ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള CCRSൽ വിവിധ ഒഴിവുകൾ.

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (CCRS), വിവിധ ഒഴിവുകളിലേക്ക് കരാർ/ഔട്ട്സോഴ്സിംഗ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒഴിവുകളും മറ്റ്‌ വിവരങ്ങളും താഴെ പരിശോധിക്കാം.
🔺ഹൗസ് കീപ്പിംഗ്

ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് പ്രായപരിധി: 45 വയസ്സ്.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 16000 രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

🔺മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് (MTA)

യോഗ്യത: പ്ലസ് ടു കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.  പ്രായപരിധി: 30 വയസ്സ്.അപേക്ഷിക്കുന്നവർക്ക് ആകർഷകമായ ആശയവിനിമയ ശേഷി ഉണ്ടായിരിക്കണം.സംവരണ വിഭാഗക്കാർക്ക് 35 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം.പ്രതിമാസ ശമ്പളം പതിനാറായിരം കൂടാതെ മറ്റ് ആനുകൂല്യങ്ങളും.

🔺തെറാപ്പിസ്റ്റ് (സിദ്ധ) ഒഴിവ്: 2

യോഗ്യത:
1.പ്ലസ് ടു സയൻസ്/ തത്തുല്യം 2. ഡിപ്ലോമ ( നഴ്സിംഗ് തെറാപ്പി). തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20,000 രൂപ ശമ്പളവും മറ്റ്ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി: 27 വയസ്സ്.

🔺ഓഫീസ് അസിസ്റ്റന്റ് (ഹിന്ദി)

ഒഴിവ്: 1 യോഗ്യത: ബിരുദം, ടൈപ്പിംഗ് സ്കിൽ (25 വേർഡ്സ്) പ്രായപരിധി: 30 വയസ്സ്. 35 വയസ്സ് വരെ സംവരണ വിഭാഗത്തിന് വയസ്സളവും ലഭിക്കും. ശമ്പളം 20000 കൂടാതെ  അനുകൂല്യങ്ങൾ ലഭിക്കും 

🔺ഇലക്ട്രീഷ്യൻ ഒഴിവ്: 1

യോഗ്യത: പ്ലസ് ടു/ ITI/ ഡിപ്ലോമ (ഇലക്ട്രീഷ്യൻ ട്രേഡ്), ലൈസൻസ് HT/ LT / C
പരിചയം: 3 വർഷം പ്രായപരിധി: 45 വയസ്സ്. കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 24000 രൂപ ശമ്പളം ലഭിക്കും.

🔺ഫാർമസിസ്റ്റ് -കം - ഓഫീസ് അസിസ്റ്റന്റ്

ഒഴിവ്: 2
യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം, ഡിപ്ലോമ (ഇന്റഗ്രേറ്റഡ് ഫാർമസി സിദ്ധ ) പ്രായപരിധി: 27 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ശമ്പളം 28,000 രൂപയും മറ്റ് ആനുകൂല്യങ്ങളും.

🔺SRF ( പബ്ലിക്കേഷൻ)
ഒഴിവ്: 1 യോഗ്യത: MSc ലൈഫ് സയൻസ്
പ്രായപരിധി: 35 വയസ്സ്.ഇംഗ്ലീഷ് നല്ലപോലെ കൈകാര്യം ചെയ്യാനും ടൈപ്പിംഗ് സ്പീഡും ഉണ്ടായിരിക്കണം.പ്രതിമാസ ശമ്പളം 35,000 രൂപ വരെ ലഭിക്കും.

🔺പ്രോഗ്രാം അസിസ്റ്റന്റ് (സിദ്ധ)

ഒഴിവ്: 3
യോഗ്യത: BSMS/ MD (സിദ്ധ) പ്രായപരിധി: 40 വയസ്സ്. അപേക്ഷിക്കുന്നവർക്ക് ഹിന്ദി നല്ലപോലെ കൈകാര്യം ചെയ്യാൻ അറിയണം.പ്രതിമാസ ശമ്പളം 24000 മുതൽ 35000 വരെ ലഭിക്കും.

🔺റിസർച്ച് അസോസിയേറ്റ് (സിദ്ധ)

ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( സിദ്ധ) പ്രായപരിധി: 40 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 47,000 രൂപ വരെ ശമ്പളം.

🔺മെഡിക്കൽ കൺസൾട്ടന്റ് (സിദ്ധ)

ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( സിദ്ധ) പ്രായപരിധി: 40 വയസ്സ്. ജോലി നേടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 50,000 രൂപ വരെ ശമ്പളം നേടാവുന്നതാണ്.

🔺കൺസൾട്ടന്റ് (അഡ്മിൻ)

ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദം, സർവീസിൽ  നിന്ന് വിരമിച്ചവർ. പ്രായപരിധി: 64 വയസ്സ്.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 ജോലിയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം.


🔺 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം. അതോടൊപ്പം
ccrsrecruitment@gmail.com ഈ കാണുന്ന ഇമെയിൽ അഡ്രസ്സ് ലേക്ക് എല്ലാ ഡോക്യുമെന്റുകളും അറ്റാച്ച് ചെയ്ത് ഒരു പിഡിഎഫ് ആയി അയച്ചുകൊടുത്തും അപേക്ഷിക്കാവുന്നതാണ്.

🔺 22 11 2022 മുന്നേ അപേക്ഷകൾ സമർപ്പിക്കുക.

 കൂടുതൽ വിശദവിവരങ്ങൾക്കും അപേക്ഷാഫോം ലഭിക്കുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക.
http://siddhacouncil.com/ccrs/wp-content/uploads/2022/11/Advt-No-4-of-2022-General-Instructions-1.pdf

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain