SYLCON HYPERMARKET തൊഴിലവസരങ്ങൾ.
കേരളത്തിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പ് ആയ SYLCON HYPERMARKET ലേക്ക്നിരവധി തൊഴിലവസരങ്ങൾ. ഉയർന്ന യോഗ്യതയുള്ളതും ഇല്ലാത്തവർക്കും അപേക്ഷിക്കാം. സ്ഥാപനങ്ങളിലേക്ക് വന്നിട്ടുള്ള ഒഴിവുകളും താഴെ നൽകുന്നു. പോസ്റ്റ് പൂർണമായി വായിക്കുക
നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
🔺സ്റ്റോർ മാനേജർസ്.
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 35000 മുതൽ ₹50,000 രൂപ വരെ ശമ്പളം.പ്രസ്തുത മേഖലയിൽ കുറഞ്ഞത് ആറു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
🔺 അസിസ്റ്റന്റ് സ്റ്റോർ മാനേജർസ്
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും.പ്രസ്തുത മേഖലയിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അപേക്ഷിക്കാം.
🔺സ്റ്റോർ അഡ്മിനിസ്ട്രേറ്റർ.
പ്രതിമാസ ശമ്പളം 20,000 മുതൽ 30,000 വരെ ലഭിക്കുന്ന ഒഴിവ്.കുറഞ്ഞത് രണ്ടു വർഷത്തെ എക്സ്പീരിയൻസ് മേഖലയിൽ ഉണ്ടെങ്കിൽ അപേക്ഷിക്കാം.
🔺കസ്റ്റമർ സർവീസ് സൂപ്പർവൈസർസ്
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ലഭിക്കുന്ന ശമ്പളം 15,000 മുതൽ 20000 രൂപ വരെ.
🔺കസ്റ്റമർ സർവീസ്അസോസിയേറ്റ്.
കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ശമ്പളത്തെക്കുറിച്ച് നോട്ടിഫിക്കേഷനിൽ പറഞ്ഞിട്ടില്ല.
🔺IT സപ്പോർട്ട് അസോസിയേറ്റ്സ്.
കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. ഒരുമാസം ശമ്പളം 15,000 മുതൽ 20,000 രൂപ വരെ.
🔺ക്യാഷ്യർസ്.
ശമ്പളം 14000 മുതൽ 20000 രൂപ വരെ ലഭിക്കുന്നതാണ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഹൈപ്പർ മാർക്കറ്റിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യം ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന മെയിൽ അഡ്രസ്സിൽ നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷിക്കുക.
⭕️കണ്ണൂർ : മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ വെറ്ററിനറി യൂണിറ്റ് പയ്യന്നൂർ ബ്ലോക്കിൽ വെറ്ററിനറി സർജനെ താൽക്കാലികമായി നിയമിക്കുന്നു.
യോഗ്യത: ബി വി എസ് സി ആൻഡ് എ എച്ച് ബിരുദം.
താൽപര്യമുള്ളവർ അസൽ ബിരുദ സർട്ടിഫിക്കറ്റും കെ വി സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും അവയുടെ പകർപ്പും സഹിതം നവംബർ 15ന് രാവിലെ 12ന് കണ്ണൂർ വെറ്ററിനറി കേന്ദ്രത്തിൽ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
⭕️മലപ്പുറം : വ്യാവസായിക പരിശീലന വകുപ്പ് ജില്ലാ ആർ.ഐ സെന്ററിന്റെ നേതൃത്വത്തിൽ അരീക്കോട് ഗവ. ഐ.ടി.ഐ യിൽ നവംബർ 14ന് രാവിലെ 10 മുതൽ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി "പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള സംഘടിപ്പിക്കുന്നു.
എഞ്ചിനീയറിങ്/നോൺ എഞ്ചിനീയറിങ് ട്രേഡുകളിൽ ഐ.ടി.ഐ. യോഗ്യത നേടിയവർക്ക് മേളയിൽ പങ്കെടുക്കാം.
താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മേളയിൽ എത്തണം.
⭕️വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട വയലത്തലയിൽ പ്രവർത്തിക്കുന്ന ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ എഡ്യൂക്കേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രതിമാസം 12000 രൂപ ഹോണറേറിയം. ബി എഡും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള പത്തനംതിട്ട നിവാസികൾ ആയിരിക്കണം അപേക്ഷകർ. കുട്ടികളുടെ സൗകര്യപ്രദമായ സമയമനുസരിച്ചും രാത്രികാല സേവനത്തിനും സന്നദ്ധരായിരിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 16. അപേക്ഷ നേരിട്ടോ ഇ-മെയിലിലോ നൽകണം.
സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ
പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.