സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ജോലി നേടാം - KERALA LOTTERY - JOB VACANCY - APPLY NOW

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ജോലി നേടാം.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട്
വർക്കുകൾ ചെയ്യുന്നതിന് BFA / DFA യോഗ്യതയുള്ളതും, കോറൽ ഡാ, ഇല്ലുസ്ട്രേറ്റർ, ഫോട്ടോഷോപ്പ്, പേജ് മേക്കർ എന്നീ സോഫ്റ്റ്വെയറുകളിൽ പ്രാവീണ്യവും, സമാന മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും (പ്രായ പരിധി 25 മുതൽ 45 വയസ്സ് വരെ) അപേക്ഷകൾ ക്ഷണിച്ചു.

ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്റ്റേറ്റ് ലോട്ടറീസ്, വികാസ്ഭവൻ, തിരുവനന്തപുരം-695610 എ ന്ന വിലാസത്തിൽ ലഭ്യമാക്കണം.
കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവിലേക്ക് പ്രതിമാസം 20,065 രൂപ നിരക്കിൽ ഒരു വർഷത്തേക്കാണ് നിയമനം.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.

⭕️തിരുവനന്തപുരം : ജില്ലാ പഞ്ചായത്തും, ജില്ലാ വനിതാ ശിശുവികസന ഓഫീസും സംയുക്തമായി നടപ്പാക്കുന്ന ജ്വാല പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എന്നിവരെ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം ജില്ലയിൽ
സ്ഥിരതാമസക്കാരായിരിക്കണം. 25 മുതൽ 45 വയസ്സ്വരെയാണ് പ്രായപരിധി.
എംഎസ്ഡബ്ലൂ, സൈക്കോളജി, സോഷ്യോളജി, സോഷ്യേൽ വർക്ക്, വുമൺ സ്റ്റഡീസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത.

കൂടാതെ ജില്ലാകോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ സ്ത്രീശാക്തീകരണ മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണെന്നും ജില്ല വനിതാ ശിശു വികസന ഓഫീസർ അറിയിച്ചു .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.

⭕️മലപ്പുറം ഫിഷറീസ് വകുപ്പിന് കീഴിൽ ഇന്റഗ്രേറ്റഡ് ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് ഇൻ ഇൻലാന്റ് അക്വാറ്റിക് എക്കോ സിസ്റ്റം പ്രൊജക്ട് 2022-22 പദ്ധതിയുടെ ഭാഗമായി പ്രൊജക്ട് കോർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

സംസ്ഥാന അഗ്രിക്കൾച്ചറൽ യൂനിവേഴ്സറ്റി/ഫിഷറീസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിഎഫ്എസ്എസി, അക്വകൾച്ചറിൽ ബിരുദാനന്തര ബിരുദം, ഏതെങ്കിലും ഫിഷറീസ് വിഷയത്തിലോ/ സുവോളജിയിലോ ബിരുദാനന്തര ബിരുദം ഗവൺമെന്റ് വകുപ്പ്/ സ്ഥാപനത്തിൽ അക്വാകൾച്ചറൽ സെക്ടറിൽ മൂന്ന് വർഷം പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ നവംബർ എട്ടിന് രാവിലെ 10.30 ന് ഉണ്യാൽ നിറമരുതൂർ ഫിഷറീസ് എക്സ്റ്റൻഷൻ കം ട്രെയിനിങ് സെന്റർ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പങ്കെടുക്കണം.

⭕️കൊച്ചിയിലെ മറൈൻ പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (MPEDA) കീഴിലുള്ള നെറ്റ്വർക്ക് ഫോർ ഫിഷ് ക്വാളിറ്റി മാനേജ്മെന്റ് ആൻഡ് സസ്റ്റെയ്നബിൾ ഫിഷിംഗ് (NETFISH), പ്രോജക്ട് കോ ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു
ഒഴിവ്: 1

യോഗ്യത : ബിരുദാനന്തര ബിരുദം ( ഫിഷറീസ് / മറൈൻ ബയോളജി/ സുവോളജി/ ബന്ധപ്പെട്ട വിഷയങ്ങളിൽ), കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ് പരിജ്ഞാനം ( റീഡിംഗ്, റൈറ്റിംഗ്, സ്പീക്കിംഗ്) പരിചയം: 3 വർഷം
പ്രായപരിധി: 40 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 40,000 രൂപ
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: നവംബർ 14
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

⭕️കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ്

യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വർഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആൻഡ് ഫുഡ് ടെക്നോളജി മണ്ണുത്തി, വിവിധ ഡിപ്പാർട്ട്മെന്റുകളിലായി ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു

🔺ടീച്ചിംഗ് അസിസ്റ്റന്റ് - ഡയറി ടെക്നോളജി
ഒഴിവ്: 2
ഡിപ്പാർട്ട്മെന്റ്: ഡയറി എഞ്ചിനീയറിംഗ് യോഗ്യത: M Tech (ഡയറി എഞ്ചിനീയറിംഗ്) കൂടെ B Tech (ഡയറി സയൻസ് & ടെക്നോളജി /ഡയറി ടെക്നോളജി)

🔺ടീച്ചിംഗ് അസിസ്റ്റന്റ് - ഡയറി ടെക്നോളജി
ഒഴിവ്: 1 ഡിപ്പാർട്ട്മെന്റ്: ഡയറി ബിസിനസ്സ് മാനേജ്മെന്റ് യോഗ്യത: M Sc ( സ്റ്റാറ്റിസ്റ്റിക്സ്) കൂടെ BSc (മാത്തമാറ്റിക്സ്)

🔺ടീച്ചിംഗ് അസിസ്റ്റന്റ് - ഫുഡ് ടെക്നോളജി

ഒഴിവ്: 1 ഡിപ്പാർട്ട്മെന്റ്: ഫുഡ് പ്രോസസ് എഞ്ചിനീയറിംഗ് യോഗ്യത: M Tech( ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്) 65 B Tech (EEE)

🔺ടീച്ചിംഗ് അസിസ്റ്റന്റ് - ഫുഡ് ടെക്നോളജി

ഒഴിവ്: 1 ഡിപ്പാർട്ട്മെന്റ്: ഫുഡ് പ്രോസസ് ടെക്നോളജി യോഗ്യത: M Tech( ഫുഡ് പ്രോസസ് ടെക്നോളജി) കൂടെ B Tech (ഫുഡ് ടെക്നിക്കൽ)
മുൻഗണന: NET
ശമ്പളം: 40,000 - 50,000 രൂപ
ഇന്റർവ്യൂ തിയതി: നവംബർ 11 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain