കേരളത്തിൽ ഉടനീളം ഉള്ള മുത്തൂറ്റ് ബ്രാഞ്ചുകളിൽ ജോലി നേടാം.

Kerala job vacancy

പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് - ജോലി ഒഴിവുകൾ - MUTHOOT FINANCE JOB VACANCY 

 കേരളത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ മുത്തൂറ്റിൽ ജോലി നേടാൻ അവസരം. വന്നിട്ടുള്ള ഒഴിവുകളും വിശദ വിവരങ്ങളും താഴെ നൽകുന്നു.പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ഒഴിവിലേക്ക് അപേക്ഷിക്കുക.

✅️മാനേജർ /SR.മാനേജർ - BRANCH.

 ബ്രാഞ്ച് മാനേജർ ആയി കുറഞ്ഞത് അഞ്ച് മുതൽ  ഏഴു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം . ജോലിസ്ഥലം കൊച്ചി തൊടുപുഴ കോഴിക്കോട് എന്നിവിടങ്ങളിൽ.

✅️SR.മാനേജർ - ഇന്സ്ടിട്യൂഷണൽ സെയിൽസ്.

 വെഹിക്കിൾ ലോൺ ഫിനാൻസിൽ കുറഞ്ഞത് ഏഴു മുതൽ 10 വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ജോലിസ്ഥലം കൊച്ചിൻ.

✅️ചീഫ് മാനേജർ - ബ്രാഞ്ച് /ഇന്സ്ടിട്യൂഷണൽ സെയിൽസ്.

 ജോലിസ്ഥലം കൊച്ചി. പ്രസ്തുത മേഖലയിൽ 10 മുതൽ 12 വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

✅️മാനേജർ /SR.മാനേജർ - സെയിൽസ്.

 കേരളത്തിൽ ഉടനീളം ഉള്ള പ്രമുഖ സിറ്റികളിൽ എല്ലാം ഒഴിവുകൾ ലഭ്യമാണ്.കുറഞ്ഞത് നാലു മുതൽ 6 വർഷത്തെ പ്രവർത്തിപരിചയം വെഹിക്കിൾ ലോൺ ഫിനാൻസ് മേഖലയിൽ ഉണ്ടായിരിക്കണം.

✅️MIS കോർഡിനേറ്റർ.

 പ്രസ്തുത മേഖലയിൽ ഒന്നു മുതൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ജോലിസ്ഥലം കൊച്ചി.

✅️അസിസ്റ്റന്റ് മാനേജർ - ഓപ്പറേഷൻസ്.

 ക്രെഡിറ്റ് വെഹിക്കിൾ ഫിനാൻസ് ഇൻഡസ്ട്രി തുടങ്ങി മേഖലകളിൽ രണ്ടു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. ഈ ജോലി ഒഴിവും വന്നിട്ടുള്ളത് കൊച്ചിയിലേക്കാണ്.

✅️ക്ലസ്റ്റർ ഹെഡ്സ് - വെഹിക്കിൾ ഫിനാൻസ്

തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലുമായി ഒഴിവുകൾ വന്നിട്ടുണ്ട്.അഞ്ചു മുതൽ ഏഴ് വർഷത്തെ പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

 എന്നിങ്ങനെയുള്ള ഒഴിവുകളാണ് മുത്തൂറ്റിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുകളിൽ പറഞ്ഞ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കാണുന്ന അപ്ലൈ നൗ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്നുവരുന്ന ഇമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ ബയോഡാറ്റ അയച്ചുകൊടുത്ത അപേക്ഷ സമർപ്പിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain