കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ താഴെ കൊടുക്കുന്നു, പത്താം ക്ലാസ്സ് മുതൽ യോഗ്യത ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ജോലി അവസരങ്ങൾ / ഒഴിവുകൾ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.
📗എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍ലാന്റ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഫിഷറീസ് സ്റ്റേഷന്‍ പൊന്നാനിയില്‍ നവംബര്‍ 22നകം രാവിലെ 11ന് നടക്കുന്ന വാക്കിങ് ഇന്റര്‍വ്യൂവിന് എത്തണം.
ഫോണ്‍: 0494-2666428
📗 താൽക്കാലിക നിയമനം: കൂടിക്കാഴ്ച 19ന്.
കണ്ണൂർ മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിലെ ചിക്ക് സെക്സർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് സഹിതം നവംബർ 19ന് രാവിലെ 11 മണിക്ക് പഴയ ബസ്റ്റാന്റിന് സമീപത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാവുക. യോഗ്യത: പൗൾട്രി ഹസ്ബൻഡറി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റിൽ വി എച്ച് എസ് സി. കൂടാതെ ചിക്ക് സെക്സിംഗിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് അഞ്ച് മാസത്തെ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ്.
📗ലാബ് അസിസ്റ്റന്റ്
കണ്ണൂര്‍ സര്‍വകലാശാല പയ്യന്നൂര്‍ കാമ്പസിലെ ഫിസിക്‌സ് പഠനവകുപ്പിലെ ഒഴിവിലേക്കു ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി. എസ്‌സി ഫിസിക്‌സാണ് യോഗ്യത. എം.എസ്‌സി ഫിസിക്‌സ് ഉള്ളവര്‍ക്ക് മുന്‍ഗണന. അസ്സല്‍ പ്രമാണങ്ങള്‍ സഹിതം സ്വാമി ആനന്ദതീര്‍ത്ഥ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്‌സ് പഠന വകുപ്പില്‍ 22ന് രാവിലെ 10നു ഹാജരാകണം
📗 താത്കാലിക നിയമനം
പാറശ്ശാല താലൂക്ക് ആശുപത്രയിൽ എച്ച്.എം.സി. മുഖാന്തരം ഫാർമസിസ്റ്റ് ലാബ് ടെക്നീഷ്യൻ തസ്തികകളിൽ നിയമനത്തിന് പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫാർമസിസ്റ്റ് തസ്തികകളിൽ കേരള സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഫാർമസിസ്റ്റ് കോഴ്സിൽ ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കേരള ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി.എം.എൽ.റ്റി. പാസായ, പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാം. അപേക്ഷകൾ നവംബർ 21ന് 5 വൈകിട്ട് അഞ്ചിനു മുമ്പായി ലഭിക്കണം. ഇന്റർവ്യൂ തീയതി ഇ-മെയിൽ, ഫോൺ വഴി അറിയിക്കും.
വിവരങ്ങൾക്ക് : 9745453898
📗 ഭാരതീയ ചികിത്സാ വകുപ്പ് നടപ്പാക്കുന്ന പാലിയേറ്റീവ് യൂണിറ്റിലേക്ക് നഴ്സ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ഗവ.അംഗീകൃത നഴ്സിങ് കോഴ്സ്-ജനറൽ നഴ്സിങ്/ ബി എസ് സി നഴ്സിങ്/പോസ്റ്റ് ബി എസ് സി നഴ്സിങ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 25ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഭാരതീയ ചകിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0497 2700911
📗 ഫിഷറീസ് ഡയറക്ടറേറ്റിൽ ഒഴിവുകൾ
ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/എംഎസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഫിഷറീസ്, അക്വ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം - 70,00
📗 വനിതാ കമ്മിഷനില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍
കേരള വനിതാ കമ്മിഷനില്‍ ഒഴിവുള്ള ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അന്യത്രസേവന വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ഠിക്കുന്ന നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷന്‍, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തില്‍ ഈ മാസം 25 -നകം ലഭ്യമാക്കേണ്ടതാണ്.
📗 സപ്പോര്‍ട്ട് എഞ്ചിനീയര്‍ നിയമനം
ഇ-ഓഫീസ്/ഇ-ഡിസ്ട്രിക്റ്റ് പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ റവന്യൂ ഓഫീസുകളിലെ സോഫ്റ്റ്‌വെയര്‍/ പോര്‍ട്ടലുകളുടെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനു വേണ്ടി ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയറെ നിയമിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണുള്ളത്. ഐ.ടി മേഖലയില്‍ സിസ്റ്റം/ നെറ്റ്‌വര്‍ക് എഞ്ചിനീയറായുള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഐടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇല്‌ക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഷയത്തിലുള്ള ബി.ടെക് അല്ലെങ്കില്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സുമാണ് യോഗ്യത. ഹാര്‍ഡ്‌വെയര്‍/കമ്പ്യൂട്ടര്‍/ഐടി വിഷയത്തില്‍ മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും ഐ.ടി മേഖലയില്‍ സിസ്റ്റം/ നെറ്റ്‌വര്‍ക് എഞ്ചിനീയറായുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവരെയും പരിഗണിക്കും.
സര്‍ക്കാര്‍/ ഇ-ഗവേണന്‍സ് പദ്ധതികളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ മലപ്പുറം ജില്ലയിലെ സ്ഥിരതാമസക്കാരായിരിക്കണം. പ്രായപരിധി 30 വയസ്സ്. താല്‍പര്യമുള്ളവര്‍ നവംബര്‍ 21 വൈകിട്ട് 5 ന് മുമ്പായി hse2020recruitment@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ 0483 2734955 എന്ന നമ്പറില്‍ ലഭിക്കും.
📗 വാക് ഇന്‍ ഇന്റര്‍വ്യു
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുള്ള ഹൗസ് മദര്‍ (ഫുള്‍ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്.
നിര്‍ദിഷ്ട യോഗ്യതയുള്ള വനിതകള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം നവംബര്‍ 28 ന് രാവിലെ 10.30 ന് തൃശൂര്‍ രാമവര്‍മപുരം വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
എം.എസ്.ഡബ്ല്യു/ സൈക്കോളജി, സോഷ്യോളജി വിഷയങ്ങളിലെ പി.ജി എന്നിവയാണ് യോഗ്യത. 25 നും 45 നും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രതിമാസ വേതനം 22,500. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.keralasamakhya.org. ഇ-മെയില്‍: keralasamakhya@gmail.com. ഫോണ്‍: 0471- 2348666
📗 താൽക്കാലിക നിയമനം
കൂടിക്കാഴ്ച 19ന്, കണ്ണൂർ മുണ്ടയാട് മേഖലാ കോഴിവളർത്തൽ കേന്ദ്രത്തിലെ ചിക്ക് സെക്സർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുളളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് സഹിതം നവംബർ 19ന് രാവിലെ 11 മണിക്ക് പഴയ ബസ്റ്റാന്റിന് സമീപത്തെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാവുക. യോഗ്യത: പൗൾട്രി ഹസ്ബൻഡറി പ്രത്യേക വിഷയമായി ലൈവ് സ്റ്റോക്ക് മാനേജ്മെന്റിൽ വി എച്ച് എസ് സി. കൂടാതെ ചിക്ക് സെക്സിംഗിൽ ഗവ. അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് അഞ്ച് മാസത്തെ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ്.
📗 ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ബയോഡാറ്റാ നവംബർ 21 നകം കോളേജിൽ എത്തിക്കണം. വിശദവിവരങ്ങൾക്ക്: 04862 297617, 9495276791, 8547005084
📗 ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ഇടുക്കി ജില്ലയില്‍ ഫീല്‍ഡ് ക്ലിനിക്കുകള്‍ നടത്തുവാന്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം. ബി. ബി. എസ്. ബിരുദമാണ് അടിസ്ഥാന യോഗ്യത. സൈക്യാട്രിയില്‍ മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. മാസ ശമ്പളം 57525 രൂപ. പ്രായം 40 കവിയരുത്. അപേക്ഷയോടൊപ്പം യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നേരിട്ടോ തപാലിലോ ഇ മെയിലിലോ (dmhpidukkinodal@gmail.com) നോഡല്‍ ഓഫീസര്‍, ജില്ലാ മാനസികാരോഗ്യ പരിപാടി, ജില്ലാ ആശുപത്രി തൊടുപുഴ, പിന്‍കോഡ്-685585 എന്ന മേല്‍വിലാസത്തില്‍ നവംബര്‍ 23 ന് മുമ്പ് അപേക്ഷിക്കാം. അഭിമുഖ തീയതി പിന്നീട് അറിയിക്കും.
ഫോണ്‍ 04862226929
📗 ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം
പാലക്കാട് കാരാകുര്‍ശ്ശി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ടി.സി. മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായം 2022 നവംബര്‍ ഒന്നിന് 65 കവിയരുത്. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അസലുമായി നവംബര്‍ 21 ന് ഉച്ചയ്ക്ക് രണ്ടിന് കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചയ്ക്കെത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04924249301, 04924291177
📗 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവില്‍ ദിവസവേതാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസ്, ടൈപ്പ്‌റൈറ്റിങ് ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ, ഷോര്‍ട്ട്ഹാന്‍ഡ് ഇംഗ്ലീഷ് (ഹയര്‍) കെ.ജി.ടി.ഇ/എം.ജി.ടി.ഇ എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച കോടതി ജീവനക്കാര്‍ക്ക് മുന്‍ഗണന. പ്രായം 18നും 62നും മധ്യേ. താത്പര്യമുള്ളവര്‍ ഡിസംബര്‍ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് ഫോട്ടോ പതിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെക്രട്ടറി, ട്രൈബ്യൂണല്‍ ഫോര്‍ ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കോര്‍ട്ട് കോംപ്ലക്‌സ്, വഞ്ചിയൂര്‍, തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അപേക്ഷിക്കണം.
📗 ജിം ട്രെയിനര്‍
കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനു കീഴില്‍ തിരുവനന്തപുരം, പിരപ്പന്‍കോട് അക്വാട്ടിക് കോംപ്ലക്സില്‍ നിലവിലുള്ള ജിം ട്രെയിനറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യയില്‍നിന്നു ഫിറ്റ്‌നസ് ട്രെയിനിങ്ങില്‍ ആറാഴ്ചത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലങ്കില്‍ ഫിറ്റനസ് ട്രെയിനിങ്ങില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റര്‍ ചെയ്ത ജിമ്മില്‍ ട്രെയിനറായി അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
കായിക താരങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷകര്‍ക്ക് 2022 ജനുവരിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. അപേക്ഷകര്‍ നവംബര്‍ 23ന് ഉച്ചക്ക് രണ്ടിനു സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം
📗 എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: വയലാര്‍ ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഈഴവ വിഭാഗത്തിനായി സംവരണം ചെയ്ത ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.ബി.എ/ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എക്കണോമിക്‌സ് /സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 21-ന് രാവിലെ 11-ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 0478-2813035
