വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോയിപ്രം ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ
ഹെൽപ്പർമാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയിൽ പ്രായമുളള ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയണം. എസ്.എസ്.എൽ.സി പാസായവർ അപേക്ഷിക്കരുത്.
അപേക്ഷയുടെ മാതൃക കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിലും, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും പഞ്ചായത്തിലെ അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ/തപാൽ മാർഗമോ ശിശു വികസനപദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ് കോയിപ്രം, ശിശുവികസന പദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തിൽ ലഭിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30.
ഫോൺ നമ്പർ- 04692997331
⭕️കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം
ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മന്റ്മെന്റിലെ മെന്‍സ് ഹോസ്റ്റലിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കെയര്‍ടേക്കറെ നിയമിക്കുന്നു. വിമുക്തഭടന്മാര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ ബയോഡേറ്റയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 28-ന് രാവിലെ 10 മണിക്ക് കോളജില്‍ എത്തണം. ഫോണ്‍: 0477- 2267311, 9846597311
⭕️ഫിഷറീസ് പ്രൊജക്ട് കോ-ഓർഡിനേറ്റർ നിയമനം
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതികളുടെഫീൽഡ് തല പ്രവർത്തനങ്ങൾക്ക് ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് കോ-ഓർഡിനേറ്ററെ നിയമിക്കുന്നു. യോഗ്യത: സംസ്ഥാന കാർഷിക സർവകലാശാല, ഫിഷറീസ് സർവ്വകലാശാല എന്നിവിടങ്ങളിൽ നിന്നുള്ള ബി എഫ് എസ്‌സി, അംഗീകൃത സർവ്വകലാശാലയിൽ നിന്നും അക്വാകൾച്ചറിലുള്ള പി ജി ബിരുദം/അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഫിഷറീസ് വിഷയങ്ങളിലോ സുവോളജിയിലോ ഉള്ള പി ജി ബിരുദവും സർക്കാർ സ്ഥാപനങ്ങളിലെ അക്വാകൾച്ചൾ മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും. നവംബർ 23ന് രാവിലെ 11 മണിക്ക് മാപ്പിളബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടക്കും. ഫോൺ: 0497 2731081.
⭕️ തലശ്ശേരി താലൂക്കിലെ കതിരൂർ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബർ 30ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
⭕️താത്ക്കാലിക നിയമനം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746.