Posts

ബാങ്കിംഗ് സ്ഥാപനമായ ഇസാഫിൽ ജോലി നേടാം.

ബാങ്കിംഗ് സ്ഥാപനമായ ഇസാഫിൽ ജോലി നേടാം.

 പ്രമുഖ ധനകാര്യ സ്ഥാപനമായ ഇസാഫിന്റെ കേരളത്തിൽ ഉടനീളം ഉള്ള ബ്രാഞ്ചുകളിലേക്ക് തൊഴിലവസരങ്ങൾ.വന്നിട്ടുള്ള ഒഴിവുകൾ യോഗ്യത പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ താഴെ നൽകുന്നു.പോസ്റ്റ് മുഴുവനും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

ഒഴിവുകൾ താഴെ നൽകുന്നു.

⭕️ സെയിൽസ് സ്റ്റാഫ്.
 വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി പുരുഷന്മാർക്ക് 24 വയസ്സിന് 30 വയസ്സിനും ഇടയിൽ ആയിരിക്കണം. സ്ത്രീകളുടെ പ്രായപരിധി 20 വയസ്സിനും 34 വയസ്സിനും ഇടയിൽ. അപേക്ഷിക്കുന്നവർക്ക് നിർബന്ധമായും ടൂവീലർ ലൈസൻസും ടൂവീലറും ഉണ്ടായിരിക്കണം.ഫീൽഡ് സെയിൽസ് ഓറിയന്റഡ് ജോലിയാണ്.പ്രതിമാസ ശമ്പളം 21,000 രൂപ ലഭിക്കും. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും ഉപേക്ഷിക്കാം.ജോലിസ്ഥലം തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ.

⭕️ അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ.
 ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.പ്രായപരിധി 25 വയസ്സിന് 35 വയസ്സിനും ഇടയിലുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. പ്രസ്തുത മേഖലയിൽ കുറഞ്ഞത് നാല് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ജോലിസ്ഥലം കേരളത്തിൽ ഉടനീളം.

⭕️ ബ്രാഞ്ച് ഹെഡ് /ബ്രാഞ്ച് മാനേജർ/ ബ്രാഞ്ച് ഇൻ ചാർജ്.
 ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ജോലിസ്ഥലം കേരളത്തിൽ ഉടനീളം.പ്രസ്തുത മേഖലയിൽ അഞ്ചു മുതൽ ഏഴ് വർഷത്തേക്ക് എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

⭕️ ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ.
 വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ് ജോലിസ്ഥലം കേരളത്തിൽ ഉടനീളം രണ്ടു മുതൽ നാലു വർഷത്തെ എക്സ്പീരിയൻസ് മാനേജർ ആയി ഉള്ളവർക്ക് അപേക്ഷിക്കാം.

⭕️ബ്രാഞ്ച് ഓപ്പറേഷൻ ഓഫീസർ.
 ഈ പോസ്റ്റിലേക്കും അപേക്ഷിക്കാൻ ഡിഗ്രിയാണ് യോഗ്യത പ്രായപരിധി 30 വയസ്സ് മിനിമം ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

⭕️ സെയിൽസ് ഓഫീസർ.
 വിദ്യാഭ്യാസ യോഗ്യത ഡിഗ്രി.പ്രായപരിധി 30 വയസ്സ് കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം കേരളത്തിലുടനീളം ജോലി ഒഴിവ്.

⭕️ ഗോൾഡ് ലോൺ ഓഫീസർ.
 ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡിഗ്രിയാണ് യോഗ്യത വേണ്ടത്.പ്രായപരിധി 30 വയസ്സ് വരെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.പ്രസ്തുത മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇസാഫിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുകളിൽ പറഞ്ഞിരിക്കുന്ന ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതു  നിയുക്തി 2022  എന്ന തൊഴിൽമേള വഴിയാണ് .

ഇന്റർവ്യൂ നടക്കുന്ന തീയതി 26 11 2022.
 സ്ഥലം സെന്റ് തോമസ് കോളേജ്,കൊഴുവല്ലൂർ ചെങ്ങന്നൂർ.

ഇന്റർവ്യൂവിന് പങ്കെടുക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ജില്ലാ എംപ്ലോയെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ തൊഴിൽ മേളയായ നിയുക്തി 2022 നവംബർ 26 ശനിയാഴ്ച ചെങ്ങന്നൂർ സെന്റ് തോമസ് എഞ്ചീനീയറിംഗ് കോളേജിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. 50-ൽ പരം ഉദ്യോഗദായകരിൽ നിന്നായി 3500 ൽ അധികം വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കുളള നിർദ്ദേശം ചുവടെ
 നൽകുന്നു

🔺SSLC, Plus Two,  മതൽ Diploma ബിരുദം, ബിരുദാനന്തര ബിരുദം നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ള  ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാവുന്ന ഒഴിവുകൾ.

🔺പ്രവർത്തി പരിചയം ഉളളവരേയും ഇല്ലാത്തവരേയും മേള ഒരുപോലെ ലക്ഷ്യമിടുന്നു.

🔺തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി വെബ് സൈറ്റ് രജിസ്ട്രേഷൻനിർബന്ധമാണ്.

🔺www.jobfest.kerala.gov.in എന്ന വെബ് സൈറ്റിൽ ഉദ്യോഗാർത്ഥികൾ ജോബ് സീക്കർ ആയി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാർഡിന്റെ പ്രിന്റുമായി മാത്രം മേളയിൽ ഹാജരാകുക. 

🔺അന്നേദിവസം ഉദ്യോഗാർത്ഥികൾ
കാർഡിനോടൊപ്പം ബയോഡാറ്റയുടെ 5 പകർപ്പും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും, കയ്യിൽ കരുതേണ്ടതാണ്.

🔺മേളയിലേക്കുളള കൗണ്ടറുകൾ കൃത്യം 8.00 ന് തുറക്കുന്നതാണ്.

🔺കൗണ്ടറിലെ രജിസ്ട്രേഷൻ നമ്പർ ക്രമത്തിലായിരിക്കും മേളയിലേക്കുള
പ്രവേശനം.

🔺പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾ ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിന്റെ ഫേസ്സുക്ക് പേജിൽ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.

🔺തൊഴിൽ മേളയിൽ പങ്കെടുക്കുന്ന 50 കമ്പനികളിൽ തങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് പരമാവധി 4 കമ്പനികളുടെ അഭിമുഖങ്ങളിൽ
പങ്കെടുക്കാവുന്നതാണ്.

യോഗ്യരായവർ ചെങ്ങന്നൂർ, കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിൽ നവംബർ 26 ന് കൃത്യം 8:30 ന് തന്നെ റിപ്പോർട്ട് ചെയുക.
വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യുവാൻ സാധിക്കാത്തവർക്കും അന്നേദിവസം സ്പോട് അഡ്മിഷൻ ഉണ്ടാകും.
മേളയിൽ പങ്കെടുത്ത് വിവിധ സ്ഥാപനങ്ങളിൽ സെലക്ട് ആകുന്നവരുടെ പേര് വിവരങ്ങൾ ഡിസംബർ 15 ന് ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പബ്ലിഷ് ചെയ്യുന്നതാണ്( " ALAPPUZHA EMPLOYABILITY CENTRE" എന്ന ഫേസ്ബുക് പേജിലും ഇതേ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യും )
40 മുതൽ 50 വരെ ഉള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് നവംബർ 23 രാവിലെ 11 മണിക്ക് "Alappuzha employability centre " ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്.

പരമാവധി തൊഴിൽ അന്വേഷകരിലേക്ക് ഈ വേക്കൻസി വിവരങ്ങൾ എത്തിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain