കുടുംബശ്രീയിലും മറ്റ് സ്ഥാപനങ്ങളിലും നേടാവുന്ന തൊഴിലവസരങ്ങൾ.
കുടുംബശ്രീ ജില്ലാമിഷന് കീഴിൽ തൃശൂർ ജില്ലയിലെ പഴയന്നൂർ ബ്ലോക്കിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിൽ അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിക്കുന്നു.കുടുംബശ്രീ അംഗമോ കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
പഴയന്നൂർ ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. യോഗ്യത: ബികോം(ഫിനാൻസ്), ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം.
പ്രായപരിധി 21-35 (2022 നവംബർ 1 ന് 35 വയസിൽ കൂടാൻ പാടില്ല). പ്രതിദിനവേതനം 600രൂപ.
വെളളപേപ്പറിൽ ഫോട്ടോ പതിച്ച അപേക്ഷ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ - 680003 എന്ന വിലാസത്തിൽ നവംബർ 28ന് വൈകീട്ട് 5 മണിക്ക് മുൻപ് ലഭിക്കണം.
⭕️കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ പുതുതായി ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ എം ഡി യോഗ്യതയുളള മെഡിക്കൽ ഓഫീസറുടെ മൂന്ന് തസ്തികളിലേക്ക് (പൾമണോളജി/ ജനറൽ മെഡിസിൻ, -2. അനസ്തേഷ്യ-1) നവംബർ 21 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അഭിമുഖം നടക്കും.
⭕️കണ്ണൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് നവംബർ 27ന് കണ്ണൂർ ഗവ. പോളിടെക്നിക് കോളേജിൽ 2022 ഉദ്യോഗ് 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു.
ഐടി, ആരോഗ്യം, ബാങ്കിങ്, എൻജിനീയറിങ്, ഓട്ടോമൊബൈൽ അഡ്മിനിസ്ട്രേഷൻ തുടങ്ങി വിവിധ മേഖലകളിലെ തൊഴിലവസരങ്ങൾ നൽകുന്ന മേളയിൽ സംസ്ഥാനത്തിനകത്തെയും പുറത്തെയും നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കാളികളാകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ താഴെപ്പറയുന്ന ഗൂഗിൾ ഫോം ലിങ്ക് മുഖേന നവംബർ 26 വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
താൽപര്യമുള്ള തൊഴിൽ ദാതാക്കൾക്ക് ബന്ധപ്പെടാം.
⭕️എറണാകുളം ജില്ലയിൽ ഉപജില്ല അടിസ്ഥാനത്തിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകർക്കായി 5 ഒഴിവുകളിലേക്കുള്ള കൂടിക്കാഴ്ച്ച നവംബർ 22 (ചൊവ്വാഴ്ച്ച) രാവിലെ 11നു കോതമംഗലം മാർ ബേസിൽ സ്കൂളിൽ നടക്കും.
എൻ.എസ്.ക്യു.എഫ് കോഴ്സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിങ്) പാസായവർക്കോ അസാപ്പിന്റെ എസ്.ഡി.ഇ (സ്കിൽ ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്) പരിശീലനം ലഭിച്ചവർക്കോ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.
അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ് (മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് അർഹിക്കുന്ന ഇളവ് ഉണ്ടായിരിക്കുന്നതാണ്)
. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതിലേക്ക് അപേക്ഷ (വെള്ള കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ) സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 21 വൈകുന്നേരം 5 വരെ.
അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ കോപ്പിയും ഫോൺ നമ്പറും ഇ- മെയിൽ ഐ.ഡിയും നിർബന്ധമായും വയ്ക്കേണ്ടതാണ്.
⭕️കണ്ണൂർ : അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര മത്സ്യസംരക്ഷണം പദ്ധതി 2022-25 ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി താൽക്കാലികാടിസ്ഥാനത്തിൽ ഫിഷറി ഗാർഡുകളെ നിയമിക്കുന്നു.
വി എച്ച് എസ് ഇ ഫിഷറീസ് സയൻസ്/എച്ച് എസ് ഇ, സ്രാങ്ക് ലൈസൻസ് എന്നിവയാണ് യോഗ്യത. മത്സ്യത്തൊഴിലാളി കുടുംബത്തിലുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം മാപ്പിള ബേയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നവംബർ 23ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
⭕️മലപ്പുറം : ഫിഷറീസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഇൻലാന്റ് ക്യാച്ച് അസസ്മെന്റ് സർവേ എന്യൂമറേറ്ററെ നിയമിക്കുന്നു.
ഫിഷറീസ് സയൻസ് അനുബന്ധ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഫിഷറീസ് സ്റ്റേഷൻ പൊന്നാനിയിൽ നവംബർ 22നകം രാവിലെ 11ന് നടക്കുന്ന വാക്കിങ് ഇന്റർവ്യൂവിന് എത്തണം.