ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷനിൽ (DRDO) അവസരം: 1061 ഒഴിവുകൾ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു
ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു
1. ഫയർമാൻ,
2. ഫയർ എഞ്ചിൻ ഡ്രൈവർ ‘A’,
3. വെഹിക്കിൾ ഓപ്പറേറ്റർ ‘A’,
4. സെക്യൂരിറ്റി അസിസ്റ്റന്റ് ‘A’,
5. സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ്),
6. സ്റ്റോർ അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ്),
7. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഹിന്ദി ടൈപ്പിംഗ്),
8. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ‘A’ (ഇംഗ്ലീഷ് ടൈപ്പിംഗ്),
9. സ്റ്റെനോഗ്രാഫർ ഗ്രേഡ്-II (ഇംഗ്ലീഷ് ടൈപ്പിംഗ്),
10. സ്റ്റെനോഗ്രാഫർ ഗ്രേഡ്- (ഇംഗ്ലീഷ് ടൈപ്പിംഗ്),
11. ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (JTO)
തുടങ്ങിയ തസ്തികയിലായി 1061 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു/ ബിരുദം/ ബിരുദാനന്തര ബിരുദം
പ്രായപരിധി: 30 വയസ്സ്
ഉയരം: പുരുഷൻമാർ: 165 cms;സ്ത്രീകൾ: 157 cms
ശമ്പളം: 25,500 – 1,12,400 രൂപ
അപേക്ഷ ഫീസ്: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
click here
https://chat.whatsapp.com/LN1RM4mrM3rGLKVFJLgv56
അപേക്ഷ ലിങ്ക് click here
https://ceptam10.com/cepanaoct22/browser_error.php
വെബ്സൈറ്റ് ലിങ്ക് click here👇
https://www.drdo.gov.in/ceptm-advertisement/1920
⭕️തിരുവനന്തപുരം : വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റിനെ നിയമിക്കുന്നതിന് നവംബർ 17നു രാവിലെ 11ന് അഭിമുഖം നടത്തും.
ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ, വ്യക്തിഗതവിവരങ്ങൾ, യോഗ്യതാ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.
⭕️തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ കാർഡിയോളജി, ഗ്യാസ്ട്രോഎന്ററോളജി, യൂറോളജി എന്നീ വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബർ 19ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. ഏറ്റവും കുറഞ്ഞ യോഗ്യത വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം. പ്രതിമാസ വേതനം: 70,000 രൂപ.
എംബിബിഎസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. എംബിബിഎസ് ബിരുദം മാത്രം ഉള്ളവർക്ക് പ്രതിമാസ വേതനം: 42,000 രൂപ.
താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മുളങ്കുന്നത്തുകാവ് കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
⭕️കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ പുതുതായി ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ബി എസ് സി നഴ്സിങ്/ഡിഗ്രി ഇൻ റെസ്പിറേറ്ററി തെറാപ്പി യോഗ്യതയുളള 3 റെസ്പിറേറ്ററി ടെക്നീഷ്യൻമാരെ നിയമിക്കുന്നതിനായി നവംബർ 17 ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചെസ്റ്റ് ഡീസിസസ് ഓഫീസിൽ അഭിമുഖം നടക്കും
⭕️ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതിയിലേയ്ക്ക് മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിലേയ്ക്ക് കരാർ നിയമനം നടത്തുന്നു.
മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് എം.ബി.ബി.എസ്. യോഗ്യതയുള്ളവർക്കും സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ഡി./ ഡി.പി.എം. യോഗ്യതയുള്ളവർക്കും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എം.ഫിൽ/ക്ലിനിക്കൽ സൈക്കോളജിയിൽ പി.ജി. ഡിപ്ലോമയും ആർ.സി.ഐ. രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 17-ന് വൈകിട്ട് 5-നകം ആലപ്പുഴ കൊട്ടാരം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ല മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നേരിട്ട് എത്തണം. അഭിമുഖത്തിന് ശേഷമാകും നിയമനം.
⭕️കോഴിക്കോട് : കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് വടകരയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു.
എം.ടെക്, എം.എസ്. സി ഫിസിക്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 15 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാവേണ്ടതാണ്.