ജില്ലാ സഹകരണ ആശുപത്രിയിൽ നിരവധി ഒഴിവ് – വാക്ക്-ഇൻ-ഇന്റർവ്യൂ

ജില്ലാ സഹകരണ ആശുപത്രിയിൽ നിരവധി ഒഴിവ് – വാക്ക്-ഇൻ-ഇന്റർവ്യൂ

സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. ആശുപത്രി കാമ്പസ്)

തീയതി : 29.11.2022 ചൊവ്വാഴ്ച രാവിലെ 9.00 മണി മുതൽ

1. മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയൻ യോഗ്യത: മെഡിക്കൽ ഡോക്കുമെന്റേഷനിൽ മാസ്റ്റർ ബിരുദം / അംഗീകൃത മെഡിക്കൽ റെക്കോർഡ് സയൻസിൽ ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തി പരിചയവും.

2. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

യോഗ്യത: ബി.എസ്.സി (എം.എൽ.റ്റി)/ഡി.എം.എൽ.റ്റി ഉം ബ്ലഡ് ബാങ്കിൽ ഒരുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

3. എസ്.ടി.പി ഓപ്പറേറ്റർ

യോഗ്യത: എസ്.എസ്.എൽ.സിയും, പ്ലംബിംങ്ങിൽ എൻ.സി.വി.റ്റി സർട്ടിഫിക്കറ്റും എസ്.ടി.പി.യിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എസ്.എസ്.എൽ.സി.യും എസ്.ടി.പി. ടെക്നീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

29.11.2022, 10.00 മണി മുതൽ

1. ലക്ചറർ (ഒ.ബി.ജി നെഴ്സിംഗ്) യോഗ്യത: എം.എസ്.സി നെഴ്സിംഗ് ഉം ഒരു വർഷത്തെ അദ്ധ്യാപന പരിചയവും.

2. സ്റ്റാഫ് നെഴ്സ്

യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

3. എമർജൻസി ആംബുലൻസ് ടെക്നീഷ്യൻ

യോഗ്യത: ഗവ. അംഗീകൃത ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എം ഉം ഐ.സി.യു ആംബുലൻസ് സർവ്വീസിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. എ.സി.എൽ.എസ്/ബി.എൽ.എസ് പാസായിട്ടുള്ളവർക്ക് മുൻഗണന.

പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.

എൻ.എസ് ഹോസ്പിറ്റൽ, പാലത്തറ, കൊല്ലം -20 , 0474-2723931, 2723220, 2723199 www.nshospital.org email: nsmimskollam@gmail.com

♻️ താത്ക്കാലിക നിയമനം
തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം നവംബർ 25 വെള്ളിയാഴ്ച 11 മണിക്ക് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. ഫോൺ 0487 2285746

♻️ ജൂനിയര്‍ റസിഡന്റ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ 
ഇടുക്കി ഗവ:മെഡിക്കല്‍ കോളേജില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റിലേക്ക് ജൂനിയര്‍ റസിഡന്റുമാരെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ വെച്ച് നവംബര്‍ 23, രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 
          
യോഗ്യത:ബി.ഡി.എസ്, ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പ്, ഡന്റല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രതിഫലം 42000 രൂപ/. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍, ബന്ധപ്പെട്ട രേഖകളുടെ അസലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും സഹിതം ഇടുക്കി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ആഫീസില്‍ നവംബര്‍ 23 ന് രാവിലെ, 11 ന് ഹാജരാകണം. ഫോണ്‍-04862-233076

⭕️കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വീഡിയോ സ്ട്രിംഗർമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം, പ്രീഡിഗ്രി/പ്ലസ്ട അഭിലഷണീയം. പി ആർ ഡി യിൽ പ്രവർത്തി പരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്ത മാധ്യമത്തിൽ വീഡിയോഗ്രാഫി/ വീഡിയോ എഡിറ്റിങ്ങിൽ പ്രവർത്തി പരിചയമുള്ളവർക്കും മുൻഗണനയുണ്ട്.

ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയിസ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം അഭിലഷണീയം.
അപേക്ഷിക്കുന്നവർ ജില്ലയിൽ സ്ഥിര താമസക്കാരായിരിക്കണം. സ്വന്തമായി ഫുൾ എച്ച്.ഡി. പ്രൊഫഷണൽ ക്യാമറ, ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം. ദൃശ്യങ്ങൾ വേഗത്തിൽ അയക്കുന്നതിനുള്ള സംവിധാനവും പരിജ്ഞാനവും ഉണ്ടാകണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ ഒന്ന്. അപേക്ഷകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷയോടൊപ്പം ഫോട്ടോയുൾപ്പെടെയുള്ള വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പും ഹാജരാക്കണം.

⭕️കണ്ണൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് പ്രൊഡക്ഷൻ വിഭാഗത്തിൽ താൽക്കാലിക ഡെമോൺസ്ട്രേറ്ററെ നിയമിക്കുന്നു.
യോഗ്യത: അംഗീകൃത മൂന്ന് വർഷ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
അഭിമുഖം നവംബർ 21ന് രാവിലെ 10 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ.

⭕️കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി കേന്ദ്രത്തിലേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിൽ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഹാർഡ്വെയർ എഞ്ചിനീയറിങ്ങ് ബിരുദം/ ഡിപ്ലോമ യോഗ്യതയും ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന പ്രവൃത്തി പരിചയവുമുളളവർ, നവംബർ 21 തിങ്കളാഴ്ച രാവിലെ 11 മണിക്ക് എൽ.ബി..എസ് സെന്ററിന്റെ കച്ചേരിപ്പടിയിലെ ഐ ജി ബി ടി യിലുളള സെന്ററിൽ അസ്സൽ സർട്ടിഫിക്കറ്റും അതിന്റെ സാക്ഷ്യപ്പെടുത്തിയ
പകർപ്പ് സഹിതം ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain