Supervisor Production
Supervisor Quality Assurance
Supervisor plant technical
Supervisor electrical
Supervisor mechanical
Junior assistant accounts
Junior assistant stores
Junior assistant shipping
Junior assistant Technical
DATE: 10/12/2022 (SATURDAY), 9AM ONWARDS
Venue: Alphonsa College, Pala, Kottayam (Dist)
2022 ഡിസംബർ പത്താം തീയതി കോട്ടയം അൽഫോൻസാ കോളേജിൽ വച്ച് നടക്കുന്ന നിയുക്തി 2022 തൊഴിൽമേളയിൽ പങ്കെടുത്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം. തൊഴിൽമേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഒരു വിവരങ്ങൾ യോഗ്യത എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ👇
For “Niyukthi 2022” Mega Job Fair registration log on: www.jobfest.kerala.gov.in Google Form Link: click here
⭕️കോഴിക്കോട് : കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലൈബ്രേറിയൻ ഗ്രേഡ് 4 തസ്തികയിൽ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള ലൈബ്രറി സയൻസ് ബിരുദമുള്ള (ബി എൽ ഐ എസ് സി) ഉദ്യോഗാർത്ഥികൾ വയസ്സ്,വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 1 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്.
⭕️ആലപ്പുഴ: ചെങ്ങന്നൂർ ഗവൺമെന്റ് ഐ.ടി.ഐയിൽ മെക്കാനിക് അഗ്രിക്കൾച്ചർ ട്രേഡിൽ ഒഴിവുള്ള ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.
അഗ്രിക്കൾച്ചർ എൻജിനിയറിംഗ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ അഗ്രിക്കൾച്ചർ എൻജിനിയറിംഗ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ എൻ.എ.സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താത്പര്യമുള്ളവർ നവംബർ 30-ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ചെങ്ങന്നൂർ ഗവൺമെന്റ് ITIയിൽ അഭിമുഖത്തിനായി എത്തണം.
⭕️കാസർകോട് : കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കാറഡുക്ക ബ്ലോക്ക് കൃഷിശ്രീ സെന്റർ അഗ്രിക്കൾച്ചറൽ ടെക്നീഷ്യൻ തസ്തികകളിൽ ബേഡഡുക്ക, കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 50 വയസ്സിന് താഴെ. തെങ്ങ്/ കവുങ്ങ് കയറ്റ തൊഴിലാളികൾ, കാർഷിക യന്ത്രങ്ങളിൽ പരിശീലനം ലഭിച്ചവർ/പ്രവർത്തനം അറിയുന്നവർ, ചെടികളിൽ ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ് പരിശീലനം ലഭിച്ചവർ/ അറിയുന്നവർ, നെൽ കൃഷി സംബന്ധമായ പ്രവൃത്തി പരിചയമുള്ളർ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി നവംബർ 30.
അപേക്ഷ കുണ്ടംകുഴി, കുറ്റിക്കോൽ എന്നിവിടങ്ങളിലുള്ള സ്റ്റേഷനറി കടകളിൽ ലഭിക്കും. അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ് നൽകണം.
⭕️കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പാലക്കാട് പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ ഡിസംബർ 2ന് രാവിലെ 9.30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.ഒരു ഒഴിവാണുള്ളത്. എം.എസ്സി./എം.എ (സൈക്കോളജി & ഒരു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത.
പ്രായം 25 വയസ് പൂർത്തിയാകണം. 30 -
45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന.
പ്രതിമാസം 12,000 രൂപയാണ് വേതനം.
സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.