കാർ ലൈസൻസ് ഉള്ളവർക്ക് സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക ജോലി നേടാം.

കേരള സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക ജോലി.

ജനങ്ങളുടെ മൊത്തത്തിലുള്ള ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന കേരള സർക്കാർ സംരംഭമായ കേരള സ്റ്റേറ്റ് മുന്നാക്ക കമ്മ്യൂണിറ്റി വെൽഫെയർ കോർപ്പറേഷനിൽ ചെയർമാന്റെ വാഹനം ഓടിക്കുന്നതിനുള്ള ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

 കേരള സ്റ്റേറ്റ് മുന്നോക്ക കമ്മ്യൂണിറ്റി വെൽഫെയർ കോർപ്പറേഷനിൽ കരാർ അടിസ്ഥാനത്തിലാണ് ഈ ജോലി നേടാൻ സാധിക്കുന്നത്. എൽ എം വി ഡ്രൈവർ എന്ന പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പളം 20060 രൂപയാണ്.നിങ്ങൾക്ക് ഓൺലൈൻ വഴിയോ ഇമെയിൽ വഴിയോ പോസ്റ്റ് വഴിയോ അപേക്ഷിക്കാൻ സാധിക്കും.

 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് കൂടാതെ LMV ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് 18 വയസ്സിന് 40 വയസ്സിനും ഇടയിലായിരിക്കണം പ്രായപരിധി. നിങ്ങളുടെ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 15 11 2022.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യതയും സഹിതം രേഖകളുടെ പകർപ്പ് ഉൾപ്പെടെ വിശദമായ അപേക്ഷ മാനേജിംഗ് ഡയറക്ടർ കേരള സ്റ്റേറ്റ് മുന്നാക്ക കമ്മ്യൂണിറ്റി വെൽഫെയർ കോർപ്പറേഷൻ, എൽ 2, കുലിന, ജവഹർ നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ അല്ലെങ്കിൽ തന്നിരിക്കുന്ന ഇമെയിൽ വഴി kswcfcrecruitments@gmail.com എന്ന വിലാസത്തിൽ 15/11/2022 ന് മുന്നേ അപേക്ഷിക്കുക.

 ഇമെയിൽ വഴി അപേക്ഷകൾ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  താഴെ നൽകുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത് അപേക്ഷിക്കുക.

kswcfcrecruitments@gmail.com

⭕️സംസ്ഥാനത്തെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ സർവേയർ തസ്തികയിൽ ഒരു താത്ക്കാലിക ഒഴിവുണ്ട്.
പ്രായപരിധി: 01.01.2022ന് 41 വയസ് കവിയരുത്.
സമാന മേഖലയിൽ അഞ്ച് വർഷത്തെ
പ്രവൃത്തിപരിചയം അഭികാമ്യം. ശമ്പളം: 81,000 രൂപ.
പ്രായം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 18നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

⭕️മലപ്പുറം : ഏറനാട് താലൂക്ക് കാപ്പാട്ട് ഊട്ടു ബ്രഹ്മസ്വം പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കപ്പെടുന്നതിന് അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ നവംബർ 30ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് സിവിൽസ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം.
അപേക്ഷ ഫോമിനും വിശദ വിവരങ്ങൾക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടാം.

⭕️കണ്ണൂർ : പട്ടികജാതി വികസന വകുപ്പിന് കീഴിൽ മലപ്പട്ടം, ന്യൂമാഹി, തൃപ്പങ്ങോട്ടൂർ, പന്ന്യന്നൂർ, കൊട്ടിയൂർ, കതിരൂർ എന്നീ ഗ്രാമപഞ്ചായത്തുകളിൽ എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നു.
താൽപര്യമുള്ളവർ നവംബർ 15ന് രാവിലെ 10.30ന് സിവിൽ സ്റ്റേഷൻ അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം.
പ്ലസ്ട ആണ് യോഗ്യത. അതത്

ഗ്രാമപഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായിരിക്കണം അപേക്ഷകർ.
പ്രായം 18നും 30നും ഇടയിൽ. താൽപര്യമുള്ളവർ നേറ്റിവിറ്റി/റസിഡൻസ് സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി, പ്ലസ്ട, ജാതി സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകർപ്പും സഹിതം നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain