അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദം, ടാലി, എം.എസ് ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻ എന്നിവ ഉൾപ്പടെയുള്ള കമ്പ്യൂട്ടർ പരിജ്ഞാനവും അക്കൗണ്ടിങിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
സി.ഡി.എസുകൾക്ക് കീഴിലുള്ള അയൽക്കൂട്ട അംഗം, ഓക്സിലറി ഗ്രൂപ്പ് അംഗം, ആശ്രയ കുടുംബാംഗം, ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി 20നും 35നും ഇടയിലായിരിക്കണം.നിലവിൽ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റായി പ്രവർത്തിക്കുന്നവർക്ക് 45 വയസ്
വരെ അപേക്ഷിക്കാം.
അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ വെബ്സൈറ്റ് ലോ ലഭിക്കും. നവംബർ 11ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം.
പരീക്ഷാ ഫീസായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, മലപ്പുറം എന്ന പേരിൽ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഉൾപ്പെടുത്തണം. പൂരിപ്പിച്ച അപേക്ഷാ ഫോം ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷം എ.ഡി.എസിന്റെ പ്രസിഡന്റ് അല്ലെങ്കിൽ സെക്രട്ടറി സാക്ഷ്യപ്പെടുത്തി സി.ഡി.എസ് ചെയർപേഴ്സന്റെ അല്ലെങ്കിൽ സെക്രട്ടറിയുടെ മേലൊപ്പോടുകൂടി കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ ആണ് നൽകേണ്ടത്.
⭕️കാസർകോട്: മടിക്കൈ ഗ്രാമപഞ്ചായത്തിന്റെ വനിതകൾക്കായുള്ള യോഗ പരിശീലന പരിപാടിയിൽ പരിശീലനം നൽകുന്നതിന് ബി.എൻ.വൈ.എസ് (ബാച്ചിലർ ഓഫ് നാച്ചുറോപതി ആന്റ് യോഗിക് സയൻസ്) ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ അസോസിയേഷൻ / സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം നിർബന്ധം. അപേക്ഷ നവംബർ 14നകം നൽകണം.
⭕️പത്തനംതിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലുള്ള ഉദ്യോഗാർഥികൾക്കായി മിനി ജോബ് ഡ്രൈവ് നവംബർ ഒൻപതിന് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും.
ഐ.ടിഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്ത ബിരുദം യോഗ്യത ഉള്ളവർക്ക് ജോബ് ഡ്രൈവിൽ പങ്കെടുക്കാം. പരമാവധി പ്രായം 35 വയസ്.
യോഗ്യരായവർ 9.30ന് ഹാജരാകണം.
⭕️കണ്ണൂർ : മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിൽ ചിക് സെക്സർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത; വി എച്ച് എസ് സിയിൽ പ്രത്യേക വിഷയമായുള്ള ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വിത്ത് പൗൾട്രി ഹസ്ബെന്ററി.
താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ജില്ലാ മൃഗ സംരക്ഷണ ഓഫീസ്, ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ നവംബർ ഏഴിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചക്ക് ഹാജരാവണം.
⭕️മലബാർ ദേവസ്വം ബോർഡിന് കീഴിലെ കാസർകോട് മഞ്ചേശ്വരം കടമ്പാർ തലേക്കള സദാശിവ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷന്റെ നിലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ 10ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും. നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
⭕️മലബാർ ദേവസ്വം ബോർഡിന് കീഴിലെ മൊഗ്രാൽപുത്തൂർ ബെദ്രഡുക്ക പൂമാണി കിന്നിമാണി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷന്റെ നിലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നവംബർ 14ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
⭕️തിരുവനന്തപുരം : ബി.എസ്.സി നഴ്സിംഗ്/ ജനറൽ നഴ്സിംഗ്/ എഞ്ചിനീയറിംഗ് ബിരുദം (സിവിൽ) യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ യുവതി യുവാക്കളിൽ നിന്നും രണ്ട് വർഷത്തെ അപ്രന്റീസ് നിയമനത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു.
ജില്ലാപഞ്ചായത്തിന് കിഴിലുള്ള സർക്കാർ ആശുപത്രികൾ, എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നിയമനം. ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായിരിക്കണം.
അപേക്ഷകൾ നവംബർ ഏഴ് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത ഫോമിൽ അപേക്ഷ നൽകണം.
വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ 695004.
അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.