മെഗാ തൊഴിൽ മേള വഴി കേരളത്തിൽ വിവിധ ജില്ലകളിൽ ജോലി നേടാം, നിയുക്തി, പ്രതീക്ഷ, തുടങ്ങി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നിരവധി ജില്ലകളിലായി, നിരവധി കമ്പനികളിൽ ജോലി നേടാം, പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഷെയർ കൂടി ചെയ്യുക.
✅️ തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പൂജപ്പുര എല്‍.ബി.എസ് വനിത എന്‍ജിനീയറിങ് കോളേജില്‍ സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ തൊഴില്‍മേള നവംബര്‍ 12ന്
ജോബ് ഫെയറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ജോബ് സീക്കര്‍ രജിസ്‌ട്രേഷന്‍ എന്ന ലിങ്കിലൂടെ ലഭിക്കുന്ന യൂസര്‍ ഐഡി യും പാസ്സ്വേര്‍ഡ് ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ഹാള്‍ടിക്കറ്റുമായി നവംബര്‍ 12ന് രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന നിയുക്തി മെഗാ ജോബ് പങ്കെടുക്കാവുന്നതാണ്.
ഹാള്‍ടിക്കറ്റിനു പുറമേ ബയോഡേറ്റയും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതമാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിച്ചേരേണ്ടത്. ഹാള്‍ടിക്കറ്റില്‍ അനുവദിച്ചിട്ടുള്ള സമയത്തില്‍ മാത്രമേ ക്യാമ്പസിനുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2741713, 0471-2992609.
📗 തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരികളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെൻറർ നവംബർ 19ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു ഇസാഫ് സ്മാർട്ട് സ്കെയിൽ ബാങ്ക് ,AY ടെക്ക് പേറ്റിഎം വൺ ഷോപ്പിൽ എന്നീ സ്ഥാപനങ്ങളിലെ ഐടി തസ്തികകൾ ഉൾപ്പെടെ 444 ഒഴിവുകളുണ്ട് യോഗ്യതകൾ പത്താം ക്ലാസ് പ്ലസ് ടു ഡിഗ്രി പിജി എംപിയെ ബിടെക് ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം നവംബർ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യണം👇
📗 എറണാകുളം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയ്മെബിലിറ്റി സെന്ററും ചേർന്ന് നടത്തുന്ന മെഗാ തൊഴിൽമേള നിയുക്തി 2022 രജിസ്ട്രേഷൻ ആരംഭിച്ചു 5000 രൂപയ്ക്ക് നൂറോളം കമ്പനികൾ റിക്രൂട്ട്മെന്റ് നടത്തും എസ്എസ്എൽസി,പ്ലസ് ടു,ഡിഗ്രി,ഡിപ്ലോമ, ഐടിഐ, പാരാ മെഡിക്കൽ, തുടങ്ങിയ യോഗ്യത ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം. എൻജിനീയറിങ് ടെക്നോളജി ആരോഗ്യം ഓട്ടോമൊബൈൽ വിദ്യാഭ്യാസം ടെക്സ്റ്റൈൽസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഐടി വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ് നവംബർ 12ന് കളമശ്ശേരി സെന്റ് പോൾസ് കോളേജിലാണ് തൊഴിൽമേള നടക്കുന്നത് താല്പര്യമുള്ളവർക്ക്ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം
📗 നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്‌ഫെസ്റ്റ്’ നടത്തുന്നു മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20 നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്‌കെയര്‍, ടെക്‌നിക്കല്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൂറിലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.
നവംബര്‍ എട്ടോടുകൂടി ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യം വെബ്‌സൈറ്റില്‍ ലഭ്യമാക്കും .രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള ഹാള്‍ടിക്കറ്റ് 17ാം തിയ്യതി മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വ്യത്യസ്ത ടൈം സ്ലോട്ടുകളിലായിരിക്കും പ്രവേശനം അനുവദിക്കുന്നത്. ഇവ ഹാള്‍ടിക്കറ്റില്‍ രേഖപ്പെടുത്തും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രത്യേക ഒറിയന്റേഷന്‍ പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തും . കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2370179, 0495 2370176.
⭕️ആലപ്പുഴ: ആരോഗ്യ വകുപ്പിന് കീഴിലുള്ള ജില്ല വെക്ടർ കൺട്രോൾ യൂണിറ്റിൽ കൊതുക് നശീകരണ പ്രവർത്തനങ്ങളായ സ്പ്രേയിങ്, ഫോഗിങ്, സോഴ്സ് റിഡക്ഷൻ എന്നിവയ്ക്കായി 90 ദിവസത്തേക്ക് 46 കണ്ടിജന്റ് തൊഴിലാളികളെ
ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 1
8-നും 40-നും മധ്യേ പ്രായമുള്ള ഫീൽഡ് ജോലി ചെയ്യാൻ കായിക ക്ഷമതയുള്ള ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർക്ക് അപേക്ഷാ ലിങ്ക് വഴി നവംബർ 11-ന് രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.