നിയുക്തി 2022 മെഗാ തൊഴിൽ മേള ഡിസംബർ 10ന്.
മെഗാ ജോബ് ഫെയർ “നിയുക്തി 2022” ഡിസംബർ 10ന് അൽഫോൻസാ കോളേജിൽ സംഘടിപ്പിക്കുന്നു . അൻപതിൽ പരം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക.
⭕“നിയുക്തി 2022” മെഗാ ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനിയറിങ്, നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം.
⭕പ്രായപരിധി 18 വയസ്സ് മുതൽ 50 വയസ്സ് വരെ.പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ
അവസരങ്ങളാണ് “നിയുക്തി 2022” തൊഴിൽ മേളയിയിലുള്ളത്.
തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വെബ് സൈറ്റിലോ, ഗൂഗിൾ ഫോമിലോ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
👉🏻Website:
👉🏻Google Form:
ഡിസംബർ 10നു ഉച്ച കഴിഞ്ഞു നടക്കുന്ന PSC പരീക്ഷയിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 9 മണി മുതൽ കോളേജിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള രജിസ്‌ട്രേഷൻ കൗണ്ടറിൽ അന്നത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ് കാണിച്ചു രജിസ്‌ട്രേഷൻ ഫോമുകൾ വാങ്ങാവുന്നതും മുൻഗണന ക്രമത്തിൽ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതുമാണ്.
⭕ബിരുദം ബിരുദാനന്തര ബിരുദം യോഗ്യതയുള്ള ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ മേളയിൽ അവസരങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
⭕50+ കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച്
എല്ലാ ഉദ്യോഗാർത്ഥികൾക്കും പരമാവധി 5 കമ്പനിയുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്.
⭕അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും .
⭕ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
⭕സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.
⭕ഉദ്യോഗാർത്ഥികൾക്കായി Two Wheeler പാർക്കിങ് അൽഫോൻസാ കോളേജ് ഗ്രൗണ്ടിലും, Four Wheeler പാർക്കിങ് St.Thomas കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത്.
⭕വോളണ്ടിയേഴ്‌സ്, ഒഫീഷ്യൽസ്, സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
🔴2022 ഡിസംബർ 10ന് നടക്കുന്ന തൊഴിൽമേള എല്ലാ ഉദ്യോഗാർത്ഥികൾക്കും മികച്ച കരിയറിലേക്കുള്ള തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.
☮️കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - എംപ്ലോയബിലിറ്റി സെന്ററിന്റെയും, പാലാ, അൽഫോൻസാ കോളേജിന്റെയും ആഭിമുഖ്യത്തിൽ ആണ് നടക്കുന്നത്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ
രണ്ടാം നില, കളക്ട്രേറ്റ്,
കോട്ടയം -686002
ഫോൺ :0481 -2560413 / 2563451/ 565452
⭕️ പങ്കെടുക്കുന്ന കമ്പനികളുടെ വിശദവിവരങ്ങൾ താഴെ 👇.
🔺
🔺
🔺
✅️പങ്കെടുക്കുന്ന എല്ലാ കമ്പനികളുടെയും വിശദ വിവരങ്ങൾ അറിയാൻ
പരമാവധി എത്രയും പെട്ടെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്ക് നൽകുക.നിരവധി പേർക്ക് സഹായം ആയേക്കാം.

