് വർക്കിനു തയ്യാറുള്ളവരായിരിക്കണം അപേക്ഷകർ.
താത്പര്യമുളളവർ ഈമെയിലിൽ അപേക്ഷിക്കുക. അവസാന തീയതി ഈ മാസം 15ന് വൈകിട്ട് അഞ്ചു വരെ.