ഡേ മർട്ട് സൂപ്പർ മാർക്കറ്റ് & ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റ് & ഹൈപ്പർ മാർക്കറ്റ് ആയ ഡേ മർട്ടിൽ നിരവധി ജോലി ഒഴിവുകൾ വന്നിട്ടുണ്ട്, ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാവുന്നതാണ്, സൂപ്പർ /ഹൈപ്പർ മാർക്കറ്റ് ജോലി അന്വേഷിക്കുന്ന ആളുകൾ താഴെ കൊടുത്തിരിക്കുന്ന ഒഴിവുകൾ നോക്കി നേരിട്ട് ജോലി നേടുക
ഒഴിവുകൾ ചുവടെ ചേർക്കുന്നു
ഫ്ലോർ സൂപ്പർവൈസർ
ഫ്രൂട്ട് & വെജ് സൂപ്പർവൈസർ
മെർച്ചന്റിസേർ
സെയിൽസ് എക്സിക്യൂട്ടീവ്
ബില്ലിംഗ് എക്സിക്യൂട്ടീവ്
Send Your Resume:
career@daymart.in (Photo attached)
Location:
DAYMART PATTAMBI, KOPPANS MALL, KALAPAKA STREET,MELE PATTAMBI.
Contact: +91 70255 12334
Date & Time: 27 NOV 2022 SUNDAY 10.AM TO 4.00പിഎം
കേരളത്തിൽ ജോലി നേടാവുന്ന മറ്റു നിരവധി ഒഴിവുകളും
♻️ ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: http://www.kelsa.nic.in.
♻️ എല്‍ ഡി ക്ലാര്‍ക്ക് ഡെപ്യൂട്ടേഷന്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ എല്‍.ഡി. ക്ലാര്‍ക്ക് (ശമ്പള സ്‌കെയില്‍ 26,500-60,700) തസ്തികയില്‍ ഡെപ്യൂട്ടേഷനില്‍ സേവനം ചെയ്യാന്‍ താല്‍പ്പര്യമുള്ള കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള സ്ഥിരം ജീവനക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വരായിരിക്കണം.
അപേക്ഷ, ബയോഡാറ്റാ, കേരള സര്‍വീസ് റൂള്‍ ചട്ടം-1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി എന്നിവ സഹിതം വകുപ്പ് മേധാവികള്‍ മുഖേന ഡിസംബര്‍ 15 നകം ഡയറക്ടര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം-695 011 (ഫേണ്‍ നമ്പര്‍: 0471-2553540) എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
♻️ കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയറാക്കുന്നു. എസ്.എസ്.എല്‍.സി.യും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 2022 ജനുവരി ഒന്നിന് 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍
♻️ ഡോക്യൂമെന്റ് ട്രാന്‍സ്‌ലേറ്റർ
തൃപ്പുണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളജില്‍ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാന്‍സ്ലേറ്റര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികള്‍ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകര്‍ത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം. ഡിസംബര്‍ ആറിനു രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
♻️ മെഡിക്കല്‍ ഓഫീസര്‍ നിയമനം
പാലക്കാട് ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. എം.ബി.ബി.എസ്/ തത്തുല്യ യോഗ്യതയും ട്രാവന്‍കൂര്‍-കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. അപേക്ഷ നവംബര്‍ 28 ന് വൈകിട്ട് അഞ്ചിനകം ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466 2256368