കേരളത്തിലെ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവുകൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ ഒഴിവുകൾ - kerala job vacancy 

⭕️കണ്ണൂർ ജില്ലയിലെ ഇരിട്ടി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂർ, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂർ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രായപരിധി 18-46 നും ഇടയിൽ.
അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തിൽ/ നഗരസഭയിൽ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക വർഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. സർക്കാർ അംഗീകൃത നഴ്സറി ടീച്ചർ, പ്രീ പ്രൈമറി ടീച്ചർ, ബാലസേവികാ ട്രെയിനിങ് കോഴ്സുകൾ പാസായവർക്ക് മുൻഗണന. പട്ടികജാതി വിഭാഗത്തിൽ എസ് എസ് എൽ സി പാസായവരില്ലെങ്കിൽ തോറ്റവരെയും പട്ടികവർഗ വിഭാഗത്തിൽ എട്ടാം ക്ലാസ് പാസായവരെയും പരിഗണിക്കും. ഹെൽപ്പർ തസ്തികയിലേക്ക് എഴുതുവാനും വായിക്കുവാനും അറിയുന്നവർ അപേക്ഷിക്കണം.

സാമൂഹ്യനീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചിൽഡ്രൻസ് ഹോമുകൾ, മഹിളാ മന്ദിരങ്ങൾ, ആഫ്റ്റർ കെയർ ഹോമുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ അന്തേവാസികൾ, 40 വയസിനു മുകളിൽ പ്രായമുള്ളവർ, വിധവകൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവർ എന്നിവർക്ക് മുൻഗണന.

അപേക്ഷാ ഫോറത്തിന്റെ മാതൃക ഐ സി ഡി എസ് ഓഫീസ്, ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ലഭിക്കും. 2012ൽ അപേക്ഷിച്ച മട്ടന്നൂർ മുൻസിപ്പാലിറ്റി പരിധിയിലുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മറ്റ് മുൻഗണന എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സമർപ്പിക്കണം. സ്ഥിരതാസം തെളിയിക്കുവാൻ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം.

അപേക്ഷ ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് ഇരിട്ടി അഡീഷണൽ, മട്ടന്നൂർ മുനിസിപ്പൽ ഓഫീസ് കോമ്പൗണ്ട് എന്ന വിലാസത്തിൽ നവംബർ 15ന് വൈകീട്ട് മൂന്ന് മണിക്കകം ലഭിക്കണം.

⭕️എറണാകുളം അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുള്ള മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടായേക്കാവുന്നതുമായ ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ മൂക്കന്നൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തൽപ്പരത ഉള്ളവരും മതിയായ ശാരീരിക ശേഷിയുള്ളവരും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിട്ടുള്ളവരും 46 വയസ്സ് പൂർത്തിയാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം.

പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് നിയമാനുസൃത വയസ്സിളവിന് അർഹത.
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 10-ാം ക്ലാസ്സ് പാസ്സാകുവാൻ പാടില്ലാത്തതും എഴുതുവാനും വായിക്കുവാനും അറിയുന്നവരും ആയിരിക്കണം.

പൂരിപ്പിച്ച അപേക്ഷകൾ 2022 നവംബർ 15-ന് വൈകീട്ട് അഞ്ച് വരെ അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷയുടെ മാതൃക അങ്കമാലി ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും.

⭕️ഹെൽപ്പർ സ്ഥിരം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് അർബൻ 2 ഐസിഡിഎസ് പ്രോജക്ടിലെ 140 അങ്കണവാടികളിലെ കോർപ്പറേഷൻ പരിധിയിൽ വരുന്ന 8 മുതൽ 29 വരെയും 31, 59 വാർഡുകളിലേയും സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

യോഗ്യത എസ്.എസ്.എൽ.സി തോറ്റവർ. പ്രായപരിധി 18 നും 46 നും ഇടയിൽ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30 വൈകീട്ട് അഞ്ച് മണി.

⭕️വയനാട് മാനന്തവാടി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടർനാട്, പഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
2022 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരുമായ സ്ത്രീകൾക്ക് അപേക്ഷിക്കാം.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായി രിക്കണം. എസ്.എസ്.എൽ.സി പാസ്സായവർ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ എഴുത്തും വായനയും അറിഞ്ഞിരിക്കണം.
പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും.

പഞ്ചായത്ത് പരിധിയിയിലുള്ളവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. നവംബർ 25 നകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണൽ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക.

⭕️വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർമാരെനിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കരുത്.
അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.

⭕️വയനാട് മാനന്തവാടി അഡീഷണൽ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ വെള്ളമുണ്ട, എടവക, തൊണ്ടർനാട്, പഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

2022 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരുമായ സ്ത്രീകൾക്ക് അപേക്ഷിക്കാം.
അങ്കണവാടി വർക്കർ തസ്തികയിലേക്ക്

അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായി രിക്കണം. എസ്.എസ്.എൽ.സി പാസ്സായവർ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. എന്നാൽ എഴുത്തും വായനയുംഅറിഞ്ഞിരിക്കണം.

പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർക്ക് ഉയർന്ന പ്രായ പരിധിയിലും യോഗ്യതയിലും നിയമാനുസൃതമായ ഇളവ് ലഭിക്കും.

പഞ്ചായത്ത് പരിധിയിയിലുള്ളവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. നവംബർ 25 നകം അപേക്ഷ സമർപ്പിക്കണം.
അപേക്ഷാ ഫോറം ലഭിക്കുന്നതിന് ബന്ധപ്പെട്ട പഞ്ചായത്തുമായോ ഐസിഡിഎസ് മാനന്തവാടി അഡീഷണൽ പീച്ചംകോട് ഓഫീസുമായോ ബന്ധപ്പെടുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain