പി എസ് സി വഴിയല്ലാതെ സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന കരാർ ഒഴിവുകൾ.

പി എസ് സി വഴിയല്ലാതെ  സർക്കാർ സ്ഥാപനങ്ങളിൽ നേടാവുന്ന കരാർ ഒഴിവുകൾ.

♻️ കരാര്‍ നിയമനം: അഭിമുഖം അഞ്ചിന്
ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള അഭിമുഖം ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബി.കോം ബിരുദവും പി.ജി.ഡി.സി.എയും ഉള്ളവര്‍ക്കാണ് അവസരം. ഫോണ്‍ :0477 2272033.

♻️അപ്രന്റിസ് ട്രെയിനി ഒഴിവ് 
 
പട്ടികജാതി വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ എരുമപ്പെട്ടി ഐടിഐയിലേക്ക്, ഡ്രാഫ്റ്റ്മാൻ സിവിൽ ട്രേഡിലേക്ക് അപ്രന്റിസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് ഉദ്യോഗാർഥിയെ തെരഞ്ഞെടുക്കുന്നു. ഇന്റർവ്യൂ തിയ്യതി നവം. 24ന് വ്യാഴാഴ്ച 10.30ന്. പട്ടികജാതി വിഭാഗത്തിൽപെട്ട എൻ സി വി ടി യോഗ്യത നേടിയവരായിരിക്കണം ഇന്റർവ്യൂ സമയത്ത് എൻ ടി സി, എസ് എസ് എൽ സി എന്നിവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവയും ജാതി സർട്ടിഫിക്കറ്റും ഹാജരാക്കണം. പ്രതിമാസം 5700 രൂപ സ്റ്റൈപ്പൻറ ലഭിക്കുന്നതാണ്.
ഫോൺ: 7306428316,9605661920

♻️ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഐസിഎംആര്‍ ക്യാന്‍സര്‍ രജിസ്ട്രിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതിനായി കരാർ അടിസ്ഥാനത്തില്‍ ഐസിഎംആര്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിഗ്രി ഇന്‍ സോഷ്യല്‍ വര്‍ക്ക്/സോഷ്യല്‍ വര്‍ക്ക് വിത്ത് കമ്പ്യൂട്ടര്‍ എഫിഷ്യന്‍സി. ഉയര്‍ന്ന പ്രായപരിധി 40 വയസ് (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബര്‍ 24-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം.

 ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഐസിഎംആര്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റർ എന്ന് ഇ-മെയില്‍ സബ്ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖത്തിന് ഹാജരാകണം


♻️ടി.ഡി മെഡിക്കൽ കോളജിൽ വിവിധ തസ്തികകളിൽ നിയമനം
ആലപ്പുഴ: ഗവൺമെന്റ് ടി.ഡി. മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, രണ്ട് തിയറ്റർ ടെക്‌നീഷ്യമാർ എന്നിവരെ അഞ്ചു മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. 
സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു സയൻസ്/ജനറൽ നഴ്‌സിങ്/ ബി.എസ്.സി നഴ്‌സിങ്/ കേരള നഴ്‌സസ് ആൻഡ് മിഡ് വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.
തിയറ്റർ ടെക്‌നീഷ്യമാർ യോഗ്യത: പ്ലസ് ടു സയൻസ്, ഡി.ഒ.ടി.എ.ടി/ ഡി.ഒ.ടി.ടി., പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ, ഐ.സി.യു പ്രവൃത്തി പരിചയം.  
നഴ്സിംഗ് ഉദ്യോഗാർഥികൾ നവംബർ 25 -നും തിയറ്റർ ടെക്‌നീഷ്യമാർ നവംബർ 30 -നും രാവിലെ 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തണം

♻️ താൽക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് പ്രോജക്ട് ഫെല്ലോ താൽക്കാലിക ഒഴിവ്. അഗ്രികൾച്ചർ, ഫോറസ്ട്രി, എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് അത്യാവശ്യ യോഗ്യത. പരിസ്ഥിതി പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗവേഷണ പരിചയം, ജിഐഎഎസ് ടൂളുകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം എന്നിവ അഭികാമ്യം. ഒരു വർഷമാണ് കാലാവധി. ഫെല്ലോഷിപ്പ് പ്രതിമാസം 22,000 രൂപ.
അപേക്ഷകർക്ക് 2022 ജനുവരി 1ന് 36 വയസ്സ് കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ മാസം 24 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പിച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം

♻️ കരാര്‍ നിയമനം
 
 എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി, പൾമനറി മെഡിസിന്‍, അനസ്തേഷ്യോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്‍റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. സീനിയര്‍ റസിഡന്‍റ് ഒ ആന്‍റ് ജി ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് പൾമനറി മെഡിസിന്‍ ഒരു ഒഴിവ്, സീനിയര്‍ റസിഡന്‍റ് അനസ്തേഷ്യ രണ്ട് ഒഴിവ്. പ്രായ പരിധി 25-45, വേതനം 70,000 രൂപ. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി ഇന്‍ കൺസേണ്ട് ഡിസിപ്ലിന്‍/റ്റി.സി രജിസ്ട്രഷന്‍. ആറ് മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുളളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ 26 ന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്‍റെ കാര്യാലയത്തില്‍ വാക്- ഇന്‍- ഇന്‍റർവ്യൂവിന് പങ്കെടുക്കണം. അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെയായിരിക്കും രജിസ്ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന.

♻️ ജൂനിയര്‍ റസിഡന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23നു രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും.

യോഗ്യത: ബി.ഡി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ഡന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42000 രൂപ. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നവംബര്‍ 23 ന് രാവിലെ, 11ന് ഹാജരാകണം. ഫോണ്‍-04862-233076

♻️ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം കൂടിക്കാഴ്ച 23 ന്
മലമ്പുഴ വനിത ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമന കൂടിക്കാഴ്ച നടത്തുന്നു. നവംബര്‍ 23 ന് രാവിലെ 11 ന് മലമ്പുഴ വനിതാ ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍ : 0491-2815181

♻️എല്‍ ബി എസില്‍ എല്‍ ഡി ക്ലാര്‍ക്ക്
സര്‍ക്കാര്‍ നിയന്ത്രണത്തിന്‍ കീഴിലുള്ള എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി നവംബര്‍ 30 ആണ്. പരീക്ഷയുടെ സിലബസ് http://www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലാ നിയുക്തി 2022 മെഗാ ജോബ് ഫെയര്‍ 26-ന് രാവിലെ 10 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സര്‍വകലാശാലാ പ്ലേസ്‌മെന്റ് സെല്ലും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വകാര്യ മേഖലയിലെ 50 പ്രമുഖ സ്ഥാനപങ്ങളിലെ രണ്ടായിരത്തോളം അവസരങ്ങളിലേക്കാണ് തൊഴിലന്വേഷകരെ ക്ഷണിക്കുന്നത്. കാക്കഞ്ചേരി കിന്‍ഫ്ര ടെക്‌നോപാര്‍ക്കിലെ ഭക്ഷ്യ സംസ്‌കരണ, ഭക്ഷ്യ പാക്കിംഗ്, വിവര സാങ്കേതികത കമ്പനികളും മേളയുടെ ഭാഗമാവുന്നുണ്ട്. ബി.എസ് സി. ഫുഡ് ടെക്‌നോളജി, ബി ബി.ബി.എ, ഐടിഐ ഫിറ്റര്‍ യോഗ്യതയുള്ളവരെയാണ് ഭക്ഷ്യ സംസ്‌കരണ കമ്പനികള്‍ തേടുന്നത്. കസ്റ്റമര്‍ റിലേഷന്‍സ് എക്‌സിക്യൂട്ടിവ്, പി എച്ച് പി ഡെവലപ്പര്‍, ഡോട്ട് നെറ്റ് പ്രോഗ്രാമര്‍ എന്നിവക്ക് പുറമേ തുടക്കക്കാരെയും ഐടി കമ്പനികള്‍ക്ക് ആവശ്യമുണ്ട്. മേള വേദിയില്‍ തല്‍സമയം നടക്കുന്ന അഭിരുചി പരീക്ഷ മുഖേനയാണ് തുടക്കക്കാരെ ഐടി കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. രാജ്യത്തെ മുന്‍നിര പാദരക്ഷാ കമ്പനി , വിവിധ സ്വകാര്യ ആശുപത്രികള്‍ , വാഹന മാര്‍ക്കറ്റിംഗ് , ബാങ്കിംഗ് കമ്പനികളും ഭിന്നശേഷി തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോബ് ഫോര്‍ ഇന്‍ഡ്യ എന്ന സന്നദ്ധ സംഘടനയും മേളയുടെ ഭാഗമാവുമെന്ന് പ്ലേസ്മെന്റ് സെല്‍ മേധാവി ഡോ. എ. യൂസുഫ്, ജില്ലാ എംപ്‌ളോയ്‌മെന്റ് ഓഫീസര്‍ കെ. ഷൈലേഷ് എന്നിവര്‍ അറിയിച്ചു മേളയില്‍ പങ്കെടുക്കാന്‍ jobfest.kerala.gov.in എന്ന വെബ് സൈറ്റില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 18 മുതല്‍ ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഒരാള്‍ക്ക് പരമാവധി മൂന്ന് കമ്പനികളില്‍ അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എണ്ണം ബയോഡാറ്റ കയ്യില്‍ കരുതേണ്ടതാണ്. ആദ്യമായാണ് സര്‍വകലാശാല ക്യാംപസ് നിയുക്തി ജോബ് ഫെയറിന് വേദിയാവുന്നത്. വിവരങ്ങള്‍ക്ക് : 8078428570 , 9388498696  

♻️ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് പരിധിയിലെ കരുണാപുരം പഞ്ചായത്തിലെ അങ്കണവാടികളില്‍ ഒഴിവുള്ള 11 ഹെല്‍പ്പര്‍ തസ്തികയിലേക്ക്, സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളായിരിക്കണം. പ്രായം 2022 ജനുവരി ഒന്നിന് 18 നും 46 നും ഇടയില്‍. എസ്.സി എസ്.ടി വിഭാഗത്തില്‍പെട്ടവര്‍ക്കും 2019 സെപ്റ്റംബര്‍ മാസം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷകര്‍ എസ് എസ് എല്‍ സി വിജയിക്കാന്‍ പാടില്ല. എഴുതുാനും വായിക്കാനും അറിഞ്ഞിരിക്കണം. സാമൂഹ്യക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍, ഒരുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍, 40 വയസ്സിനുമേല്‍ പ്രായമുള്ളവര്‍, വിധവകള്‍, ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍, എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പൂരിപ്പിച്ച അപേക്ഷ നവംബര്‍ 22 മുതല്‍ ഡിസംബര്‍ ഒന്‍പതു വരെ നെടുംകണ്ടം ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷാ ഫോറം കരുണാപുരം പഞ്ചായത്ത് ഓഫീസില്‍നിന്നും നെടുംകണ്ടം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 7907558905.

♻️ വാക്ക്-ഇൻ-ഇന്റർവ്യൂ

കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതകൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 28 ന് രാവിലെ 10.30 ന് തൃശ്ശൂർ രാമവർമപുരം വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

എം.എസ്.ഡബ്ല്യൂ/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രതിമാസ വേതനം – 22500. കൂടുതൽവിവരങ്ങൾക്ക് : http://www.keralasamakhya.org, ഇ-മെയിൽ: keralasamakhya@gmail.com, ഫോൺ: 0471- 2348666


♻️അതിഥി അദ്ധ്യാപക ഒഴിവുണ്ട്.
കുട്ടനെല്ലൂർ ശ്രീ.സി.അച്യുത മേനോൻ ഗവൺമെന്റ് കോളേജിൽ 2022-23 അദ്ധ്യയന വർഷത്തിൽ സൈക്കോളജി വിഭാഗത്തിൽ അതിഥി അദ്ധ്യാപക ഒഴിവുണ്ട്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിൽ കുറയാതെ മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ട്. നവംബർ 25ന് രാവിലെ 10.30 നാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം അഭിമുഖത്തിന് കോളേജിൽ നേരിട്ട് ഹാജരാകണം. ഇന്റർവ്യൂവിന് വരുമ്പോൾ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖല കാര്യാലയത്തിൽ ഗസ്റ്റ് ലക്ചറർ പോളിൽ രജിസ്റ്റർ ചെയ്തതിന്റ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain