സർക്കാർ താത്കാലിക ജോലികൾ, ജില്ലാ പഞ്ചായത്തുകളിൽ ജോലി നേടാം

കേരള സർക്കാരിന്റെ കീഴിൽ വന്നിട്ടുള്ള താത്കാലിക ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത്, യോഗ്യത കുറഞ്ഞവർക്ക് മുതൽ യോഗ്യത ഉള്ളവർക്കുമായ നിരവധി ജോലി ഒഴിവുകൾ.പോസ്റ്റ് പൂർണ്ണമായി വായിച്ച ശേഷം നിങ്ങളുടെ ജോലി സെലക്ട് ചെയ്യുക, പരമാവധി ഷെയർ ചെയ്യുക.
അധ്യാപക നിയമനം
ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി. ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25-ന് രാവിലെ 10-ന് സ്‌കൂള്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9961556940.

മെഡിക്കല്‍ ഓഫീസര്‍ നിയമനം
ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 26-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
ഫോണ്‍: 0478-2812693, 2821411


കായികാധ്യാപക ഒഴിവ്
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 15 സ്‌കൂളുകളില്‍ കരാറടിസ്ഥാനത്തില്‍ കായികാധ്യാപകരെ നിയമിക്കുന്നു. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ബി.പി.എഡ്./എം.പി.എഡ.്/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം

ഡെപ്യൂട്ടേഷൻ നിയമനം
കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക്: www.kelsa.nic.in


അക്കൗണ്ടിങ് ക്ലർക്ക്/ഡാറ്റാ എൻട്രി ഓപ്പറേറ്റർ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ അക്കൗണ്ടിങ് ക്ലർക്ക് / ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത- ഡിഗ്രി, പി.ജി.ഡി.സി.എ./ഡി.സി.എ./ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി.), മലയാളം, ഇംഗ്ലീഷ് ടൈപ്പിംഗ്. പ്രായപരിധി - 40 വയസ്. ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപം ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിയ്ക്കന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 9ന് രാവില 11ന് നേരിട്ട് ഹാജരാകണം. അപേക്ഷകൾ സ്വീകരിയ്ക്കുന്ന അവസാന തീയതി ഡിസംബർ 6ന് വൈകിട്ട് അഞ്ചുവരെ


ജൂനിയർ റസിഡന്റ് നിയമനം
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്ട്രേഷൻ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 45,000 രൂപ.
താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം അപേക്ഷകൾ നവംബർ 25ന് വൈകിട്ട് മൂന്നിനു മുമ്പ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഇ-മെയിൽ വഴിയോ നേരിട്ടോ നൽകണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അഭിമുഖത്തിന് പങ്കെടുക്കാൻ യോഗ്യരായവർക്ക് മെമ്മോ ഇ-മെയിലിൽ അയയ്ക്കും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.


ടെക്‌നിഷ്യൻ തസ്തികയിൽ ഒഴിവ്
ഗവ. മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി-ആം ടെക്‌നിഷ്യൻ തസ്തികയിൽ രണ്ട് ഒഴിവുണ്ട്. യോഗ്യത : പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു (സയൻസ് ), റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ. അവസാന തീയതി :ഡിസംബർ 7. ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഹാജരാവണം.


ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ
തൃപ്പുണിത്തുറ സർക്കാർ സംസ്കൃത കോളജിൽ ഹെറിറ്റേജ് ഡോക്യൂമെന്റ് ട്രാൻസ്‌ലേറ്റർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്കൃതം ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിവിധ ലിപികൾ വായിക്കുവാനും എഴുതുവാനുമുള്ള അറിവ്, പൗരാണിക രേഖകളുടെ സംരക്ഷണത്തിലുള്ള പ്രാവിണ്യം, താളിയോലകളുടെ സംരക്ഷണത്തിലും പകർത്തെഴുത്തിലുമുള്ള പരിചയം, കയ്യക്ഷരം നല്ലതായിരിക്കണം തുടങ്ങിയവ അഭിലഷണീയം.
താത്പര്യമുള്ളവർ ഡിസംബർ 6ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.


പരിശീലകനെ ആവശ്യമുണ്ട് 
എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പുതുതായി ആരംഭിക്കുന്ന സ്റ്റേറ്റ് ലെവൽ ഖേലോ ഇന്ത്യ സെന്ററിലേക്ക് ബാഡ്മിന്റൺ പരിശീലകനെ ആവശ്യമുണ്ട്. യോഗ്യത : ബാഡ്മിന്റണിൽ അന്തർ ദേശീയ തലത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ചിരിക്കണം അല്ലെങ്കിൽ ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു മെഡലുകൾ നേടിയിരിക്കണം. പ്രായപരിധി : നാൽപതു വയസ്സിൽ താഴെ. താൽപര്യമുള്ളവർ അപേക്ഷകൾ ഡിസംബർ അഞ്ചിന് മുൻപായി ജില്ലാ സ്പോർട്സ് കൗൺസിലിൽ സമർപ്പിക്കണം.
ഫോൺ : 0484 2367580, 9746773012
ഇ-മെയിൽ : sportscouncilekm@gmail.com


ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെടുന്നതിന് സമാന തസ്തികയിൽ ജോലി നോക്കുന്ന സർക്കാർ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ സെക്രട്ടറി, കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ, അഗ്രികൾച്ചറൽ ഹോൾസെയിൽ മാർക്കറ്റ് കോമ്പൗണ്ട്, വെൺപാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ഡിസംബർ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471-2743783


സ്കിൽ ഇൻസ്ട്രക്ടർ ഒഴിവ്
കോട്ടയം: പെരുവ ഗവൺമെന്റ് ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്കിൽ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ട് വർഷം പ്രവൃത്തി പരിചയത്തോടെയുള്ള എം.ബി എ. അല്ലെങ്കിൽ ബി.ബി.എ, സോഷ്യോളജി/ സോഷ്യൽ വെൽഫെയർ / ഇക്കണോമിക്സ് എന്നിവയിൽ ബിരുദം. ബിരുദം/ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കി ലിലുള്ള പരിശീലനവും. ഇംഗ്ലീഷിലും കമ്പ്യൂട്ടറിലും പ്രാവീണ്യമുണ്ടായിരിക്കണം. താത്പര്യമുള്ളവർ നവംബർ 30 ന് രാവിലെ 11 ന് ഇന്റർവ്യൂവിന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 04829 292678

കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫിസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമനത്തിനു സമാന തസ്തികയില്‍ ജോലി നോക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ഓഫീസ് മേലധികരി മുഖേന സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മിഷന്‍, അഗ്രികള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തില്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2743783

നിയുക്തി തൊഴില്‍മേള നവംബര്‍ 26ന്  
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്ലേസ്മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ നവംബര്‍ 26ന് രാവിലെ 10.30ന് നിയുക്തി 2022 മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. 50തില്‍ പരം കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 2000ത്തോളം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം.

കരാര്‍ നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ കീഴില്‍ ഗൈനക്കോളജി, പള്‍മനറി മെഡിസിന്‍, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു.

സീനിയര്‍ റസിഡന്റ് ഒ ആന്റ് ജി ഒരു ഒഴിവ്, സീനിയര്‍ റസിഡന്റ് പള്‍മനറി മെഡിസിന്‍ ഒരു ഒഴിവ്, സീനിയര്‍ റസിഡന്റ് അനസ്‌തേഷ്യ രണ്ട് ഒഴിവ്. പ്രായ പരിധി 25-45, വേതനം 70,000 രൂപ. യോഗ്യത എം.ബി.ബി.എസ്, എം.ഡി/ഡി.എന്‍.ബി ഇന്‍ കണ്‍സേണ്ട് ഡിസിപ്ലിന്‍/റ്റി.സി രജിസ്ട്രഷന്‍. ആറ് മാസ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 26 ന് രാവിലെ 10.30 ന് മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ വാക്- ഇന്‍- ഇന്റര്‍വ്യൂവിന് പങ്കെടുക്കണം. അന്നു രാവിലെ ഒമ്പത് മുതല്‍ 10 വരെയായിരിക്കും രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന


ട്രഷറി വകുപ്പില്‍ നിയമനം
ട്രഷറി വകുപ്പില്‍ സീനിയര്‍/ജൂനിയര്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരുടെയും ഒരു കമ്പ്യൂട്ടര്‍ ടീം ലീഡറുടെയും തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. തിരുവനന്തപുരത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായവരാകണം അപേക്ഷകര്‍. അപേക്ഷ നവംബര്‍ 30 നുള്ളില്‍ നല്‍കണം. വിവരങ്ങള്‍ക്ക് http://www.treasury.kerala.gov.in


നഴ്‌സ് നിയമനം
ആറളം ഗവ. ഹോമിയോ ആശുപത്രിയിൽ നഴ്‌സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജി എൻ എം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 29ന് രാവിലെ 10 മണിക്ക് ആറളം ഗവ.ഹോമിയോ ആശുപത്രിയിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2963311

താനൂരില്‍ ജോബ് ഫെയര്‍ ഡിസംബര്‍ 18ന് നടക്കും
കുടുംബശ്രീ ജില്ലാമിഷനും താനൂര്‍ നഗരസഭയും സംയുക്തമായി ഡിസംബര്‍ 18 ന് താനൂര്‍ ശോഭപ്പറമ്പ് ഗവ. എല്‍ പി സ്‌കൂളില്‍ രാവിലെ 9:30 മുതല്‍ വൈകീട്ട് നാല് വരെ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പത്താം ക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാര്‍ഥികള്‍ക്കും ഈ ജോബ് മേളയില്‍ പങ്കെടുക്കാം. യാതൊരുവിധ രജിസ്‌ട്രേഷന്‍ ഫീസും ഈടാക്കുന്നതല്ല. സ്‌പോട്ട് രജിസ്‌ട്രേഷന്‍ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒരു ഉദ്യോഗാര്‍ഥിക്ക് പരമാവധി മൂന്ന് കമ്പനികളുടെ ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയുടെ മൂന്ന് കോപ്പി, വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നിര്‍ബന്ധമായും കൊണ്ടുവരണം


വനിതാ ഹോസ്റ്റര്‍ മേട്രണ്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റലില്‍ മേട്രണ്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയറാക്കുന്നു. എസ്.എസ്.എല്‍.സി.യും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള, 2022 ജനുവരി ഒന്നിന് 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. അവസാനതീയതി നവംബര്‍ 30. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

അസിസ്റ്റന്റ് പ്രൊഫസര്‍ കരാര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളില്‍ ബി.എഡ്. കോഴ്സിന് അറബിക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ കരാര്‍ നിയമനത്തിനുള്ള പാനല്‍ തയാറാക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 16-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍


വീഡിയോ സ്ട്രിങ്ങര്‍ അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വീഡിയോ സ്ട്രിങ്ങര്‍മാരുടെ അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവര്‍ നല്‍കി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പരിചയം വേണം. സ്വന്തമായി ഫുള്‍ എച്ച് ഡി പ്രൊഫണല്‍ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.

പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. യോഗ്യതയും നിബന്ധകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഓഫീസ് നോട്ടീസ് ബോര്‍ഡിലും നല്‍കിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ഡിസംബര്‍ ഒന്നിനകം careersdiotvm@gmail.com എന്ന വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 04712731300.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain