ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ - Chemmannur international jewellery jobs

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് വീണ്ടും തൊഴിലവസരങ്ങൾ.

കേരളത്തിലെ നമ്പർ വൺ സ്വർണ്ണ വ്യാപാരസ്ഥാപനമായ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയിലേക്ക് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ വന്നിട്ടുണ്ട്. താഴെ നൽകുന്ന കണ്ണികയിൽ നിന്നും നിങ്ങൾക്ക് ആവശ്യമുള്ള ജോലി ഒഴിവ് സെലക്ട് ചെയ്ത് അപേക്ഷിക്കാവുന്നതാണ്. ലഭ്യമായ ഒഴിവുകൾ താഴെ നൽകുന്നു.

🔺സെയിൽസ്മാൻ ഗോൾഡ് & ഡയമണ്ട്സ്.

വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കും.ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.

 🔺സെയിൽസ്മാൻ ട്രെയിനീ 

വിദ്യാഭ്യാസം യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ എക്സ്പീരിയൻസ് ആവശ്യമില്ല.

🔺ഷോറൂം മാനേജർ.

വിദ്യാഭ്യാസ യോഗ്യത ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.അപേക്ഷിക്കുന്നവർക്ക് ജ്വല്ലറി മേഖലയിൽ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം.

🔺കമ്പ്യൂട്ടർ ഓപ്പറേറ്റർ.

പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.ബില്ലിംഗ് ജോലിയും ചെയ്യേണ്ടിവരും.പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുന്നത്.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ചെമ്മണ്ണൂരിലേക്ക് ഇപ്പോൾ ലഭ്യമായിട്ടുള്ളത്.വാക്കിന് ഇന്റർവ്യൂ വഴിയാണ് പ്രസ്തുത പോസ്റ്റിലേക്കുള്ള സെലക്ഷൻ നടക്കുന്നത്.ഇന്റർവ്യൂവിന്റെ വിശദവിവരങ്ങൾ താഴെ നൽകുന്നു.

11th NOV. 2022 Friday @Palakkad
10 am to 1 pm KPM Regency,
Robinson Road, Palakkad.

 താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഈ കാണുന്ന അഡ്രസ്സിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് ജോലി ഉറപ്പാക്കുക.കേരളത്തിൽ വന്നിട്ടുള്ള ഏറ്റവും പുതിയ മറ്റു ചില ഒഴിവുകൾ കൂടി താഴെ നൽകുന്നു.

⭕️കാസർകോട്: ഇ-ഗവേൺസിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഇ-ഓഫീസ് ഇ-ഡിസ്ട്രിക്ട് പദ്ധതിക്ക് ജില്ലയിൽ ഹാൻഡ് ഹോൾഡ് സപ്പോർട്ട് എഞ്ചിനീയർമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

കുറഞ്ഞത് ഒരു വർഷമെങ്കിലും സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയമുള്ള ബി.ടെക് (ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ), എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്) ബിരുദധാരികൾക്കും, 3 വർഷത്തെ ഡിപ്ലോമ (ഹാർഡ് വെയർ/കമ്പ്യൂട്ടർ/ഐ.ടി)യും 2 വർഷത്തെ സിസ്റ്റം/നെറ്റ് വർക്ക് എഞ്ചിനീയർമാരായി പ്രവൃത്തിപരിചയം, മലയാളത്തിലും ഇംഗ്ലീഷിലും പ്രാവീണ്യം ഉള്ളവർക്കുമാണ് അവസരം.
അപേക്ഷകർ ജില്ലയിലെ സ്ഥിരതാമസക്കാരും ജില്ലയിലെവിടെയും സഞ്ചരിച്ച് ജോലി ചെയ്യുന്നതിന് സന്നദ്ധതയുള്ളവരുമായിരിക്കണം. പ്രായം 30വയസ്സിൽ താഴെ.

ഇ-ഗവേർണൻസ്, സർക്കാർ പ്രോജക്ടുകൾ എന്നിവയിൽ പ്രവർത്തന പരിചയമുള്ളവർക്കും, വിൻഡോസ്/ലിനക്സ്/മാക് ഒ.എസ് എന്നിവയിൽ പ്രവർത്തന പരിചയമുള്ളവർക്കും മുൻഗണന.
ജില്ലാ കളക്ടർ (ജില്ലാ ഐ.ടി സെൽ) കളക്ടറേറ്റ്, കാസർകോട് എന്ന വിലാസത്തിൽ തപാൽ മുഖേനയോ കാസർകോട് കളക്ടറേറ്റിലെ ജി സെക്ഷനിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിലോ നേരിട്ടും നവംബർ 15ന് വൈകിട്ട് 5വരെ അപേക്ഷ നൽകാം.

⭕️കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ തിരുവനന്തപുരം ജില്ലയിലുള്ള സ്ഥാപനങ്ങളിൽ നിലവിലുള്ള സെക്യൂരിറ്റി ഗാർഡുമാരുടെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എക്സ് സർവീസുകാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 50 വയസു കവിയരുത്.
അപേക്ഷകർ നവംബർ 9 നു രാവിലെ 11 ന് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക്-ഇൻ ഇന്റർവ്യൂവിൽ പ്രായവും യോഗ്യതയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.

⭕️കണ്ണൂർ : ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് റിസോഴ്സ് സ്ക്വാഡുകളെ തെരഞ്ഞെടുക്കുന്നതിന് നവംബർ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ള മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ ട്രെയിനിങ് പൂർത്തിയാക്കിയവരും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. ഏ
തു സമയത്തും രക്ഷാ പ്രവർത്തനത്തിന് സന്നദ്ധത വേണം. ഉടമസ്ഥതയിൽ യാനവും എഞ്ചിനും രക്ഷാ പ്രവർത്തനത്തിന് ലഭ്യമാക്കാൻ തയ്യാറായിരിക്കണം. പ്രായം 20നും 45നും ഇടയിൽ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain