പത്താം ക്ലാസ് ഉള്ളവർക്ക് ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ ജോലികൾ നേടാം.

ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് എന്നീ ജോലികൾ നേടാം.
Society for Applied Microwave Electronics Engineering and Research (SAMEER) വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ വിശദവിവരങ്ങൾ മനസ്സിലാക്കാനും എങ്ങനെ അപേക്ഷിക്കാം എന്ന് മനസ്സിലാക്കാനും സാധിക്കും.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്കാവശ്യമുള്ള ജോലി ഒഴിവിലേക്ക് അപേക്ഷിക്കുക.

ലോവർ ഡിവിഷൻ ക്ലർക്ക്, ഡ്രൈവർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്  എന്നിങ്ങനെയുള്ള ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 18,000 മുതൽ 19,000 രൂപ വരെയാണ് ശമ്പളം ലഭിക്കുക.താല്പര്യമുള്ളവർ ഡിസംബർ അഞ്ചാം തീയതിക്ക് മുന്നേയായി ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.

ലോവർ ഡിവിഷൻ ക്ലർക്ക് 5 ഒഴിവുകൾ, ഡ്രൈവർ രണ്ടു ഒഴിവുകൾ,മൾട്ടി ടാസ്കിങ് സ്റ്റാഫ് ഒരു ഒഴിവ് എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ലോവർ ഡിവിഷൻ ക്ലാർക്ക് ഡ്രൈവർ എന്നീ പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്ക ശമ്പളമായി ലഭിക്കുന്നത് 19900 രൂപയായിരിക്കും. മൾട്ടി ടാസ്കിങ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 18900 രൂപയും ശമ്പളം ലഭിക്കും.
മുകളിൽ പറഞ്ഞ മൂന്ന് ഒഴിവുകളിലേക്കും അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 25 വയസ്സാണ്.SC/ST വിഭാഗങ്ങൾക്ക് 5 വയസ്സിന്റെയും, OBC വിഭാഗങ്ങൾക്ക് മൂന്ന് വയസ്സിന്റെയും ഇളവ് ലഭിക്കും. കൂടാതെ കേന്ദ്രസർക്കാർ നിഷ്കർഷിച്ചിട്ടുള്ള മറ്റ് സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.

 ഓരോ പോസ്റ്റിലേക്ക് ഉപേക്ഷിക്കുന്നവർക്ക് വേണ്ട യോഗ്യതകൾ താഴെ നൽകുന്നു.

🔺 ലോവർ ഡിവിഷൻ ക്ലർക്ക്.
അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്ന് 12-ാം ക്ലാസ് വിജയം.Typing speed of 35 wpm in English or 30 wpm in Hindi, on Computer.കമ്പ്യൂട്ടർ പരിജ്ഞാനം.അതോടൊപ്പം
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.കമ്പ്യൂട്ടർ ഓപ്പറേഷനെക്കുറിച്ചുള്ള 6 മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്.എന്നിവ ഉള്ളവർക്ക് മുൻഗണന ലഭിക്കും.

🔺 ഡ്രൈവർ.
പത്താം ക്ലാസ് വിജയം.
സാധുവായ ലൈറ്റ് ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
അപകടരഹിതമായ റെക്കോർഡും വാഹനത്തിന്റെ ചെറിയ അറ്റകുറ്റപ്പണികൾ നടത്താനുള്ള കഴിവും ഉണ്ടായിരിക്കുക.
ലൈറ്റ് ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പരിചയം.

🔺 മൾട്ടി ടാസ്‌കിഗ് സ്റ്റാഫ്.
പത്താം ക്ലാസ് പാസായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.

എങ്ങനെ പോസ്റ്റിലേക്ക് അപേക്ഷിക്കാം.

🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് ആയ  www.drdo.gov.in എന്നാ സൈറ്റ് സന്ദർശിക്കുക.

🔺 അപ്പോൾ തുറന്നുവരുന്ന പേജിൽ നിന്നും അപ്ലൈ ഓൺലൈൻ എന്ന പേജ് സെലക്ട് ചെയ്യുക.

🔺 തുടർന്ന് വരുന്ന പേജിൽ കാണുന്ന അപേക്ഷ ഫോം പൂരിപ്പിക്കുകയും ആവശ്യമായ രേഖകൾ നൽകുകയും ചെയ്യുക.

🔺തുടർന്ന് വരുന്ന പേജിൽ നിന്നും ഫീസ് അടയ്ക്കുക.

🔺 ശേഷം സബ്മിറ്റ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പ്രിന്റൗട്ട് സൂക്ഷിച്ചുവയ്ക്കുക.

 ഒഫീഷ്യൽ നോട്ടിഫിക്കേഷൻ
https://www.sameer.gov.in/Download/recruitments/Advt09_2022LDC.pdf


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain