മണ്ഡല-മകരവിളക്ക്: ശബരിമലയിൽ ദിവസവേതന നിയമനം

മണ്ഡല-മകരവിളക്ക്: ശബരിമലയിൽ ദിവസവേതന നിയമനം.

ശബരിമലയിൽ മണ്ഡലപൂജ-മകരവിളക്ക് ചട ങ്ങുകളോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ദിവസവേതന നിയമനം നടത്തുന്നു. നവംബർ 18 വരെ അപേക്ഷിക്കാം. ഹിന്ദുക്കളായ പുരുഷൻമാർക്കാണ് അപേ ക്ഷിക്കാൻ അർഹത. പ്രായം: 18-60. www. travancoredevaswomboard.org എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ച മാതൃകയിൽ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ 10 രൂപയുടെ ദേവസ്വം സ്റ്റാംപ് ഒട്ടിച്ച് ചീഫ് എൻജിനീയർ, തിരുവി താംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ എത്തിക്കണം.

പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെ ഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾ . 0471-2315873.

⭕️കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസ സ് ലിമിറ്റഡിനു കീഴിൽ കരിപ്പൂരിലെ കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സിൽ 1 ഫയർ കം ക്യൂരിറ്റി ഓഫിസർ ഒഴിവ്. ഫയർ ഫൈറ്റിങ്ങിൽ ഡിപ്ലോമയുള്ള ജൂനിയർ കമ്മിഷൻഡ് ഓഫിസർ റാങ്കിലെ വിമുക്തഭടൻമാർക്കാണ് അവസരം. സമാനമേഖലയിൽ പ്രാവീണ്യവും വേണം.  നവംബർ 23 വരെ അപേക്ഷിക്കാം. www.ksie.net.

⭕️കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിനു കീഴിൽ ഫാർമസിസ്റ്റ് ഒഴിവ്. കരാർ നിയമനം. അവസരം കൊല്ലം, ആലപ്പുഴ, കോട്ട യം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ.
ബിഫാം/ഡിഫാം, കംപ്യൂട്ടർ പരിജ്ഞാനം, 2 വർ ഷ പരിചയം ആണു യോഗ്യത. പ്രായപരിധി: 36. ശമ്പളം: 16,000, നവംബർ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. www.kcmd.in

⭕️എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്പി റ്റലിൽ ആയുർവേദ ഫാർമസിസ്റ്റിന്റെ ഒരു ഒഴിവ്. കരാർ നിയമനം. നവംബർ 15 വരെ ഓൺലൈ നായി അപേക്ഷിക്കാം. പ്ലസ് ടു സയൻസ് ജയം (ഫിസിക്സ്/കെമിസ്ട്രി/ ബയോളജി), ബിഫാം ആയുർവേദ, ഒരു വർഷ പരിചയം അല്ലെങ്കിൽ ഡിപ്ലോമ ഇൻ ആയുർവേ ദിക് ഫാർമസിയും 3 വർഷ പരിചയവും ആണു യോഗ്യത. പ്രായപരിധി: 25. ശമ്പളം: 31,356,
www.esic.nic.in

⭕️കുടുംബശ്രീ സംസ്ഥാന മിഷനിൽ 2 സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഒഴിവ്. കരാർ നിയമനം. നവം ബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: എംബിഎ, 7 വർഷ പരിചയം. സ്കിൽ ഡവലപ്മെന്റ് മേഖലയിൽ പരിചയമുള്ളവർക്കു മുൻഗണന. പ്രായപരിധി: 45. ശമ്പളം: 60,000.
കുടുംബശ്രീ സംസ്ഥാന മിഷനിൽ 1 മാനേജർ (ഐടി ആൻഡ് എംഐഎസ്) ഒഴിവ്. കരാർ നിയമനം. നവംബർ 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

യോഗ്യത: ബിടെക് (കംപ്യൂട്ടർ സയൻസ്/ഐടി)/ എംസിഎ/തത്തുല്യം, 3-5 വർഷ പരിചയം. കുടും ബശ്രീയിൽ പരിചയമുള്ളവർക്കു മുൻഗണന. പ്രായപരിധി: 35. ശമ്പളം: 50,000,
www.cmdkerala.net

⭕️തൃശൂർ ഔഷധിയിൽ 1മാനേജർ (പ്രോജക്ട്ആൻഡ് പ്ലാനിങ്) ഒഴിവിൽ കരാർ നിയമനം. നവംബർ 23വരെ അപേക്ഷിക്കാം.
യോഗ്യത: എംടെക് (മെക്കാനിക്കൽ/പ്രൊഡ ക്ഷൻ സിവിൽ/ഇലക്ട്രിക്കൽ എൻജിനീയറിങ്/ മാനുഫാക്ചറിങ് മാനേജ്മെന്റ്), എംബിഎ. സമാ നമേഖലയിൽ 2 വർഷ പരിചയം അഭിലഷണീയം.പ്രായം 30-45. ശമ്പളം : 42,500.
www.oushadhi.org

⭕️കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേ ജ്മെന്റിൽ വിവിധ ഒഴിവിൽ കരാർ നിയമനം. വ്യ ത്യസ്ത വിജ്ഞാപനം. ഓൺലൈനായി അപേ ക്ഷിക്കണം. തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം, അവസാനതീയതി:

അഡ്മിൻ അസോഷ്യേറ്റ്: പിജി, 2 വർഷ പരി ചയം അല്ലെങ്കിൽ ബിരുദം, 3 വർഷ പരിചയം, എംഎസ് ഓഫിസ്, ഇന്റർനെറ്റ് പരിജ്ഞാനം, ഇംഗ്ലിഷിൽ ആശയവിനിമയ ശേഷി, 35; 24,300,
നവംബർ 27. ഓഫിസ് അറ്റൻഡന്റ്: പ്ലസ് ടു ജയം/തത്തുല്യം, 2 വർഷ പരിചയം, 28; 18,000, നവംബർ 27.

സീനിയർ സപ്പോർട് എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബിഇ/ബിടെക് (സിവിൽ), 15 വർഷ പരിചയം, എംഎസ് ഓഫിസ്, ഇന്റർനെറ്റ് പരിജ്ഞാനം, ഇംഗ്ലിഷിൽ ആശയവിനിമയ ശേഷി, 45 (വിരമിച്ച വർക്ക് 58); 50,500, ഡിസംബർ 1.
അഡ്മിൻ അസോഷ്യേറ്റ്: പിജി, 1 വർഷ പരി അല്ലെങ്കിൽ ബിരുദം, 2 വർഷ പരിചയം, എംഎസ് ഓഫിസ്, ഇന്റർനെറ്റ് പരിജ്ഞാനം, ഇംഗ്ലിഷിൽ ആശയവിനിമയ ശേഷി, 35; 24,300,
ഡിസംബർ7. https://iimk.ac.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain