പത്താം ക്ലാസ്സ് യോഗ്യതയിൽ ജോലി നേടാം
ആയ തസ്തികയിൽ അപേക്ഷിക്കാം
കേരള സർക്കാർ സാംസ്കാരികവകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ്സ് ആണ് മിനിമം യോഗ്യത. ആയയുടെ പ്രവർത്തി പരിചയം, കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർ, എന്നിവർക്ക് മുൻഗണന. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10.
കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ secretaryggng@gmail.com എന്ന മെയിലിലോ, ബന്ധപ്പെടേണ്ടതാണ്. ഫോൺ - 0471-2364771.
വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ വാച്ച്മാൻ തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഡിസംബർ 3ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്നു. വാച്ച്മാൻ തസ്തികയിൽ മുൻകാലപരിചയമുളളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.
ഫോൺ : 0471-2360391.
ഗസ്റ്റ് അധ്യാപക നിയമനം
നെരുവമ്പ്രം സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ദിവസവേതനാടിസ്ഥാനത്തിൽ ടൈലറിങ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. രണ്ടു വർഷ കെ ജി ടി ഇ ഫാഷൻ ഡിസൈനിങ് ഗാർമെന്റ് ടെക്നോളജിയാണ് യോഗ്യത. താൽപര്യമുള്ളവർ ഡിസംബർ ഒന്നിന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോൺ: 940000965, 8086650118.
ട്രേഡ്‌സ്മാന്‍ ഒഴിവ്
കോട്ടക്കല്‍ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ് തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കു ന്നത്തിനുള്ള ഇന്റര്‍വ്യൂ നടത്തുന്നു. ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. ഡിസംബര്‍ 1 വ്യാഴാഴ്ച രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ 0483 2750790 എന്ന നമ്പറില്‍ ലഭിക്കും.
പ്രൊജക്ട്കോര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
സംസ്ഥാന സര്‍ക്കാര്‍ മത്സ്യവകുപ്പ് മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം - ജനകീയമത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്ട് കോര്‍ഡിനേറ്ററെയും അക്വാകള്‍ച്ചര്‍ പ്രൊമോട്ടറെയും നിയമിക്കുന്നു. ബി.എഫ്.എസ്.സി ബിരുദം/ അക്വാ കള്‍ച്ചറിലുള്ള ബിരുദാനന്തര ബിരുദം/ ഫിഷറീസ്സയന്‍സ്, സുവോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും അക്വാകള്‍ച്ചര്‍ മേഖലയില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ക്ക് വേണ്ട യോഗ്യത. ഫിഷറീസ്വിഷയത്തിലുള്ള വി.എച്ച്.എസ്.സി അല്ലെങ്കില്‍ ഫിഷറീസ് സയന്‍സ്/സുവോളജി വിഷയങ്ങളില്‍ ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും അക്വാകള്‍ച്ചര്‍ മേഖലയില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍പ്രൊമോട്ടര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവര്‍ത്തന പരിചയം എന്നിവ തെളിയിക്കുതിനുള്ള അസ്സല്‍സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ട്രെയിനിങ് സെന്റര്‍ നിറമരുതൂര്‍ ഓഫീസില്‍ ഡിസംബര്‍ 9 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍ : 0494 2666428.
താല്‍ക്കാലിക നിയമനം
തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നേരിട്ട് ഡിസംബര്‍ രണ്ടിന് മോഡല്‍ എഞ്ചീനിയറിംഗ് കോളേജില്‍ രാവിലെ 10-ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി(അസലും, പകര്‍പ്പും) ഹാജരാകണം. (www.mec.ac.in).
ഡെപ്യൂട്ടേഷൻ ഒഴിവ്
കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ നിലവിലുള്ള ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിലുള്ള നിയമനത്തിന് സമാന തസ്തികയിലുള്ള വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദാംശങ്ങൾ www.ksmha.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പ്രൊബേഷന്‍ അസിസ്റ്റന്റ് ഒഴിവ്: ഡിസംബര്‍ മൂന്ന് വരെ അപേക്ഷിക്കാം
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേര്‍വഴി പദ്ധതി പ്രകാരമുള്ള പ്രൊബേഷന്‍ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും അനുബന്ധ സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 9745803253.
വിജ്ഞാന്‍വാടി മേല്‍നോട്ടം: കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം
ജില്ലാ പട്ടികജാതി വികസന ഓഫീസ് ശ്രീകൃഷ്ണപുരം ബ്ലോക്ക് പരിധിയിലെ വിജ്ഞാന്‍വാടിയുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീയുവാക്കളെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു. കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായപരിധി 21-45. പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസം 8000 രൂപ ഹോണറേറിയം ലഭിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. അഭിമുഖം നവംബര്‍ 30 ന് രാവിലെ 11 ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വയസ്, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11 ന് എത്തണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505005.
അങ്കണവാടി ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു.
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോയിപ്രം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കോയിപ്രം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ ഹെല്‍പ്പര്‍മാരെ നിയമിക്കുന്നതിനായി 18നും 46നും ഇടയില്‍ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാര്‍ഥികള്‍ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എല്‍.സി പാസായവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോറത്തിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും, കോയിപ്രം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ശിശുവികസന പദ്ധതി ഓഫീസര്‍, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട് പി.ഒ, കോയിപ്രം എന്ന വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15. ഫോണ്‍: 0469 2 997 331.