വാട്ടർ പ്യൂരിഫയർ കമ്പനിയിലും മറ്റു പ്രമുഖ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ.
⭕️ വാട്ടർ പ്യൂരിഫൈർ കമ്പനിയിൽ നിരവധി ജോലി ഒഴിവുകൾ
✅️ഓഫീസ് ബോയ്
✅️ഡ്രൈവർ
✅️ഷോറൂം സെയിൽസ്
✅️സ്റ്റോർ കീപ്പർ
✅️ടെക്നിക്ഷ്യൻ
✅️ടെലി മാർക്കറ്റിങ്
✅️ മാർക്കറ്റിങ്
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന നമ്പറിൽ വിളിച്ച് വിശദവിവരങ്ങൾ അന്വേഷിക്കുക.
MOB : 9072174888 ;0484026488
⭕️ മറ്റ് ചില തൊഴിലവസരങ്ങൾ താഴെ നൽകുന്നു
രാജ്യത്തെ മുൻനിര എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കമ്പനികളിൽ കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് ആയി രാജ്യാന്തര എയർപോർട്ടുകളിൽ ജോലി ചെയ്യാൻ അവസരം. നന്നായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനറിയാവുന്ന ബിരുദധാരികൾക്ക് അപേക്ഷിക്കാം
ആദ്യഘട്ട തിരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 45 ദിവസത്തെ പരിശീലനം ജി എം ആർ എവിയേഷൻ അക്കാദമിയുടെ നേതൃത്വത്തിൽ കളമശ്ശേരി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് നടത്തും. കൂടുതൽ വിവരങ്ങൾക്ക് +91 85929 76314 എന്ന നമ്പറിൽ ബന്ധപ്പെടുക.
കേരളത്തിൽ ജോലി നേടാവുന്ന മറ്റു ജോലി ഒഴിവുകൾ
⭕️ ഉടൻ ആവിശ്യമുണ്ട്
കോട്ടയത്തെ പ്രമുഖ IELTS / abroad consultacy യിൽ ജോലി അവസരങ്ങൾ
ഫ്രഷേഴ്‌സനും അപേക്ഷിക്കാം
സാലറി - 10k - 20k
1. HR Executive
2. Student Counsellor
9447 789 245 >> ജോലിയിലേക്ക് അപേക്ഷിക്കാൻ ഇപ്പോൾ തന്നെ വിളിക്കുക
(സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ അറിയാവുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ് )
⭕️ തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷതിരുവനന്തപുരം ജില്ലയിലെ അർധസർക്കാർ സ്ഥാപനത്തിൽ വൊക്കേഷണൽ അസിസ്റ്റന്റ് ഒഴിവ്
വൊക്കേഷണൽ അസിസ്റ്റന്റ് (സോപ്പ് മേക്കിങ്) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, ഒരു അംഗീകൃത സ്ഥാപനത്തിൽ നിന്നോ തത്തുല്യമായോ ബന്ധപ്പെട്ട ട്രേഡിലെ വൊക്കേഷണൽ ട്രെയിനിങ്/സർട്ടിഫിക്കറ്റ് കോഴ്‌സിലെ സർട്ടിഫിക്കറ്റ് എന്നിവയാണു യോഗ്യതകൾ.
പ്രായം 01.01.2022ന് 18നും 41നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). പ്രതിമാസ വേതനം 18,390 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 2022 നവംബർ 15നു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
⭕️എറണാകുളം ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിലേക്ക് സ്ലിപ്പ് വേ ഗ്രേഡ് രണ്ട് തസ്തികയിൽ ഒരു സ്ഥിരം ഒഴിവ്.
യോഗ്യത - മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പാസ്.
അംഗീകൃത സ്ലിപ്പ് വേയിലോ ഡ്രൈ ഡോക്കിലോകപ്പൽശാലയിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം.
മറൈൻ വർക്ക് ഷോപ്പിൽ ക്ലീനിംഗ്, ചിപ്പിംഗ്, വെസൽ പെയിന്റിംഗ് എന്നിവയിൽ രണ്ടു വർഷത്തെ പരിചയം അഭികാമ്യം.
പ്രായ പരിധി ഡിസംബർ രണ്ടിന് 18-25 വയസ്. (നിയമാനുസൃത വയസിളവ് അനുവദനീയം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നവംബർ 11ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.
⭕️മലപ്പുറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു വർഷ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയുള്ള ബിരുദാനന്തര ബിരുദം, ചൈൽഡ്ഹുഡ് ഇമോഷണൽ ഡിസോഡേഴ്സ് മേഖലയിൽ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
ഒക്ടോബർ ഒന്നിന് 36 വയസ് കവിയരുത്. 29535 രൂപയാണ് പ്രതിഫലം.
യോഗ്യരായവർ അപേക്ഷാഫോം പൂരിപ്പിച്ച് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപെടുത്തിയ ശരിപകർപ്പുകളും ആറ് മാസത്തിനകം എടുത്ത ഒരു കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ, ഐഡന്റിറ്റി കാർഡ് എന്നിവ സഹിതം നിർദിഷ്ട അപേക്ഷാ ഫോമിൽ നവംബർ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മൂന്നാം നില, മിനി സിവിൽ സ്റ്റേഷൻ, കച്ചേരിപ്പടി മഞ്ചേരി, മലപ്പുറം 676121 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ എട്ട്.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടണം.
⭕️പത്തനംതിട്ട പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന ഇംഗ്ലീഷ് എന്റിച്ച്മെന്റ് പ്രോഗ്രാമിലേക്ക് റിസോഴ്സസ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനായി നവംബർ അഞ്ചിന് രാവിലെ 10:30ന് പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ തിരുവല്ലയിലെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും.
എൻഎസ്ക്യുഎഫ് കോഴ്സായ സിഇറ്റി പാസായവരോ, അസാപ്പിന്റെ സ്കിൽ ഡവലപ്മെന്റ് എക്സിക്യൂട്ടീവ് പരിശീലനം ലഭിച്ചവരോ ആയ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും ബി.എഡ് യോഗ്യതയും ഉള്ളവർക്ക് മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം, തിരുവല്ലയിൽ ബന്ധപ്പെടാം.