വനിതാ ശിശുവികസന വകുപ്പില്‍കീഴിൽ ഷെല്‍ട്ടര്‍ ഹോമില്‍ കരാര്‍ നിയമനം വഴി ജോലി നേടാം
വനിതാ ശിശുവികസന വകുപ്പില്‍ വിധവാ സംഘം സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഹോംമാനേജര്‍, കൗണ്‍സിലര്‍, സെക്യൂരിറ്റി, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, പ്യൂണ്‍, കുക്ക് തസ്തികകളിലേക്ക് നിയമനം നടത്തുന്നു
ഹോം മാനേജര്‍ തസ്തികയ്ക്ക് ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും മധ്യേ. 12,500 രൂപയാണ് പ്രതിമാസ ശമ്പളം.
കൗണ്‍സിലര്‍ തസ്തികയില്‍ എം.എസ്.ഡബ്ല്യു, സൈക്കോളജി, സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. കുറഞ്ഞത് രണ്ടുവര്‍ഷം കൗണ്‍സിലിങ് മേഖലയില്‍ പ്രവര്‍ത്തിപരിചയം. പ്രായപരിധി 25 നും 45നും മധ്യേ. 10,500 രൂപയാണ് പ്രതിമാസ ശമ്പളം.
സെക്യൂരിറ്റി തസ്തികയില്‍ എസ്.എസ്.എല്‍.സി ആണ് യോഗ്യത. സെക്യൂരിറ്റിയായി പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 നും 50 നും മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം.
ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമ ഉണ്ടായിരിക്കണം.
രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തിപരിചയം വേണം. പ്രായപരിധി 25 നും 45 നും മധ്യേ. 8500 രൂപയാണ് പ്രതിമാസ ശമ്പളം.
പ്യൂണ്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി ആണ് യോഗ്യത. പ്രായപരിധി 25നും 45 മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം
കുക്ക് തസ്തികയില്‍ എഴുതാനും വായിക്കാനും അറിയണം. താമസക്കാര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം. പ്രായപരിധി 25നും 55 നും മധ്യേ. 5500 രൂപയാണ് പ്രതിമാസ ശമ്പളം.
ഈ തസ്തികയിലേക്കെല്ലാമുള്ള അപേക്ഷകര്‍ സ്ത്രീകളായിരിക്കണം
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 15 നകം വിധവാ സംഘം, കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം, കോളെജ് റോഡ്, പാലക്കാട് വിലാസത്തിലോ vijayammakr9@gmail.com ലോ അപേക്ഷിക്കണം. ഫോണ്‍: 9846517514.