കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ തൊഴിലവസരങ്ങൾ താഴെ നൽകുന്നു.

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലെ ചെറുതും വലുതുമായ തൊഴിലവസരങ്ങൾ താഴെ നൽകുന്നു.
 ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ യുവതി യുവാക്കൾക്ക് അപേക്ഷിക്കാൻ സാധിക്കും.ഒഴിവുകൾ വിശദമായി വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക ജോലി നേടുക.

⭕️കസവ് കേന്ദ്രയിലേക്ക് നിരവധി ജോലി.


 കേരളത്തിലെ പ്രശസ്ത സ്ഥാപനമായ കസവ് കേന്ദ്രയിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.

🔺ഫ്ളോർ സൂപ്പർവൈസർ
🔺 ഫ്ളോർ മാനേജർ
🔺സെയിൽസ് സ്റ്റാഫ്
(ജെൻസ് & ലേഡീസ്) -
🔺സെയിൽസ് ട്രെയിനി
🔺ഡ്രൈവർ
🔺സെക്യൂരിറ്റി

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് കസവ് കേന്ദ്രയിലേക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തതുമായവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഭക്ഷണ താമസ സൗകര്യം ലഭിക്കും. ജോലിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
8111888485

⭕️ കുരുമ്പേലിൽ ഹോം അപ്ലൈൻസ് ലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.


കൊട്ടാരക്കര പുനലൂർ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ലഭിച്ചിട്ടുള്ള ഒഴിവുകളും യോഗ്യതകളും താഴെ നൽകുന്നു.

🔺ഷോറൂം മാനേജർ.
 ഹോം അപ്ലൈൻസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

🔺സെയിൽസ്മാൻ.
 സെയിൽസ് മേഖലയിൽ എക്സ്പീരിയൻസ് ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.

🔺 സെയിൽസ് ട്രെയിനി.
 ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സിൽ ഡിപ്ലോമ ഐടിഐ എന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

🔺 കമ്പ്യൂട്ടർ/ സിസിടിവി ടെക്നീഷ്യൻ.
 കമ്പ്യൂട്ടർ സർവീസ് മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക്അപേക്ഷിക്കാൻ സാധിക്കുന്നത്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രായപരിധി 22 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് താഴെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.
kurumpelilk@yahoo.com

⭕️കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (കേരള ചിക്കൻ) കമ്പനിയുടെ ഫാം സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

യോഗ്യത: പൗൾട്ടറി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റിൽ ബിരുദം അല്ലെങ്കിൽ പൗൾട്ടറി പ്രൊഡക്ഷനിൽ ഡിപ്ലോമ.
പ്രായപരിധി 30 വയസ്സ്, കമ്പ്യൂട്ടർ പരിജ്ഞാനം,
ഇരുചക്രവാഹന ലൈസൻസ് നിർബന്ധമാണ്.
പ്രതിമാസം ശമ്പളം യാത്രാബത്ത ഉൾപ്പടെ 20000 രൂപ.
അപേക്ഷാ ഫോമുകൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ഫോട്ടോ പതിച്ച അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയക്കണം. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശ്ശൂർ-680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നവംബർ 23ന് വൈകീട്ട് 4 മണിക്ക് മുൻപ് അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
Clik here
https://www.keralachicken.org.in/

⭕️കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
രണ്ട് ഒഴിവാണുള്ളത്.
അഗ്രികൾച്ചർ/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത.
പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽഗവേഷണ പരിചയം, ജിഐഎസ് ടൂളുകൾ കൈകാര്യം
ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം.
ഒരു വർഷമാണ് കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.

01.01.2022ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ്സിളവ് ലഭിക്കും.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 24ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കണം.

⭕️കണ്ണൂർ : ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.

യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.

⭕️എറണാകുളം : മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പട്ടികവർഗ പ്രൊമോട്ടർ/ഹെൽത്ത് പ്രൊമോട്ടർമാരെ നിയമിക്കുന്നതിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
കൂവപ്പടി ബ്ലോക്കിന് കീഴിൽ വേങ്ങൂർ പഞ്ചായത്തിൽ പൊങ്ങിൻചുവട് പട്ടികവർഗ കോളനിയിൽ നിലവിലുള്ള ഒരു ഒഴിവിലേക്കാണ് നിയമനം.

വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവർഗക്കാരിൽ എത്തിക്കുന്നതിനും, സർക്കാരിന്റെ വിവിധ വകുപ്പുകൾ, ഏജൻസികൾ തുടങ്ങിയവർ നടത്തുന്ന വിവിധ ക്ഷേമ പ്രവർത്തനങ്ങൾ പട്ടികവർഗ്ഗ ഗുണഭോക്താക്കളിൽ എത്തിക്കുന്നതിനും, വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പട്ടികവർഗക്കാർക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ്. പ്രായ പരിധി: 20 നും 35 നും
താളംകണ്ടം, പൊങ്ങിൻചുവട് എന്നിവിടങ്ങളിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന ലഭിക്കും. എഴുത്തുപരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.

ഒരാൾ ഒന്നിലധികം അപേക്ഷ സമർപ്പിക്കുവാൻ പാടില്ല. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 25 വൈകിട്ട് 5 മണി വരെ.
ഒരു വർഷമാണ് നിയമന കാലാവധി. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 13,500 രൂപ പ്രതിമാസ ശമ്പളം ലഭിക്കും.

⭕️കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം, പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്സിൽ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ല പാസായവരും സ്പോർട്സ് അതോരിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നസ് ട്രെയിനിംഗിൽ ആറാഴ്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലങ്കിൽ ഫിറ്റനസ് ട്രെയിനിംഗിൽ അംഗീകൃത
സർവകലശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

കായിക താരങ്ങൾക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകർക്ക് 2022 ജനുവരിയിൽ 40 വയസ്സ് കവിയാൻ പാടില്ല.
അപേക്ഷകർ നവംബർ 23ന് ഉച്ചക്ക് 2 മണിക്ക് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain