BHARATH ELECTRONICS JOB VACANCY
പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോ ണിക്സിന്റെ ചെന്നൈ, ഹൈദരാബാദ് യൂണിറ്റുകളിലായി അപ്രന്റിസ് ട്രെയിനികളുടെ 155 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നെ യിൽ 71, ഹൈദരാബാദിൽ-84 എന്നിങ്ങനെയാണ് ഒഴിവുകൾ. വാക്ക്-ഇൻ സെലക്ഷൻ മുഖേന യാണ് തിരഞ്ഞെടുപ്പ്. ഒരു വർഷത്തേക്കാണ് പരിശീലനം.ഹൈദരാബാദ്
വിജ്ഞാപന നമ്പർ: BEL/ HYD/2022-23/02
✅️ഗ്രാജുവേറ്റ് അപ്രന്റിസ്
ഇലക്ട്രോണിക്സ്-35, കംപ്യൂട്ടർ സയൻസ്-8, മെക്കാനിക്കൽ-6, ഇലക്ട്രിക്കൽ-2, സിവിൽ-2
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രോണിക്സ്-14, മെക്കാനിക്കൽ 13,സിവിൽ 2, ഡി സി സി.പി-2.
വാക്ക് - ഇൻ സെലക്ഷൻ തീയതി: ഡിസംബർ 23. ഗ്രാജുവേറ്റ് വിഭാഗത്തിലേക്ക് രാവിലെ 10 മുതൽ 12.30 വരെയും ടെക്നീ ഷ്യൻ വിഭാഗത്തിലേക്ക് 2.30 മുതൽ 3.30 വരെയുമായിരിക്കും സെല ക്ഷൻ നടക്കുക. വിലാസം: Bharat Electronics Limited, I.E. Nacharam, Hyderabad-500 076.
ചെന്നൈ
വിജ്ഞാപന നമ്പർ: 4788/006/ TRG/GOIT/HR&A/CHN/22
✅️ഗ്രാജുവേറ്റ് അപ്രന്റിസ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേ 0908-27, nemlen8-24, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോ ണിക്സ്-5, കംപ്യൂട്ടർ സയൻസ്-3, സിവിൽ-4.
ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്: ഇലക്ട്രോണിക്സ് & കമ്യൂണി ക്കേഷൻ-4, മെക്കാനിക്കൽ-4.
ഇന്റർവ്യൂ തീയതി: ഡിസംബർ 24 (9.30 am). സ്ഥലം .: Bharat Electronics Ltd, Nandambakkam, Chennai-600 089.
യോഗ്യത: ഗ്രാജുവേറ്റ് അപ്ര ന്റിസ് തസ്തികയിലേക്ക് ബന്ധപ്പെ ട്ട ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദവും ടെക്നീഷ്യൻ അപ്ര ന്റിസ് തസ്തികയിലേക്ക് ബന്ധപ്പെ ട്ട ബ്രാഞ്ചിൽ ഡിപ്ലോമയുമാണ് യോഗ്യത. 2020-ലോ അതിനു ശേഷമോ നേടിയ യോഗ്യതകൾ മാത്രമേ തിരഞ്ഞെടുപ്പിന് പരിഗ ണിക്കുകയുള്ളൂ. അപേക്ഷകർ നാഷണൽ അപ്രന്റി ട്രെയിനിങ് സ്ലീം പോർട്ടലായ www.mhrdnats. gov.in-ൽ രജിസ്റ്റർ ചെയ്തിരിക്കണം.
പ്രായപരിധി: 18-നും 25 വയസ്സി നും മധ്യേ. സംവരണ വിഭാഗക്കാർ ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.സ്റ്റൈപൻഡ്: ഗ്രാജുവേറ്റ്
അപ്രന്റിസുമാർക്ക് 11,110 രൂപയും ടെക്നീഷ്യൻ അപ്രന്റിസുമാർക്ക് 10,400 രൂപയുമാണ് പ്രതിമാസ സ്റ്റൈപെൻഡ്.
അപേക്ഷ: വിശദമായ വിജ്ഞാ പനവും അപേക്ഷാഫോമും ഭാരത് ഇലക്ട്രോണിക്സിന്റെ www.bel -india.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി വാക്ക്-ഇൻ സെലക്ഷന് നേരിട്ട് എത്തണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനങ്ങൾ കാണുക.