അറഫ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ

അറഫ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക് തൊഴിലവസരങ്ങൾ.

പ്രമുഖ സ്ഥാപനമായ അറഫ ഗോൾഡ് & ഡയമണ്ട്സിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ലഭ്യമായിട്ടുള്ള ഒഴിവുകളും വിശദവിവരങ്ങളും താഴെ നൽകുന്നു.ഒഴിവ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.
 പരമാവധി മറ്റുള്ള സുഹൃത്തുക്കൾ കൂടി ഷെയർ ചെയ്തു നൽകാൻ മറക്കരുത്.

➡️സെയിൽസ് മാൻ.

 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.കുറഞ്ഞത് ഒരു വർഷത്തെ ജ്വല്ലറി മേഖലയിലെ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.പ്രായപരിധി 30 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.

➡️സെയിൽസ് ട്രെയിനീ.

 വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു ഉള്ളവർക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് അപേക്ഷിക്കാം.

➡️റീസെപ്ഷനിസ്റ്റ്.

 വനിതകൾക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. ജോലിസ്ഥലം കൊല്ലം.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് അറഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിലേക്ക്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ മെയിൽ അഡ്രസ്സിലേക്ക് അയച്ചുകൊടുത്തോ, സ്ഥാപനം നേരിട്ട് നടത്തുന്ന ഇന്റർവ്യൂ അറ്റൻഡ് ചെയ്ത ജോലി നേടാവുന്നതാണ്.ഈമെയിൽ വഴി അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ

ഇന്റർവ്യൂ നടക്കുന്ന സ്ഥലത്തിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.
Direct Interview on
28-11-2022 @Arafa Industries Plot no -30
H&c compound industrial area Mundakkal,kollam 691001

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ ഡേറ്റിൽ ഈ അഡ്രസ്സിൽ നടക്കുന്ന ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം.

 കേരളത്തിൽ വന്നിട്ടുള്ള മറ്റു ജില്ലാ തൊഴിലവസരങ്ങൾ താഴെ നൽകുന്നു.

⭕️കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ വിവിധ ഒഴിവുകളിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് വാക് ഇൻ ഇൻറർവ്യു നവംബർ 28ന് നടത്തും.
സൈക്കോ സോഷ്യൽ കൗൺസിലർ-യോഗ്യത: സോഷ്യൽ വർക്ക്/ക്ലിനിക്കൽ സൈക്കോളജി മാസ്റ്റർ ബിരുദം, മൂന്ന് വർഷ പ്രവൃത്തി പരിചയം
ലീഗൽ കൗൺസിലർ നിയമബിരുദം, രണ്ട് വർഷ പ്രവൃത്തി പരിചയം
ഐ ടി സ്റ്റാഫ് ബിരുദം, കമ്പ്യൂട്ടർ/ഐ ടി ഡിപ്ലോമ, മൂന്ന്വർഷ പ്രവൃത്തി പരിചയം

മൾട്ടി പർപ്പസ് ഹെൽപർ-എഴുത്തും വായനയും അറിയണം, മൂന്ന് വർഷ പ്രവൃത്തി പരിചയം എന്നീ ഒഴിവുകളിലേക്കാണ് നിയമനം.
താൽപര്യമുള്ള വനിതകൾ കണ്ണൂർ ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ ചേംബറിൽ നവംബർ 28ന് ഉച്ചക്ക് ഒരു മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം.

⭕️തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന് കീഴിൽ വീഡിയോ സ്ട്രിംഗർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ദൃശ്യമാധ്യമരംഗത്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത് വോയ്സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കഴിവുണ്ടായിരിക്കണം.

പ്രീഡിഗ്രി / പ്ലസ് ടു അഭിലഷണീയം. പിആർഡിയിൽ പ്രവൃത്തിപരിചയമുള്ളവർക്കും ഇലക്ട്രോണിക് വാർത്താമാധ്യമത്തിൽ വീഡിയോഗ്രഫി, എഡിറ്റിംഗ് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. തൃശൂർ ജില്ലയിൽ സ്ഥിരതാമസക്കാരും സ്വന്തമായി ഫുൾ എച്ച്ഡി കാമറയും എൽഎംവി ഡ്രൈവിംഗ് ലൈസൻസും ഉള്ളവരും ആയിരിക്കണം.

താൽപര്യമുള്ളവർ വിശദമായ അപേക്ഷ, ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ഇൻഫർമേഷൻ സെന്റർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ സമർപ്പിക്കണം.

അപേക്ഷയിൽ പേര്, വിലാസം, ഇ മെയിൽ, ഫോൺ നമ്പർ, ആധാർ നമ്പർ, ഡ്രൈവിംഗ് ലൈസൻസ് നമ്പർ എന്നിവയോടൊപ്പം, വീഡിയോ ക്യാമറ, ലാപ്ടോപ് കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, ഉപയോഗിക്കുന്ന എഡിറ്റിംഗ് സോഫ്റ്റ്വെയർ, വീഡിയോ ട്രാൻസ്മിഷനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഉൽപ്പെടുത്തണം.

തെറ്റായതോ അപൂർണമോ ആയ വിവരങ്ങൾ രേഖപ്പെടുത്തിയ അപേക്ഷകൾ പരിഗണിക്കുന്നതല്ല. അഭിരുചി പരീക്ഷ, അഭിമുഖം, ഉപകരണങ്ങളുടെ പരിശോധന, ടെസ്റ്റ് കവറേജ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പാനലിലേക്ക് വീഡിയോഗ്രാഫർമാരെ ഉൾപ്പെടുത്തുക.

അഭിമുഖത്തിനായി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ ക്രിമിനൽ കേസിൽ ഉൾപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നത് സംബന്ധിച്ച് താമസസ്ഥലം ഉൾപ്പെടുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ നിന്നും ലഭ്യമാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2022 ഡിസംബർ ഒന്ന്.

⭕️കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കുറുവങ്ങാട് (എസ് സി ഡി ഡി) ഐടിഐ യിൽ പ്ലംബർ സർവേയർ ട്രേഡുകളിലേക്ക് അഡീഷണൽ അപ്രന്റിസ് ട്രയിനിയെ നിയമിക്കുന്നതിനായി ഇന്റർവ്യൂ നടത്തുന്നു.
നവംബർ 30 നു രാവിലെ 11 മണിക്ക് ഐടിഐയിലാണ് ഇന്റർവ്യൂ.
അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ പാസ്സായവരുമായിരിക്കണം.

⭕️വയനാട് : പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 28 ന് ഉച്ചക്ക് 2.30 ന് പനമരം ബ്ലോക്ക പഞ്ചായത്ത് ഹാളിൽ നടക്കും.
ഉദ്യോഗാർത്ഥികൾ എം.ബി.ബി.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.

⭕️എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നെറ്റ്മേക്കർ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.
യോഗ്യത: പത്താം ക്ലാസ്, വല നിർമാണത്തിലും
അതിന്റെ കേടുപാടുകൾ തീർക്കുന്നതിലുമുള്ള അറിവ്.
പ്രായപരിധി 18-25 വയസ്( നിയമാനുസൃത വയസിളവ് അനുവദനീയം).ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain