HDFC Life ലേക്ക് നിരവധി ഒഴിവുകൾ - യോഗ്യത പത്താം ക്ലാസ്.

HDFC Life ലേക്ക് നിരവധി ഒഴിവുകൾ

കേന്ദ്ര സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പെൻഷൻ പദ്ധതിയുടെ ഭാഗമായി HDFCLife ൽ   ജോലി നേടാൻ അവസരം.
പെൻഷൻ കോ ഓർഡിനേറ്റർ  എന്ന പോസ്റ്റിലേക്കാണ് സ്റ്റാഫിനെ നിയമിക്കുന്നത്.
 വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് മുതലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. പ്രായപരിധി 30 വയസ്സിനും 70 വയസ്സിനും ഇടയിലായിരിക്കണം.Retired Employees, വിദേശ ജീവിതം കഴിഞ്ഞെത്തിയവർ, വീട്ടമ്മമാർ, പൊളിറ്റീഷ്യൻസ് , വാർഡ് മെംബേർസ് ,എന്നിവർക്കും അപേക്ഷിക്കാവുന്നതാണ്.

 തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കും.ഈ ജോലി ലഭിച്ചാൽ ആകർഷകമായ വരുമാനത്തിന്റെ
പുറമെ പെൻഷനും ലഭിക്കുമെന്ന് ഓർക്കുക.
ഇൻറർവ്യൂന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക.
ഫോൺ നമ്പർ
86063 84096

 കേരളത്തിൽ നേടാവുന്ന ഏറ്റവും പുതിയ മറ്റ് ചില തൊഴിലവസരങ്ങൾ താഴെ നൽകുന്നു.


⭕️കോഴിക്കോട് : കല്ലായ് ഗവ.ഗണപത് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് ടി (ഇംഗ്ലീഷ് ) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കൂടിക്കാഴ്ച നവംബർ 28 ന് രാവിലെ 11 മണിക്ക് നടക്കും.
താല്പര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം സ്കൂളിൽ ഹാജരാകണം.

⭕️കണ്ണൂർ : തളിപ്പറമ്പ് താലൂക്കിലെ ചുഴലി ഭഗവതി ക്ഷേത്രം, മാണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേതം എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കാൻ ക്ഷേത്ര പരിസരവാസികളിൽ നിന്നും

അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാർ ദേവസ്വം ബോർഡിന്റെ
നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസിലും തളിപ്പറമ്പ് ഇൻസ്പെക്ടറുടെ ഓഫീസിലും വെബ്സൈലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷ ഡിസംബർ അഞ്ചിന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തെ അസി.കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.

⭕️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി (വനിത) തസ്കികയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സാണ് യോഗ്യത.

താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നവംബർ 29ന് രാവിലെ 11നു ഹാജരാകണം.

⭕️ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ വീഡിയോ സ്ട്രിംഗർമാരുടെ അപേക്ഷ ക്ഷണിച്ചു.

ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത്, എഡിറ്റ് ചെയ്ത്, വോയ്സ് ഓവർ നൽകി ന്യൂസ് സ്റ്റോറിയായി അവതരിപ്പിക്കുന്നതിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം വേണം. സ്വന്തമായി ഫുൾ എച്ച് ഡി പ്രൊഫണൽ ക്യാമറയും നൂതമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.
പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അഭിലഷണീയം.

ടെസ്റ്റ് കവറേജ്, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. യോഗ്യതയും നിബന്ധകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഫേസ്ബുക്ക് പേജിലും ഓഫീസ് നോട്ടീസ് ബോർഡിലും നൽകിയിട്ടുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ ഒന്നിനകം ഇമെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം.
careersdiotvm@gmail.com

⭕️KSCSTE - സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് മാനേജ്മെന്റ് ( CWRDM)കോഴിക്കോട്, പ്രോജക്ട് ഫെല്ലോ തസ്തികയിലേക്ക് ഇന്റർവ്യൂ

നടത്തുന്നു. ഒഴിവ്: 1
യോഗ്യത: MCA/ MSc (കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമേഷൻ ടെക്നോളജി) അഭികാമ്യം: നെറ്റ്വർക്ക് അഡ്മിനിസ്ട്രേഷൻ, കമ്പ്യൂട്ടർ ഹാർഡ്വെയർ, ഡാറ്റാബേസ് മാനേജ്മെന്റ് , സോഫ്റ്റ് വെയർ ഡിസൈനിംഗ് ആൻഡ് ഡെവലപ്മെന്റ് എന്നിവയിൽ പരിചയം

പ്രായപരിധി: 36 വയസ്സ് സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,000 രൂപ
ഇന്റർവ്യൂ തിയതി: നവംബർ 29 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain