ഇന്റർവ്യൂ വഴി നേടാവുന്ന ഗവൺമെന്റ് ജോലി ഒഴിവുകൾ
♻️ വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കണ്ണൂര്‍ സര്‍വകലാശാല തലശ്ശേരി ഡോ .ജാനകി അമ്മാള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി. എജുക്കേഷന്‍ സെന്ററിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
എല്‍ സി/എ ഐ വിഭാഗത്തില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ഒന്നിനു രാവിലെ 9:45 നു താവക്കരയിലെ സര്‍വകലാശാല ആസ്ഥാനത്ത് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് എത്തണം. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്
♻️കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.
♻️ പ്രൊഫഷണല്‍ അസിസ്റ്റന്റ് അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം ഡിസംബര്‍ അഞ്ച്, ആറ് തീയതികളില്‍ ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായി കണ്ടെത്തിയവരുടെ താല്‍ക്കാലിക പട്ടികയും അവര്‍ക്കുള്ള നിര്‍ദേശങ്ങളും വെബ്സൈറ്റില്‍.
♻️ പാര്‍ട്ട് ടൈം അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കല്ലായിയില്‍ പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍, പെര്‍ഫോമിങ് ആര്‍ട്ട്, മ്യൂസിക് എന്നിവയില്‍ പാര്‍ട്ട് ടൈം വ്യവസ്ഥയില്‍ അദ്ധ്യാപകരെയും അറബിക്കിന് ഗസ്റ്റ് ലക്ചറെയും നിയമിക്കുന്നു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഡിസംബര്‍ ഒന്നിനു രാവിലെ 11ന് അഭിമുഖത്തിനു ഹാജരാകണം. ഫോണ്‍: 0495 2992701
♻️ അക്കൗണ്ടിങ് ക്ലര്‍ക്ക്/ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ
നാഷണല്‍ ആയുഷ് മിഷന്‍, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ അക്കൗണ്ടിങ് ക്ലര്‍ക്ക് / ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി.), മലയാളം, ഇംഗ്ലിഷ് ടൈപ്പിങ്. പ്രായപരിധി 40 വയസ്.
ഉദ്യോഗാര്‍ഥികള്‍ തിരുവനന്തപുരം ആയുര്‍വേദ കോളജിനു സമീപം ആരോഗ്യഭവന്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ ഒന്‍പതിന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകള്‍ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചുവരെ
♻️ താത്കാലിക നിയമനം
തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്‍സ്‌ലേറ്റര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: സംസ്‌കൃതം ബിരുദാനന്തര ബിരുദം. അഭിലഷണീയ യോഗ്യത: വിവിധ ലിപികള്‍ വായിക്കാനും എഴുതുവാനുമുളള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുളള പ്രാവീണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകര്‍ത്തെഴുത്തിലുമുളള പരിചയം, കൈയക്ഷരം നല്ലതായിരിക്കണം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ ആറിന് രാവിലെ 10-ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
♻️ അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ
കരാർ നിയമനം; വാക് ഇൻ ഇന്റർവ്യൂ
തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ ഓഫീസിന്റെ നേതൃത്വത്തിൽ ആലപ്പുഴ കളർകോട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി റേഡിയോ നിലയത്തിലേക്ക് അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതി നുവേണ്ടി വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തസ്തിക അഡിഷണൽ സ്റ്റേഷൻ ഡയറക്ടർ, ഒഴിവുകളുടെ എണ്ണം ഒന്ന്, നിയമന രീതി കരാറടിസ്ഥാനത്തിൽ 1 വർഷത്തേക്കുള്ള നിയമനം. വാക്-ഇൻ ഇന്റർവ്യൂ തീയതി നവംബർ 30.
യോഗ്യത -1. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ചിട്ടുള്ള ബിരുദം. 2. ജേർണലിസത്തിൽ പി.ജി ഡിപ്ലോമ, 5 വർഷത്തിൽ കുറയാതെ റേഡിയോരംഗത്തുള്ള പ്രവൃത്തി പരിചയം. 3. മലയാളഭാഷ എഴുതുന്നതിനും വായിക്കുന്നതിനുമുള്ള പ്രാവീണ്യം.
അഭികാമ്യ യോഗ്യത: കൃഷി ശാസ്ത്രം/മൃഗസംരക്ഷണം/ ക്ഷീരവികസനം എന്നിവയിലേതിലെങ്കിലു മുള്ള ബിരുദം.
നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ നവംബർ 30 ന് രാവിലെ 9 മുതൽ 11 വരെ നടക്കുന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകണം. 11 ന് ശേഷം ഹാജരാകുന്നവരെ ഇന്റർവ്യൂവിന് പരിഗണിക്കില്ല. സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എസ്. എസ്.എൽ.സി ബുക്ക് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.