1500ൽ അധികം തൊഴിലവസരങ്ങൾ - മെഗാ തൊഴിൽ മേള നടക്കുന്നു.

ആലപ്പുഴ ജില്ലയിൽ തൊഴിൽമേള 1500ൽ അധികം തൊഴിലവസരങ്ങൾ ആലപ്പുഴ: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ നടത്തുന്ന തൊഴിൽമേളയിൽ ഇതിനകം 1500-ൽ അധികം തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു.
ഡിസംബർ മൂന്നിന് കലവൂർ ഗവർമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേളയിൽ നൂറിലധികം സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുക്കും. ഇന്റർവ്യുവിന് ശേഷം ഉടൻതന്നെ നിയമന നടപടികൾ പൂർത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

തൊഴിൽ മേള എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നോളഡ്ജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ.പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, ടി.വി. അജിത്കുമാർ, ബിജുമോൻ തുടങ്ങിയവർ പങ്കെടുക്കും.

ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. രജിസ്റ്റർ ചെയ്യാൻ കഴിയാതെ പോയവർക്ക് മൂന്നിന് രാവിലെ സ്പോട്ട് രജിസ്ട്രേഷൻ നടത്താമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ് പറഞ്ഞു.
ഉദ്യോഗാർത്ഥികൾ രാവിലെ 9 മണിക്ക് കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ എത്തണം. ക്ലാസ് മുറികളിലാണ് ഇന്റർവ്യൂ സജ്ജീകരിച്ചിട്ടുള്ളത്.

⭕️ചെന്നൈ ഇഎസ്ഐസി മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിൽ പ്രഫസർ, അസോ ഷ്യേറ്റ്/അസിസ്റ്റന്റ് പ്രഫസർ, ചൈൽഡ് സൈ ക്കോളജിസ്റ്റ് അവസരങ്ങൾ. 52 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഡിസംബർ 5-8 വരെ. ഫാ ക്കൽറ്റി ഒഴിവുള്ള വിഭാഗങ്ങൾ: ഡെർമറ്റോളജി, സൈക്യാട്രി, റെസ്പിറേറ്ററി മെഡിസിൻ, റേ ഡിയോഡയഗ്നോസിസ്, എമർജൻസി മെഡി സിൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, ട്രാൻസഷൻ മെഡിസിൻ/ ബ്ലഡ് ബാങ്ക്, എഫ്എംടി ഫൊറൻസിക് മെഡി സിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്സ്, ഓട്ടോറൈനോലാറിങ്കോ ളജി/ ഇഎൻടി, ഒഫ്താൽമോളജി, ഒബിജിവൈ, അനാട്ടമി, ബയോകെമിസ്ട്രി, ഫാർമക്കോളജി, പതോളജി, മൈക്രോബയോളജി, കമ്യൂണിറ്റി മെഡിസിൻ, അനസ്തീസിയോളജി, www.esic.nic.in

⭕️ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ഉത്തരാ ഖണ്ഡിലെ കൊട്ദ്വാര യൂണിറ്റിൽ ട്രെയിനി/പാ ജക്ട് എൻജിനീയറുടെ 34 ഒഴിവ്. ഡിസംബർ 15നകം അപേക്ഷിക്കണം.
ട്രേഡുകൾ: ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ, സിവിൽ. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ 55% മാർ ക്കോടെ ബിഇ/ബിടെക്

തസ്തിക, ഒഴിവ്, പരിചയം, പ്രായപരിധി, നിയമ ന കാലയളവ്, ശമ്പളം, അപേക്ഷാഫീസ്: പ്രോജക്ട് എൻജിനീയർ (19): 2 വർഷം, 32 വയസ്സ്, 3 വർഷ നിയമനം; 4 വർഷം വരെ നീളാം,
40,000-55,000, 472 0. • ട്രെയിനി എൻജിനീയർ (15): 1 വർഷം, 28 വയസ്സ്, 2 വർഷ നിയമനം; 3 വർഷം വരെ നീളാം, 30,000-40,000, 177 oal. www.bel-india.in

⭕️സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലി സ്റ്റ് കേഡർ ഓഫിസർ വിഭാഗത്തിൽ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്) തസ്തികയിൽ 55 ഒഴിവ്. ജോലിപരിചയമുള്ളവർക്കാണ് അവ സരം. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ 3 വിഭാഗത്തിലാണ് ഒഴിവ്. തിരഞ്ഞെടുക്കപ്പെടു ന്നവർക്ക് 2 വർഷം പ്രൊബേഷൻ. പ്രായം: 25 - 35. ശമ്പളം: 63840-78230 www.bank.sbi/careers

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain