കെഎസ്ആർടിസിയിൽ ഡ്രൈവർ കണ്ടക്ടർ ജോലി നേടാൻ അവസരം.
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ (ഒരു കേരള സർക്കാർ സ്ഥാപനം) ഉടമസ്ഥതയിലുള്ള ഓർഡിനറി, സിറ്റി സർവ്വീസ് ബസ്സുകൾ സർവ്വീസ് നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ഡ്രൈവർ തസ്തികയിലേക്ക്, ബഹു ഹൈക്കോടതി ഉത്തരവ് WA Nos.1126 & 1127/2022 11,22,08,2022 പ്രകാരം കെ.എസ്.ആർ.ടി.സി യിലേക്ക് നിയമനത്തിനായി 23/08/2012 ൽ നിലവിൽ വന്ന PSC 6s Reserve Driver Rank elmuga (Category No.196/2010) gosisies ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതായിരിക്കും. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നവരെ മാത്രമായിരിക്കും ജോലിക്ക് നിയോഗിക്കുന്നത്. കരാറിനൊപ്പം 30,000- (മുപ്പതിനായിരം രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകേണ്ടതാണ്. ഈ തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞ് പോകുകയോ 56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ നൽകുന്നതാണ്.കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതമുളള കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സെക്യുരിറ്റി ഡെപ്പോസിറ്റ് ബാധകമല്ല.
⭕️ ഡ്രൈവർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ട യോഗ്യതകളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
🔺യോഗ്യതകളും പ്രവർത്തി പരിചയവും (നിർബന്ധം)
🔺ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ്ക രസ്ഥമാക്കിയിരിക്കണം.
🔺മുപ്പതിൽ (30) ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് (5) വർഷത്തിൽ കുറയാതെ ഡ്രൈവിങ്ങിലുള്ള പ്രവർത്തി പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
🔺പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.
🔺വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിലുണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും അഭികാമ്യം.
അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വ്യവസ്ഥകൾ.
🔺സർവ്വീസുകളിൽ MV Act അനുശാസിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം, സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും നേത്രരോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
🔺 ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് W.A.Nos.1126 & 1127/2022 dt 22.08.2022 പ്രകാരം കെ.എസ്.ആർ.ടി.സി യിലേക്ക് നിയമനത്തിനായി PSC യുടെ Reserve Driver ലിസ്റ്റിൽ (Category No.196/2010) ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് KSRTC-SWIFT ന്റെ സേവന വ്യവസ്ഥകൾ പാലിക്കുന്നതിന് സമ്മതമാണെങ്കിൽ മുൻഗണന നൽകുന്നതായിരിക്കും.
🔺PSC യുടെ Reserve Driver Rank ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മേൽ ഖണ്ഡികയിലെ പാരാ 1.2 നിബന്ധന ബാധകമല്ല. എന്നാൽ driving skill ഉണ്ടെന്ന് കെ.എസ്.ആർ.ടി.സി യുടെയും മോട്ടോർ വാഹന വകുപ്പിന്റെയും ടെക്നിക്കൽ ടീമിന് മുൻപിൽ തെളിയിക്കണം. അപേക്ഷിക്കുമ്പോൾ Rank List ന്റെ നമ്പർ ഉദ്യോഗാർത്ഥിയുടെ റാങ്ക് രജിസ്ട്രേഷൻ നമ്പർ എന്നിവ നിർദിഷ്ട കോളത്തിൽ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. അപൂർണമായി വിവരങ്ങൾ രേഖപ്പെടുത്തു ന്നവരുടെ അപേക്ഷകൾ നിരസിക്കുന്നതാണ്.
🔺Reserve Driver Rank List ൽ ഉൾപ്പെട്ടവരിൽ ഈ വിജ്ഞാപനം അനുസരിച്ച് ജോലിക്ക് അപേക്ഷിക്കാത്തവർക്ക് ഇനിയുള്ള താത്കാലിക നിയമനങ്ങൾക്ക് ബഹു. ഹൈക്കോടതി വിധി പ്രകാരമുള്ള മുൻഗണന നൽകുന്നതല്ല.
തിരഞ്ഞെടുപ്പ് പ്രക്രിയ
അപേക്ഷകൾ സുഷമ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി അതിൽ ഉൾപ്പെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ് :
1. അപേക്ഷിക്കുന്നവർ ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായിരിക്കണം.
2 ഇന്റർവ്യൂ
മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ടി ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതുമാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിക്കും.
⭕️ കണ്ടക്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
🔺ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കി യിരിക്കണം.
🔺അംഗീകൃത ബോർഡ് സ്ഥാപനത്തിൽ നിന്ന് 10-ാം ക്ലാസ് പാസ്സായിരിക്കണം.
🔺അഞ്ച് (5) വർഷത്തിൽ കുറയാതെ കണ്ടക്ടർ തസ്തികയിൽ ഏതെങ്കിലും പ്രമുഖ ബസ് ട്രാൻസ്പോർട്ട് സ്ഥാപനത്തിൽ ജോലി ചെയ്ത പരിചയം. പ്രവർത്തി പരിചയം തെളിയിക്കുന്നതിനായി മോട്ടോർ വാഹന തൊഴിലാളി ക്ഷേമനിധിയിലേക്ക് വരിസംഖ്യ നൽകിയതിന്റെ പകർപ്പോ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായ
പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോ ഹാജരാക്കണം.
🔺പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതിയിൽ 21 മുതൽ 55 വയസ്സ് വരെ.
🔺സർവ്വീസുകളിൽ MV Act അനുശാസിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി 10 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും, കാഴ്ചശക്തിയും ഉണ്ടായിരിക്കണം. സിവിൽ സർജൻ റാങ്കിൽ കുറയാത്ത സർക്കാർ ഡോക്ടറിൽ നിന്നും രോഗ രോഗ വിദഗ്ധനിൽ നിന്നും ലഭ്യമായ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.
🔺ഒരു കണ്ടക്ടർക്കാവശ്യമായ സാമാന്യകണക്കുകൾ കൂട്ടാനും കുറയ്ക്കാനുംഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം.
🔺മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം.
അപേക്ഷകൾ സൂഷ്മ പരിശോധന നടത്തി ചുരുക്ക പട്ടിക തയ്യാറാക്കി ഉൾപ്പെട്ടിട്ടുള്ളവർ താഴെ പറയുന്ന പ്രക്രിയകൾ പൂർത്തീകരിക്കേണ്ടതാണ് :
അതിൽ
1. എഴുത്ത് പരീക്ഷ
2. ഇന്റർവ്യൂ.
മേൽ പ്രക്രിയകളിൽ വിജയികളാകുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുന്നതും ടി ലിസ്റ്റിൽ നിന്ന് റാങ്ക് അടിസ്ഥാനത്തിൽ ഒഴിവുകൾ വരുന്ന മുറയ്ക്ക് താത്കാലിക നിയമനം നൽകുന്നതുമാണ്. പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വർഷക്കാലത്തേക്ക് മാത്രമായിരിക്കും.
കെ.എസ്.ആർ.ടി.സി. യിൽ നിന്നുള്ള ജീവനക്കാർ വർക്കിംഗ് അറേഞ്ച്മെന്റ്
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിൽ സേവനം അനുഷ്ഠിക്കേണ്ടതും അതിനായി KSRTC-SWIFT -മായി പ്രത്യേക കരാറിൽ ഏർപ്പെടേണ്ടതുമാണ്. ഇപ്രകാരം സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്ക് അർഹമായ ഇൻസെന്റീവ് അലവൻസുകൾ | ബാറ്റ് എന്നിവ മാത്രം സ്വിഫ്റ്റിൽ നിന്നും ലഭ്യമാകുന്നതും, അർഹമായ ശമ്പളം കെ.എസ്.ആർ.ടി.സി യിൽ നിന്നും ലഭ്യമാക്കുന്നതുമാണ്. കാലാകാലങ്ങളിൽ മാനേജ്മെന്റ് പൊതു താൽപര്യങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്താവുന്നതുമായ ഇതു സംബന്ധിച്ചുള്ള കരാർ വ്യവസ്ഥകൾ അനുബന്ധം ആയി ഉളളടക്കം ചെയ്തിരിക്കുന്നു.
അനുബന്ധത്തിൽ വിവരിച്ചിരിക്കുന്ന വ്യവസ്ഥകളിൽ ദിവസ വേതനത്തിന് ജോലി നിർവഹിക്കുവാൻ സന്നദ്ധരായ യോഗ്യത ഉള്ളവരും നിലവിൽ കെ.എസ്.ആർ.ടി.സി.യിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് നിശ്ചയിക്കുന്ന സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ച് സേവനം അനുഷ്ഠിക്കാൻ സന്നദ്ധരായവരും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
അപേക്ഷയോടൊപ്പം ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി 30/11/2022ന് വൈകുന്നേരം 5 മണിയ്ക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. www.kcmd.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷയോടൊപ്പം 100/- രൂപ അപേക്ഷാഫീസായി ഓൺലൈനായി അടയ്ക്കേണ്ടതാണ്. ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്നതോ അപേക്ഷാഫീസ് അടയ്ക്കാത്തതോ ആയിട്ടുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
മറ്റ് പ്രധാന വ്യവസ്ഥകൾ
1. ഇപ്രകാരം നിയമിക്കപ്പെടുന്നവർക്ക് ടി കാലയളവിലെ സേവനത്തിന്റെ അടിസ്ഥാ
നത്തിൽ കെ.എസ്.ആർ.ടി.സി.യിലോ, കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിലോ, സർക്കാ രിന്റെ അധീനതയിലുള്ള സ്ഥാപനങ്ങളിലോ സ്ഥിര നിയമനം നേടുന്നതിന് അവകാശം ഉന്നയിക്കാൻ അർഹത ഉണ്ടായിരിക്കില്ല.
2 Rank List ൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരെയും ദിവസവേതനത്തിൽ ജോലിയിൽ നിയോഗിക്കണം എന്ന് നിർബന്ധമില്ല. ഒരാൾക്ക് ഒരു വർഷം ലഭിക്കാവുന്ന പരമാവധി ഡ്യൂട്ടി 100 ആയി നിജപ്പെടുത്തിയിരിക്കുന്നു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ നിന്ന് ഈ നിബന്ധനകൾക്ക് വിധേയമായി റൊട്ടേഷൻ അടിസ്ഥാനത്തിലായിരിക്കും ജോലിക്ക് നിയോഗിക്കുന്നത്. അതിനെതിരെ യാതൊരുവിധ അവകാശങ്ങളും കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനെതിരെ നില നിൽക്കുന്നതല്ല.
3. ജോലിക്ക് സ്ഥിരമായി ഹാജരാകാതിരിക്കുന്നവരെയും അച്ചടക്ക നടത്തുന്നവരെയും കരാർ ലംഘിക്കുന്നവരെയും നോട്ടിസ് ഇല്ലാതെ തന്നെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതും അത്തരത്തിൽ നീക്കം ചെയ്യപ്പെടുന്നവരെ വീണ്ടും ജോലിക്ക് നിയോഗിക്കുന്നതുമല്ല.
09/07/2019 ലെ സ.ഉ.(അച്ചടി) 81/2019 ധന നമ്പർ സർക്കാർ ഉത്തരവ് പ്രകാരം 8 മണിക്കൂർ ഡ്യൂട്ടിക്ക് 15 രൂപയാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. അധിക മണിക്കൂറിന് 130/- രൂപ അധിക അലവൻസായി നൽകും. അധിക വരുമാനത്തിൽ സ്വിഫ്റ്റിൽ നിലവിലുള്ള ഇൻസെന്റീവ് സംവിധാനം അനുസരിച്ചുള്ള ജോലിക്ക് Rules 1962 നിയോഗിക്കപ്പെടുന്നവർ Motor Transport Workers Act 1961/ അനുസരിച്ചുള്ള Duty Pattern അനുസരിച്ച് ഡ്യൂട്ടി ചെയ്യാൻ ബാദ്ധ്യസ്ഥർ ആയിരിക്കും.
Notification click here
Apply now click here
