കല്യാൺ സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ.

കല്യാൺ സിൽക്സിൽ നിരവധി ജോലി ഒഴിവുകൾ.
ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

സെയിൽസ് മെൻ /സെയിൽസ് ഗേൾസ്.
ഉപഭോക്താക്കളുമായി ഇടപഴകുവാനും അവരുടെ അഭിരുചിക്കനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത് കൊടുക്കുവാനും പ്രാപ്തരായിരിക്കണം.

സമാന പദവിയിൽ 1 വർഷത്തെ പ്രവർത്തിപരിചയം ഉള്ളവരെ സീനിയർ തസ്തികയിലേയ്ക്ക്പരിഗണിക്കും.
അടിസ്ഥാന യോഗ്യത SSLC. പ്രായം 35 വയസിന് താഴെ.

സെയിൽസ് ട്രെയിനീസ്.
ആകർഷകമായ വ്യക്തിത്വം, ഹൃദ്യമായ പെരുമാറ്റം, സെയിൽസ് രംഗത്ത് താൽപര്യം എന്നിവയുള്ള യുവതീയുവാക്കൾക്ക് അപേക്ഷിക്കാം.
മുൻപരിചയം ആവശ്യമില്ല. പ്രായം: 30 വയസ്സിന് താഴെ ആയിരിക്കണം.

മികച്ച ശമ്പളത്തിന് ESI, PF തുടങ്ങിയ ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം. താൽപര്യമുള്ളവർ നിങ്ങളുടെ അടുത്തുള്ള കല്യാൺ സിൽക്സ് ഷോറൂമുമായി ബന്ധപ്പെടുക. അല്ലെങ്കിൽ എല്ലാ തിങ്കളാഴ്ചകളിലും തൃശ്ശൂർ കുരിയച്ചിറയിലുള്ള കല്യാൺ സിൽക്സ് ഷോറൂമിൽ നടക്കുന്ന ഇന്റർവ്യൂവിലും പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ careers@kalyansilks.com എന്ന വിലാസത്തിൽ ഇമെയിലായും അയയ്ക്കാവുന്നതാണ്.

മറ്റു ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു

📗ഹൗസ്കീപ്പിങ്ങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന വാട്ടർ പ്യൂരിഫയര്‍ സ്റ്റോറില്‍ അടിയന്തിരമായി ക്ലീനിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്.

📌 നേടാം 8000 മുതൽ 9000 വരെ
📌 പ്രവൃത്തിസമയം : 9 മുതൽ 4.30  വരെ

ഉടനെ അപേക്ഷിക്കൂ :
Sandhya : 9745087888
Lakshmi  :  9072174888 
Amrithanand: 9745954888 
04844026488 or, wtsp

📗 ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ KADAMPUZHA CUSTOMER
SERVICE CENTER ലേക്ക് MARKETING EXECUTIVE തസ്തികയിലേക്ക്
സ്റ്റാഫിനെ ആവശ്യം ഉണ്ട്.

യോഗ്യത : +2 above Age limit: 20 to 40 Salary starting: 16000+ Duty time :9. Am to 6.30pm

(KADAMPUZHA )സമീപവാസികൾക്ക് മുൻഗണന
85 90 34 91 49(MANAGER -SHIGITH)

📗 എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ (കാർപെന്റർ) തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതകളുള്ള 18നും 40നുമിടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 22നകം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. നിയമാനുസൃത വയസിളവ് അനുവദനീയം. വിദ്യാഭ്യാസ യോഗ്യത : എസ്.എസ്.എൽ.സി, എൻ.ടി.സി കാർപെന്റർ, കാർപ്പെന്ററിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം.

📗മഹാത്മാഗാന്ധി സർവകലാശാലയിൽ E.P.A.B.X ഓപ്പറേറ്റർ (മെയ്ന്റനൻസ്) തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിഗ്നൽ വിഭാഗത്തിൽ ജോലി ചെയ്തതുമായി ബന്ധപ്പെട്ട ട്രേഡ് പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റുള്ള വിമുക്ത ഭടന്മാർക്കും സാങ്കേതിക പരിജ്ഞാനമുള്ള വിരമിച്ച ബി.എസ്.എൻ.എൽ. ജീവനക്കാർക്കും അപേക്ഷിക്കാം.
പ്രതിമാസ വേതനം 18000 രൂപ. താൽപ്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം താഴെ കൊടുക്കുന്ന ഇ-മെയിൽ വിലാസത്തിലേക്ക് നവംബർ 19 നകം അപേക്ഷ അയയ്ക്കണം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും, (www.mgu.ac.in).
ഫോൺ: 0481 273 33 02.

📗 ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ ദിവസവേതനവ്യവസ്ഥയിൽ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. ഡിസംബർ 31-ന് 65 വയസ് കഴിയാത്തവർക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആർ.ടി.സി.യിൽ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30- ആശുപത്രിയി ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികൾക്ക് മുൻഗണന.
ഫോൺ: 0477 225 11 51.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain