സ്വപ്ന വെഡിങ്ലേക്ക് തൊഴിലവസരങ്ങൾ.
കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ആയ സ്വപ്ന വെഡിങ്സിലേക്ക് തൊഴിലവസരങ്ങൾ.ലഭിച്ചിട്ടുള്ള ഒഴിവുകൾ താഴെ നൽകുന്നു.
🔺 സെയിൽസ് എക്സിക്യൂട്ടീവ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺 കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്.
ഈ പോസ്റ്റിലേക്ക് സ്ത്രീകൾക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
🔺 ഫ്ലോർ മാനേജർ.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.
🔺 ഫാഷൻ ഡിസൈനർ.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് സ്വപ്ന വെഡിങ് ലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സ്വപ്ന വെഡിങ് എരമല്ലൂർ ബ്രാഞ്ചിലേക്കാണ് ഒഴിവ് വന്നിട്ടുള്ളത്.എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കുന്നതാണ്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകുന്ന അപ്ലൈ നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്നുവരുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത് അപേക്ഷിക്കുക.
⭕️ നാട്ടിലെ പ്രമുഖ സ്ഥാപനമായ ആർജി ഗ്രൂപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആർജി ഫുഡിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.ഒഴിവുകൾ താഴെ കൃത്യമായി നൽകുന്നു.
🔺 സെയിൽസ് എക്സിക്യൂട്ടീവ്
🔺 ഡിസ്ട്രിക്ട് സെയിൽസ് മാനേജർ
🔺 ടെറിട്ടറി സെയിൽസ് ഇൻ ചാർജ്
🔺 റീജിനൽ സെയിൽസ് മാനേജർ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നിൽക്കുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ബയോഡാറ്റ അയക്കുക.
⭕️തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി കാന്റീനിലേക്ക് കുക്ക്, അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് ദിവസ വേദന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
എസ്എസ്എൽസി യോഗ്യതയും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 50 വയസ്സിൽ താഴെ. കുക്ക് തസ്തികയിലേക്ക് പ്രതിദിന വേതനം 700 രൂപ. അസിസ്റ്റന്റ് കുക്ക് തസ്തികയിലേക്ക് 500 രൂപ.
താല്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസൻ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തറ ഗവ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
⭕️പത്തനംതിട്ട : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബർ മൂന്നിന് ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സംഘടിപ്പിക്കും.
എസ്.എസ്.എൽ.സി, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവർക്ക് ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം.
ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും
വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.
യോഗ്യരായവർ അന്നേദിവസം 9.30ന് ഹാജരാകണം.
⭕️കാസർകോട് : മലബാർ ദേവസ്വം ബോർഡിന് കീഴിലെ മഞ്ചേശ്വരം പൈവളിഗെ ഉറുമി ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദുമതം ആചരിക്കുന്ന ആളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ മലബാർ ദേവസ്വം ബോർഡ്, കാസർകോട് ഡിവിഷന്റെ നിലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
അപേക്ഷ ഫോറം മലബാർ ദേവസ്വം ബോർഡ് വെബ്സൈറ്റ്, നീലേശ്വരത്തെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും സൗജന്യമായി ലഭിക്കും.
നിശ്ചിത തീയ്യതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.