പ്രവാസി ബസാർ സൂപ്പർമാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ - Pravasi bazar job vacancy

പ്രവാസി ബസാർ സൂപ്പർമാർക്കറ്റിന്റെ എറണാകുളത്തുള്ള എല്ലാ ശാഖകളിലേക്കും താഴെ പറയുന്ന സ്റ്റാഫുകളെ ആവശ്യമുണ്ട്
🔺ബില്ലിംഗ്സ്റ്റാഫ്
സൂപ്പർമാർക്കറ്റ് ഹൈപ്പർമാർക്കറ്റിൽ ചുരുങ്ങിയത 1 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

🔺ഡ്രൈവർ 
ഫോർ വീലർ ലൈസൻസ് നിർബന്ധം
5 വർഷത്തെ പ്രവൃത്തിപരിചയം

• എറണാകുളം പ്രദേശങ്ങളിൽ ഉള്ളവർക്ക് മുൻഗണന അല്ലെങ്കിൽ എറണാകുളത്തേക്ക് ഉടൻ സ്ഥലം മാറുന്നവരെയും പരിഗണിക്കും.

Nb:ഭക്ഷണം, താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല 

താൽപര്യമുള്ളവർ ഉടൻ ബന്ധപ്പെടുക
97786 56903, 97786 56901
info@invospark.in
Vadakkekotta, Thrippunithura, Cochin
Pravasi -your intimate smart shop
bazaar
Mattakuzhi, Panikkarupadi, Cochin
Elamakkara, Swamipadi, Cochin
⭕️ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ റിഹാബിലിറ്റേഷൻ ടെക്നിഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണനാ വിഭാഗത്തിന് സംവരണം ചെയ്ത ദിവസ വേതനാടിസ്ഥാനത്തിലെ ഒഴിവുണ്ട്.
മുൻഗണനാ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ അല്ലാത്തവരെയും പരിഗണിക്കും. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല. പ്രതിദിനം 700 രൂപയാണ് പ്രതിഫലം.
പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ബിരുദവും
ആർ.സി.ഐ രജിസ്ട്രേഷനുമാണ് യോഗ്യത. എന്നിവ.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 7നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
ഇപ്പോൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാകണം.

⭕️തിരുവനന്തപുരം : ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ മാത്തമാറ്റിക്സ് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ നവംബർ ഏഴ് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

⭕️പാലക്കാട് ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി ട്രേഡ്സ്മാൻ(ഫിറ്റിങ്) തസ്തികയിൽ നിയമനം നടത്തുന്നു.
ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ ഏഴിന് രാവിലെ 10 ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.

⭕️തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ആയ (ഫീമെയിൽ) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

ഏഴാം തരം പാസ്. അഥവാ തത്തുല്യ യോഗ്യതയുണ്ടായിരിക്കണം. എന്നാൽ ബിരുദം നേടിയിരിക്കുവാൻ പാടില്ല. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് കുട്ടികളുടെ ആയ ആയി ഒരു വർഷത്തിൽ കുറയാതെ പരിചയ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
പ്രായ പരിധി 18നും 41നും മദ്ധ്യേ (as on 01/01/2022).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ 19നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain