ജനറൽ ആശുപത്രിയിലേക്ക് വിവിധ ജോലി ഒഴിവുകൾ.

വിവിധ ജില്ലകളിലെ തൊഴിലവസരങ്ങൾ.

സ്റ്റാഫ് നഴ്സ് കരാർ നിയമനം
എറണാകുളം ജനറൽ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ സ്റ്റാഫ് നഴ്സ് M.I.C.U, I.C.U തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സിയും പ്രവൃത്തി പരിചയവും. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബർ 14-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു എം.ഐ.സി.യു.ഐ.സി.സി.യു എന്ന് ഇ- മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. കൂടാതെ ഇ-മെയിൽ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 എന്ന ഗൂഗിൾ ഡ്രൈവിൽ അപ്ഡേറ്റ് ചെയ്യണം


📗 മെയിൻറനൻസ് എഞ്ചിനീയർ കരാർ നിയമനം.

എറണാകുളം ജനറൽ ആശുപത്രിയുടെ വികസന സമിതിയുടെ കീഴിൽ മെയിൻറനൻസ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.ടെക് സിവിലും പ്രവൃത്തി പരിചയവും. ഉയർന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുളള ഉദ്യോഗാർത്ഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയത് ghekmhr@gmail.com ഇ-മെയിലിലേക്ക് നവംബർ 14-ന് വൈകിട്ട് അഞ്ചിന് മുൻപായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് മെയിൻറനൻസ് എഞ്ചിനീയർ എന്ന് ഇ- മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

📗 മെയിൻറനൻസ് എഞ്ചിനീയർ കരാർ നിയമനം

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷക്ക് ഹാജരാകണം. കൂടാതെ ഇ-മെയിൽ അയച്ചതിന് ശേഷം https://forms.gle/UELnWoRKobGbiDjz9 എന്ന ഗൂഗിൾ ഡ്രൈവിൽ അപ്ഡേറ്റ് ചെയ്യണം.


📗 താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 30 സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായം 2022 ജനുവരി ഒന്നിന് 18 - 36 . യോഗ്യത പ്ലസ്ടു സയൻസ്, ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ്, കെ.എൻ.സി രജിസ്ട്രേഷൻ, കാത്ത് ലാബ് പരിചയം. താൽപ്പര്യമുളളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം നവംബർ 14-ന് (തിങ്കളാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ രാവിലെ 11 ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇൻറർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ 
ഫോൺ : 0484- 2754000.


📗 ജില്ലാ ആശുപത്രിയിൽ വാക് ഇൻ ഇന്റർവ്യൂ

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ എസ് ബി വൈ പദ്ധതി പ്രകാരം ഡയാലിസിസ് : ടെക്നീഷ്യൻ ആർ എസ് ബി വൈ/കെ എ എസ് പി പദ്ധതി പ്രകാരം ഫാർമസിസ്റ്റ്
തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. പി എസ് സി അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജിയാണ് ഡയാലിസിസ് ടെക്നീഷ്യന്റെ യോഗ്യത.
ഇന്റർവ്യൂ നവംബർ 14ന് രാവിലെ 10 മണി.

ഫാർമസിസ്റ്റ് തസ്തികയിലേക്ക് പ്ലസ്ട/VHSC, ഡിപ്ലോമ ഇൻ ഫാർമസി, ബി ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
ഇന്റർവ്യൂ നവംബർ 15ന് രാവിലെ 10 മണിക്ക്.
താൽപര്യമുള്ളവർ യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ സഹിതം അതത് ദിവസം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

📗 താൽക്കാലിക നിയമനം
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II തസ്തികയിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പ്രതിമാസം 30995 രൂപ വേതനത്തിൽ പരമാവധി ഒരു വർഷത്തേയ്ക്കാണ് നിയമനം. താൽപര്യമുളളവർ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ 16ന് രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം പ്രവർത്തിപരിചയമുളളവർക്ക് മുൻഗണനയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.gmctsr.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

📗 സെക്യൂരിറ്റി ജോലികൾ 
ആലപ്പുഴ വനിത ശിശു ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ സെക്യൂരിറ്റി തസ്തികയിലേയ്ക്ക് ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു. ഡിസംബർ 31-ന് 65 വയസ് കഴിയാത്തവർക്കാണ് അവസരം. വിമുക്ത ഭടന്മാരെയും പി.ആർ.ടി.സി.യിൽ പരിശീലനം നേടിയവരെയുമാണ് പരിഗണിക്കുന്നത്. 179 ദിവസമാണ് നിയമന കാലാവധി
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ 30- ആശുപത്രിയി ന് രാവിലെ 10-ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അമ്പലപ്പുഴ താലൂക്ക് നിവാസികൾക്ക് മുൻഗണന. ഫോൺ: 0477 225 11 51.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain