കുടുംബശ്രീയിൽ ജോലി നേടാം - പരീക്ഷ ഇല്ലാതെ - മറ്റ്‌ ഒഴിവുകളും.

കുടുംബശ്രീ സി.ഡി.എസ്സുകളിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ/ ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും.
പ്രായം 20 നും 35 നും മധ്യേ. നിലവിൽ കുടുംബശ്രീ സി.ഡി.എസ്സുകളിൽ അക്കൗണ്ടന്റായി പ്രവർത്തിച്ചവർക്ക് 45 വയസ് വരെ അപേക്ഷിക്കാം. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും ടാലി, എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് എന്നിവയിൽ പരിജ്ഞാനവും ഉണ്ടായിരിക്കണം.

അപേക്ഷ ഫോറം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലും വെബ് സൈറ്റിലും ലഭിക്കും.
അവസാന തീയതി ഡിസംബർ 12 ന് വൈകീട്ട് 5 വരെ.

അപേക്ഷയോടൊപ്പം മലപ്പുറം ജില്ലാ മിഷൻ കോ- ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്ടും യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം.

ഉദ്യോഗാർഥി പൂരിപ്പിച്ച അപേക്ഷാ ഫോറം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ്/ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ്/സെക്രട്ടറിയുടെ മേലൊപ്പോടും കൂടി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, മലപ്പുറം 676505 എന്ന വിലാസത്തിൽ നേരിട്ടോ തപാൽമുഖേനയോ അയക്കണം.കവറിന് പുറത്ത് 'കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് ഒഴിവിലേക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തിയിരിക്കണം.

⭕️ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗനിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിൽ പ്രാണിജന്യ രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ആവശ്യമുണ്ട്.

പരമാവധി 90 ദിവസമാണ് നിയമന കാലാവധി. ആരോഗ്യമേഖലയിൽ ഫീൽഡ് പ്രവർത്തനങ്ങൾ നടത്തിയവർക്ക് മുൻഗണന ഉണ്ടായിരിക്കും.
ഇതിലേക്കുള്ള വാക്ക് ഇൻ ഇന്റർവ്യു നവംബർ 30ന് രാവിലെ 11ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ
ഓഫീസിൽ നടക്കും.
എണ്ണം 28. യോഗ്യത, വയസ്: പത്താംക്ലാസ്, 18നും 45നും മധ്യേ പ്രായം.

താൽപര്യമുള്ളവർ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും ഏതെങ്കിലും തിരിച്ചറിയൽ രേഖയും മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) അറിയിച്ചു.

⭕️കണ്ണൂർ : തലശ്ശേരി താലൂക്കിലെ കതിരൂർ കീഴാറ്റിൽ വൈരീഘാതക ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും വെബ്സൈലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ നവംബർ 30ന് വൈകീട്ട് അഞ്ച് മണിക്കകം മലബാർ ദേവസ്വം ബോർഡ് തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

⭕️ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ ഹെഡ് ഓഫീസിൽ അക്കാദമിക്ക് അസിസസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
60 ശതമനാം മാർക്കോടെ എം.കോം/ എംബി
കോഴ്സ് പാസ്സായിരിക്കണം.
1.1.2022 ൽ 36 വയസ് കവിയരുത്. നെറ്റ് യോഗ്യതയുള്ളവർക്കും, യു.ജി, പിജി ക്ലാസ്സുകളിൽ അധ്യാപന പരിചയമുള്ളവർക്കും മുൻഗണന.
അപേക്ഷകൾ നവംബർ 30 ന് മുമ്പ് ഡയറ്ക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.

⭕️ആരോഗ്യകേരളത്തിന് കീഴിലു ള്ള ഇടുക്കി ജില്ലാ കുടുംബാരോ ഗ്യ സൊസൈറ്റിയിൽ (ഡി.പി.എം. എസ്.യു.) വിവിധ തസ്തികകളിലേ ക്ക് ഓൺലൈൻ അപേക്ഷ ക്ഷ ണിച്ചു. കരാർ നിയമനമായിരിക്കും.

 സ്പെഷ്യലിസ്റ്റ് ഡോക്ടർ

ശമ്പളം: 65,000 രൂപ. യോഗ്യത: എം.ഡി./ ഡി.എൻ.പി. (പീഡിയാട്രി ക്), ട്രാവൻകൂർ കൊച്ചിൻ മെഡി ക്കൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായം: 65 വയസ്സ് കവിയരുത്.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്.

ശമ്പളം: 20,000 രൂപ, യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം/ എം.ഫിൽ, ആർ.സി.ഐ. രജിസ്ട്രേഷൻ, പ്രവ ത്തിപരിചയം അഭികാമ്യം. പ്രായം: 40 വയസ്സ് കവിയരുത്.

ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്.

ശമ്പളം: 16,180 രൂപ, യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. ക്ലിനിക്കൽ ചൈഡ്ഡെവലപ് മെന്റിൽ പി.ജി. ഡിപ്ലോമ അല്ലെങ്കിൽ ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവ ലപ്മെന്റ്. ന്യൂ ബോൺ ഫോളോ അപ്പ് ക്ലിനിക്കൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 40 വയസ്സ് കവിയരുത്.

 മെഡിക്കൽ ഓഫീസർ

ശമ്പളം: 45,000 രൂപ. യോഗ്യത: എം.ബി.ബി.എസ്., ട്രാൻവൻ കൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ, പ്രവ ത്തിപരിചയം അഭികാമ്യം. പ്രായം: 65 വയസ്സ് കവിയരുത്.

ആർ.ബി.എസ്.കെ. നഴ്സ്.

ശമ്പളം: 14,000 രൂപ. യോഗ്യത: എസ്.എസ്.എൽ.സി. തതുല്യം, ഓക്സിലറി നഴ്സ് മിഡ് വൈഫറി സർട്ടിഫിക്കറ്റ്/ ഓക്സിലറി മിഡ് വൈഫറി സർട്ടിഫിക്കറ്റ് (റിവൈസ്ഡ് കോഴ്സ്)/ ജെ.പി. എച്ച്.എൻ. കോഴ്സ് കേരള നഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ നൽകുന്ന ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റ്. കേരള നഴ്സ് ആൻഡ് ഓക്സിലറി മിഡ് വൈഫറി കൗൺസിൽ രജി സ്ട്രേഷൻ. പ്രായം: 40 വയസ്സ് കവിയരുത്.

എ.എഫ്.എച്ച്.സി. (എ.എച്ച്.) കൗൺസലർ

ശമ്പളം : 14,000 , യോഗ്യത: ബിരുദം-സൈക്കോ ളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക് ആന്ത്രോപ്പോളജി/ ഹ്യൂമൻ ഡെവലപ്മെന്റ്/ ഡിപ്ലോമ ഇൻ കൗൺസലിങ് അല്ലെങ്കിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ എം.എ./ എം.എസ്സി.- സൈക്കോ ളജി. പ്രായം: 40 വയസ്സ് കവിയ രുത്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
അപേക്ഷകർ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
www.arogya keralam.gov.in

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain