ഒഴിവ്: 5
യോഗ്യത &പരിചയം
1.പത്താം ക്ലാസ്
2. സെയിൽസ് മാൻ / ഗേൾ ആയി ഒരു വർഷത്തെ
പരിചയം-പ്രായം: 18 - 36 വയസ്സ് ( SC/ ST/OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 5520 - 8390 രൂപ
ഉദ്യോഗാർത്ഥികൾ 443/2022 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഡിസംബർ 14ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്
നോട്ടിഫിക്കേഷൻ
http://www.keralapsc.gov.in/sites/default/files/2022-11/noti-443-22.pdf
⭕️ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും.
ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/ എംഎസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത.
ഫിഷറീസ്, അക്വ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം - 70,000 രൂപ.
സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എന്നീ യോഗ്യതകൾ നിർബന്ധം. കൂടാതെ ലാർജ് സ്കേൽ ഡേറ്റ് പ്രൊസസിങ്, മാനേജ്മെന്റ് മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാകണം.
ഇരു തസ്തികകളിലേക്കും പ്രായപരിധി- 45 വയസ്.അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ ഓഫ് ഫിഷറീസ്, ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്ളോർ, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.
⭕️മലപ്പുറം : തിരൂർ താലൂക്കിലെ ഒഴൂർ ശ്രീ എരനെല്ലൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലും എടയൂർ വില്ലേജിലെ ശ്രീ. മാവണ്ടിയൂർ ദേവസ്വത്തിലും പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30ന് വൈകീട്ട് അഞ്ചിനകം തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ സമർപ്പിക്കണം.
അപേക്ഷാ ഫോമിനും മറ്റ് വിവരങ്ങൾക്കും മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലോ വകുപ്പിന്റെ മഞ്ചേരി ഡിവിഷനൽ ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണം.
⭕️കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കാൻ പാനൽ തയ്യാറാക്കുന്നു.
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസോടെ ബിടെക്/ബി ഇ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ബയോഡാറ്റ, മാർക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 21ന് രാവിലെ 10ന് കോളേജിൽ എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കും ഹാജരാകണം.
⭕️കണ്ണൂർ മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിലെ ചിക്ക് സെക്സർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു.
താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് സഹിതം നവംബർ 19ന് രാവിലെ 11 മണിക്ക് പഴയ ബസ്റ്റാന്റിന് സമീപത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാവുക.
യോഗ്യത: പൗൾട്രി ഹസ്ബൻഡറി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റിൽ വി എച്ച് എസ് സി. കൂടാതെ ചിക്ക് സെക്സിംഗിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് അഞ്ച് മാസത്തെ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ്.
⭕️തിരുവനന്തപുരം പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി. പാസായ, പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം.
അപേക്ഷകൾ നവംബർ 21ന് 5 വൈകിട്ട് അഞ്ചിനമുമ്പായി ലഭിക്കണം.
ഇന്റർവ്യൂ തീയതി ഇ-മെയിൽ, ഫോൺ വഴി അറിയിക്കും.