ദിവസം 675 രൂപ ദിവസ ശമ്പളത്തിൽ ജോലി നേടാം | നാട്ടിലെ മറ്റ് ജോലി ഒഴിവുകളും.

നേമം താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഫീൽഡ് വർക്കർമാരെ നിയമിക്കുന്നു.
എൻ.വി.ബി.ഡി.സി.പി പദ്ധതി പ്രകാരം 90 ദിവസത്തേക്ക് 675 രൂപ ദിവസ വേതന അടിസ്ഥാനത്തിലാണ് ഫീൽഡ് വർക്കർമാരെ
നിയമിക്കുന്നത്.

ഡിസംബർ 22നാണ് അഭിമുഖം. ആറ്
ഒഴിവുകളിലേക്കാണ് നിയമനം.
ഏഴാം ക്ലാസ് വിജയിച്ചിട്ടുള്ളതും ബിരുദം നേടിയിട്ടില്ലാത്തവരും ആയിരിക്കണം അപേക്ഷകർ.

നല്ല | ശാരീരിക ക്ഷമത ഉള്ളവരും മറ്റു രോഗങ്ങൾ ഇല്ലാത്തവരും ആയിരിക്കണം. 45 വയസ്സ് തികയാത്തവർ ആയിരിക്കണം.

ഫീൽഡ് തല പ്രവർത്തി പരിചയം ഉള്ളവർക്ക്
മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,വയസ്സ്, യോഗ്യത പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അംഗീകൃത തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം തിരുവനന്തപുരം ജില്ലയിലെ നേമം താലൂക്ക് ആശുപത്രിയിൽ നേരിട്ട് ഹാജരാകണം.

രാവിലെ പത്തിനും 11 നും ഇടയ്ക്ക് നടക്കുന്ന രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന് സൂപ്രണ്ട് അറിയിച്ചു.

മറ്റു ജോലികളും താഴെ ചേർക്കുന്നു

✅️തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (എപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് കരാർ അടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്.

2022 ജനുവരി 1ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്കെയിൽ 65000 രൂപ. എം.ബി.ബി.എസ്, റ്റി.സി.എം.സി രജിസ്ട്രേഷൻ, എം.പി.എച്ച് എന്നിവയാണ് യോഗ്യത.

ഉദ്യാഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 20നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

✅️ തൃശൂർ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഒപിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗ്യരായ ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ ഡിസംബർ 20ന് വൈകിട്ട് 5 മണിക്കുള്ളിൽ ആശുപ്രതി ഓഫീസിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾക്കൊപ്പം അപേക്ഷ സമർപ്പിക്കണം.
മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി: 45 വയസിന് താഴെ.

✅️ തൃശൂർ ആരോഗ്യ വകുപ്പിൽ (അലോപ്പതി) മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലികമായി നിയമിക്കുന്നു.

താൽപര്യമുള്ളവർ ഡിസംബർ 21ന് വൈകിട്ട് 5 മണിക്ക് മുൻപായി രേഖകളുടെ പകർപ്പ് സഹിതം ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ആരോഗ്യം) അപേക്ഷ സമർപ്പിക്കണം.

ഡിസംബർ 23ന് രാവിലെ 10.30ന് ജില്ലാ മെഡിക്കൽbഓഫീസിൽ വെച്ച് അഭിമുഖം നടക്കും.
ഹാജരാക്കേണ്ട രേഖകൾ : ടിസിഎംസി രജി.സർട്ടിഫിക്കറ്റ്, എംബിബിഎസ് സർട്ടിഫിക്കറ്റ്, വയസ് തെളിയിക്കുന്ന രേഖ, ആധാർ/ഇലക്ഷൻ ഐഡി കാർഡ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain